ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത

ദക്ഷിണ റെയിൽ‌വേയുടെ കീഴിലുള്ള ഷൊറണൂർ - നിലമ്പൂർ റോഡ് തീവണ്ടിപ്പാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിൽ ഒന്നാണു്. 66 കിലോമീറ്റർ നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊറണൂർ ജങ്ക്ഷനിൽനിന്നും പുറപ്പെട്ടു് കോഴിക്കോട് - ഊട്ടി പാത കടന്നുപോകുന്ന നിലമ്പൂർ പട്ടണത്തിൽനിന്നു് (മലപ്പുറം ജില്ല) നാലുകിലോമീറ്റർ അകലെ നിലമ്പൂർ തീവണ്ടിനിലയത്തിൽ അവസാനിക്കുന്നു. ഇത് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിവഴി കർണാടകത്തിലെ നഞ്ചൻകോടുമായി ബന്ധിപ്പിക്കുന്നതിന് 2016ലെ റെയിൽവേ ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിനായി കേരളവും ഇന്ത്യൻ റെയിൽവേയും സംയുക്തമായി ഒരു കമ്പനി രൂപീകരിക്കുകയും അതിന്റെ നടപടികൾ മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്.

ഷൊറണൂർ - നിലമ്പൂർ റോഡ് തീവണ്ടിപ്പാത
നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷൻ
അടിസ്ഥാനവിവരം
സം‌വിധാനംഭൂതല തീവണ്ടിപ്പാത
അവസ്ഥപ്രവർത്തനക്ഷമം
സ്ഥാനംപാലക്കാട് ജില്ല , മലപ്പുറം ജില്ല
തുടക്കംഷൊറണൂർ
ഒടുക്കംനിലമ്പൂർ
നിലയങ്ങൾ11
സേവനങ്ങൾ7
പ്രവർത്തനം
പ്രാരംഭം1921
ഉടമഭാരതീയ റെയിൽ‌വേ
പ്രവർത്തകർദക്ഷിണ റെയിൽ‌വേ മേഖല
മേഖലസർക്കാർ ഉടമസ്ഥത
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം66 km
മൊത്തം പാത നീളം66 km
പാതകളുടെ എണ്ണം1
പാതയുടെ ഗേജ്ബ്രോഡ് ഗേജ്
വൈദ്യുതീകൃതംപുരോഗമിക്കുന്നു
മികച്ച വേഗം90 km/h (ഷൊറണൂർ തൊട്ട് മേലാറ്റൂർ വരെ.
90 km/h (മേലാറ്റൂർ മുതൽ നിലമ്പൂർ വരെ)

ചരിത്രം

തിരുത്തുക

കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ് ഈ പാത. 1921 ൽ ബ്രിട്ടീഷ ഭരണകാലത്താണ് ഈ പാത ആരംഭിച്ചത്. നിലമ്പൂരിലെ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്.1943 ൽ രണ്ടാംലോക മഹായുദ്ധകാലത്ത് 1943ൽ ഈ തോട്ടത്തിൽ നിന്നും ഒമ്പത്‌ ഏക്കറിലെ മരം രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കിയത് കടത്തിയതും ഈ പാത മുഖേനയായിരുന്നു.

തീവണ്ടി നിലയങ്ങൾ

തിരുത്തുക
നിലയത്തിന്റെ പേര്[1] കോഡ്[1] ദൂരം (കി.മി) നിർദ്ദേശാങ്കങ്ങൾ
1 ഷൊറണൂർ ജങ്ക്ഷൻ SRR 0 10°45′34″N 76°16′20″E / 10.759524°N 76.272237°E / 10.759524; 76.272237
2 വാടാനംകുറിശ്ശി VDKS 4.3 10°47′16″N 76°15′10″E / 10.787665°N 76.252691°E / 10.787665; 76.252691
3 വല്ലപ്പുഴ VPZ 10.4 10°50′25″N 76°15′09″E / 10.840400°N 76.252420°E / 10.840400; 76.252420
4 കുലുക്കല്ലൂർ KZC 14.0 10°52′05″N 76°14′19″E / 10.868184°N 76.238656°E / 10.868184; 76.238656
5 ചെറുകര CQA 20.6 10°55′54″N 76°13′35″E / 10.93169°N 76.226357°E / 10.93169; 76.226357
6 അങ്ങാടിപ്പുറം AAM 27.7 10°58′52″N 76°12′29″E / 10.981228°N 76.207931°E / 10.981228; 76.207931
7 പട്ടിക്കാട് PKQ 33.3 11°01′16″N 76°13′55″E / 11.021027°N 76.232082°E / 11.021027; 76.232082
8 മേലാറ്റൂർ MLTR 40.5 11°03′42″N 76°16′16″E / 11.061734°N 76.271203°E / 11.061734; 76.271203
9 തുവ്വൂർ TUV 46.9 11°07′14″N 76°16′59″E / 11.120533°N 76.283178°E / 11.120533; 76.283178
10 തൊടിയപ്പുലം TDPM 51.2 11°09′12″N 76°16′59″E / 11.153261°N 76.283178°E / 11.153261; 76.283178
11 വാണിയമ്പലം VNB 55.5 11°11′15″N 76°16′07″E / 11.187487°N 76.268599°E / 11.187487; 76.268599
12 നിലമ്പൂർ റോഡ് NIL 66.1 11°16′57″N 76°15′04″E / 11.282541°N 76.251147°E / 11.282541; 76.251147


  1. 1.0 1.1 "56614/Nilambur Road - Shoranur Passenger (UnReserved) - Nilambur Road to Shoranur SR/Southern Zone - Railway Enquiry".