റോമിയോ ആന്റ് ജൂലിയറ്റ്

വില്യം ഷേക്സ്പിയറിന്റെ ദുരന്തനാടകം

pranayam ethra maatram thershnamaanennum athinte vedhana endhanennum kaanunna hrithayangalkk manassilaakki tharunna onnan Romeo and Juliet

റോമിയോ ആന്റ് ജൂലിയറ്റിലെ പ്രശസ്തമായ ബാൽക്കണി രംഗം
Romeoandjuliet1597.jpg

വില്യം ഷേക്സ്പിയർ തന്റെ ആദ്യകാലങ്ങളിൽ എഴുതിയ ദുരന്ത നാടകങ്ങളിലൊന്നാണ് റോമിയോ ആന്റ് ജൂലിയറ്റ്. ശത്രുക്കളായിക്കഴിയുന്ന രണ്ട് കുടുംബങ്ങളില്പ്പെട്ട റോമിയോയുടേയും ജൂലിയറ്റിന്റെയും പ്രേമവും, അവരുടെ അകാല മരണവും, അതിനേത്തുടർന്ന് അവരുടെ കുടുംബങ്ങൾ ഐക്യപ്പെടുന്നതുമാണ് ഇതിന്റെ കഥ. ഷേക്സ്പിയറിന്റെ ജീവിതകാലത്ത് ഏറ്റവും പ്രശസ്തി നേടിയ അദ്ദേഹത്തിന്റെ നാടകങ്ങളിലൊന്നാണിത്. റോമിയോ ആന്റ് ജൂലിയറ്റ്, ഹാംലറ്റ് എന്നിവയാണ് അരങ്ങിൽ ഏറ്റവുമധികം അവതരിപ്പിക്കപ്പെടുന്ന ഷേക്സ്പിയർ നാടകങ്ങൾ.

കഥാപാത്രങ്ങൾതിരുത്തുക

മോണ്ടാക്യു രാജ്യകുടുംബംതിരുത്തുക

  • എസ്കാലുസ് രാജകുമാരൻ
  • കൗണ്ട് പാരിസ് പ്രഭു എസ്കാലുസ് രാജകുമാരന്റെ പ്രിയ സുഹൃത്തും ജൂലിയെറ്റിനെ വിവാഹം ചെയ്യാൻ ആഗ്രഹമുള്ള വ്യക്തി.
  • മേർകുഷിയോ എസ്കാലുസ് രാജകുമാരന്റെ പ്രിയ സുഹൃത്തും റോമിയോയുടെ സന്തതസഹചാരിയും.

ക്യാപ്പൂല്ലേറ്റ് കുടുംബംതിരുത്തുക

  • ക്യാപ്പൂല്ലേറ്റ് കുടുംബനാഥൻ
  • ലേഡി ക്യാപ്പൂല്ലേറ്റ് കുടുംബനാഥ
  • ജൂലിയെറ്റ്‌ ക്യാപ്പൂല്ലേറ്റ് ക്യാപ്പൂല്ലേറ്റ് പ്രഭുവിന്റെ 13 വയസുള്ള മകളും നാടകത്തിലെ പ്രധാന നായിക കഥാപാത്രവും.
  • ടൈബാൾട്ട്‌ ജൂലിയെറ്റിന്റെ കസിനും ലേഡി ക്യാപ്പൂല്ലേറ്റിന്റെ അനന്തരവനും.
  • നഴ്സ് ജൂലിയെറ്റിന്റെ പേഴ്സണൽ കോൺഫിഡന്റ്.
  • റോസലിൻ ക്യാപ്പൂല്ലേറ്റ് പ്രഭുവിന്റെ അനന്തരവളും റോമിയോയുടെ ആദ്യ കാമുകിയും.
  • പീറ്റർ, സാംസൺ, ഗ്രിഗറി എന്നി മറ്റു കഥാപാത്രങ്ങളും

ഇതിവൃത്തംതിരുത്തുക

ഈ നാടകത്തിന്റെ ഇതിവൃത്തം ഒരു ഇറ്റാലിയൻ കഥയെ അടിസ്ഥാനമാക്കിയതാണ്. ഈ കഥയുടെ, 1562-ൽ ആർഥർ ബ്രൂക്ക് എഴുതിയ ദ ട്രാജിക്കൽ ഹിസ്റ്ററി ഓഫ് റോമിയസ് ആന്റ് ജൂലിയറ്റ് എന്ന പദ്യ രൂപത്തിൽ നിന്നും 1582-ൽ വില്യം പെയ്ന്റർ എഴുതിയ പാലസ് ഓഫ് പ്ലെഷർ എന്ന ഗദ്യ രൂപത്തിൽ നിന്നും ഷേക്സ്പിയർ തന്റെ നാടകത്തിലേക്ക് വളരെയധികം കടമെടുത്തിരുന്നു. എന്നാൽ കഥ വികസിപ്പിക്കുന്നതിനായി മെർകുഷ്യൊ, പാരിസ് എന്നിവരുൾപ്പെടെ പല സഹ-കഥാപാത്രങ്ങളേയും ഇദ്ദേഹം സൃഷ്ടിച്ചു. 1591-നും1595-നും ഇടയിൽ രചിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ നാടകം 1597-ൽ ക്വാർട്ടൊ പതിപ്പായാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.

രൂപാന്തരങ്ങളും പുനർനിർമ്മിതിയുംതിരുത്തുക

റോമിയോ ആന്റ് ജൂലിയറ്റ് പലതവണ നാടകം, ചലച്ചിത്രം, സംഗീത നാടകം, ഓപ്പറ എന്നിവക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് ഏകീകരണത്തിന്റെ കാലത്ത് വില്യം ഡേവ്നന്റ് കൃതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. 18-ആം നൂറ്റാണ്ടിലെ ഡേവിഡ് ഗാറിക്കിന്റെ പതിപ്പിൽ പല രംഗങ്ങളിലും മാറ്റം വരുത്തുകയും അന്ന് മാന്യമല്ലെന്ന് കരുതിയിരുന്ന പല ഘടകങ്ങളും ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഓപ്പറക്കായി ജോർജ് ബെൻഡ എഴുതിയ പതിപ്പ് ശുഭാന്ത്യമുള്ളതായിരുന്നു. 19-ആം നൂറ്റാണ്ടയപ്പോഴേക്കും അരങ്ങുകളിൽ ഷേക്സ്പിയർ എഴുതിയ ആദ്യ രൂപം തന്നെ ഉപയോഗിക്കുവാൻ തുടങ്ങി. എം.ജി.എമ്മിന്റെ റോമിയോ ആന്റ് ജൂലിയറ്റ് (1936), വെസ്റ്റ് സൈഡ് സ്റ്റോറി (1950), റോമിയോ + ജൂലിയറ്റ് (1996) എന്നിവയാണ് ഈ കൃതിയെ ആസ്പദമാക്കി നിർമിച്ച ചലച്ചിത്രങ്ങളിൽ പ്രശസ്തമായവ.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=റോമിയോ_ആന്റ്_ജൂലിയറ്റ്&oldid=3640299" എന്ന താളിൽനിന്ന് ശേഖരിച്ചത്