ഷെയ്ഖ് മുജീബുർ റഹ്‌മാൻ

ഷേയ്ഖ് മുജീബ് ഉർ റഹ്‌മാൻ (ബംഗാളി: শেখ মুজিবুর রহমান Shekh Mujibur Rôhman) (മാർച്ച് 17, 1920 – ആഗസ്ത് 15, 1975) ബംഗാളി രാഷ്ട്രീയനേതവാണ്. ബംഗ്ലാദേശിന്റെ സ്ഥാപകനായറിയപ്പെടുന്നു.[1] അവാമി ലീഗിന്റെ ലീഗിന്റെ ആദ്യകാല നേതാക്കളിലൊരാൾ, ബംഗ്ലാദേശിന്റെ ആദ്യപ്രസിഡന്റ്, പിന്നീട് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി. ഷേയ്ഖ് മുജീബ് എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. (ചുരുക്കി മുജീബ് എന്നും മുജീബുർ എന്നും പറയാറുണ്ട്). ഔദ്യോഗികമായി ബംഗബന്ധു എന്നാണറിയപ്പെടുന്നത്.(বঙ্গবন্ধু Bôngobondhu, "Friend of Bengal"). അദ്ദേഹത്തിന്റെ ഇളയ മകൾ ഷേയ്ഖ് ഹസീനയാണ് അവാമി ലീഗിന്റെ ഇപ്പോഴത്തെ നേതാവും നിലവിലെ ബംഗ്ലാദേശ് പ്രധാനമന്ത്രിയും.

ഷേയ്ഖ് മുജീബ് ഉർ റഹ്‌മാൻ
শেখ মুজিবুর রহমান
Sheikh Mujibur Rahman in 1950.jpg
ഷെയ്ഖ് മുജീബുർ റഹ്‌മാൻ (1950)
ബംഗ്ലാദേശ് പ്രസിഡന്റ്
ഓഫീസിൽ
11 ഏപ്രിൽ 1971 – 12 ജനുവരി 1972
പ്രധാനമന്ത്രിതാജുദ്ദീൻ അഹമ്മദ്
പിൻഗാമിസയ്യദ് നസ്രുൾ ഇസ്ലാം (ആക്ടിങ്ങ്)
ഓഫീസിൽ
25 ജനുവരി 1975 – 15 ആഗസ്ത് 1975
പ്രധാനമന്ത്രിമുഹമ്മദ് മൻസൂർ അലി
മുൻഗാമിമുഹമ്മദ് മുഹമ്മദുള്ള
പിൻഗാമിഖൊണ്ടകർ മുസ്താക് അഹമ്മദ്
ബംഗ്ലാദേശ് പ്രധാനമന്ത്രി
ഓഫീസിൽ
12 ജനുവരി 1972 – 24 ജനുവരി 1975
പ്രസിഡന്റ്അബു സയ്യിദ് ചൗധരി
മുഹമ്മദ് മുഹമ്മദുള്ള
മുൻഗാമിതാജുദ്ദീൻ അഹമ്മദ്
പിൻഗാമിമുഹമ്മദ് മൻസൂർ അലി
വ്യക്തിഗത വിവരങ്ങൾ
ജനനം(1920-03-17)17 മാർച്ച് 1920
തുങ്കിപ്പാറ, ബ്രിട്ടീഷ് രാജ് (ഇപ്പോൾ ബംഗ്ലാദേശിൽ)
മരണം15 ഓഗസ്റ്റ് 1975(1975-08-15) (പ്രായം 55)
ധാക്ക, ബംഗ്ലാദേശ്
ദേശീയതബ്രിട്ടീഷ് ഇന്ത്യൻ (1920-1947)
പാകിസ്താനി (1947-1971)
ബംഗ്ലാദേശി(1971-1975 death)
രാഷ്ട്രീയ കക്ഷിBangladesh Krishak Sramik Awami League (1975)
മറ്റ് രാഷ്ട്രീയ
അംഗത്വം
ആൾ ഇന്ത്യ മുസ്ലീം ലീഗ് (1949-നു മുൻപ്)
അവാമി ലീഗ് (1949–1975)
അൽമ മേറ്റർമൗലാനാ അസാദ് കോളേജ്
ധാക്ക സർവ്വകലാശാല

ഒരു സാധാരണ മധ്യവർഗ്ഗകുടുംബത്തിൽ ജനിച്ച മുജീബ് കൽക്കത്ത സർവ്വകലാശാലയിലാണ് നിയമവും പൊളിറ്റിക്കൽ സയൻസും പഠിച്ചത്. തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1949-ൽ അവാമി ലീഗിന്റെ സ്ഥാപകനേതാക്കളിലൊരാളായാണ്. ഇന്ത്യയുടെ വിഭജനത്തിനുശേഷം നിലവിൽ വന്ന കിഴക്കൻ പാകിസ്താന്റെ സ്വയംഭരണത്തിനുവേണ്ടിയായിരുന്നു അവാമി ലീഗിന്റെ പോരാട്ടം.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷെയ്ഖ്_മുജീബുർ_റഹ്‌മാൻ&oldid=3916919" എന്ന താളിൽനിന്ന് ശേഖരിച്ചത്