മുസ്ലീം ലീഗ്
ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടി ആയിരുന്നു 1906-ൽ ധാക്കയിൽ സ്ഥാപിതമായ മുസ്ലീം ലീഗ് (ഉർദ്ദു: آل انڈیا مسلم لیگ). ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പാകിസ്താൻ എന്ന മുസ്ലീം രാജ്യം സ്ഥാപിക്കുന്നതിനു പിന്നിലെ പ്രേരകശക്തി മുസ്ലീം ലീഗ് ആയിരുന്നു.[1] രാഷ്ട്രീയമായി മുസ്ലിംകൾ സംഘടിക്കണമെന്ന ലക്ഷ്യത്തോടെ, 1906- ഡിസ. 30ന്ന്, ആഗാഖാന്റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെട്ടത്. ഡാക്കയിലാണ് പ്രഥമ സമ്മേളനം നടന്നത്. ഇന്ത്യ, പാകിസ്താൻ, എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ലീഗ് ഇന്ത്യയിൽ (പ്രധാനമായും കേരളത്തിൽ) ഒരു രാഷ്ട്രീയ കക്ഷിയായി തുടർന്നു. പലപ്പൊഴും മറ്റ് കക്ഷികളുമൊത്ത് ലീഗ് സർക്കാരിന്റെ ഭാഗമായി. പാകിസ്താനിൽ ലീഗ് രാജ്യത്തിന്റെ ആദ്യ സർക്കാർ രൂപവത്കരിച്ചെങ്കിലും 1950-കളിൽ ഒരു സൈനിക അട്ടിമറിയെ പിന്തുടർന്ന് ഛിദ്രമായി. പാകിസ്താനിൽ 1947 മുതലുള്ള മിക്ക പൊതുജന സർക്കാരുകളിലും മുസ്ലീം ലീഗിന്റെ ഘടകങ്ങൾ ഭാഗമായിരുന്നു. ബംഗ്ലാദേശിൽ പാർട്ടി 1976-ൽ പുനരുജ്ജീവിക്കപ്പെട്ടു, 1979 നിയമസഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റ് നേടി. ഇതിനു ശേഷം പാർട്ടി അപ്രധാനമായി.
മുസ്ലീം ലീഗ് All-India Muslim League | |
---|---|
നേതാവ് | നവാബ് വിഹർ-ഉൽ-മുൽക് (ആദ്യ ഓണററി പ്രസിഡന്റ്) |
സ്ഥാപകൻ | ഖോജ സെലിമുല്ല ബഹാദൂർ |
രൂപീകരിക്കപ്പെട്ടത് | ഡിസംബർ 30 1906, ഢാക്ക |
പിരിച്ചുവിട്ടത് | 1947 ഡിസംബർ 15 |
പിൻഗാമി |
|
മുഖ്യകാര്യാലയം | ലക്നൗ (ആദ്യ തലസ്ഥാനം) |
പ്രത്യയശാസ്ത്രം | മുസ്ലീങ്ങൾക്ക് രാഷ്ട്രീയ അവകാശങ്ങൾ |
പാർട്ടി പതാക | |
മുസ്ലിംകൾക്ക് പ്രത്യേക ജന പ്രാതിനിധ്യം
തിരുത്തുക1908 ൽ, അമൃതസറിൽ നടന്ന സമ്മേളനം മുസ്ലിംകൾക്ക് പ്രത്യേക ജന പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉന്നയിച്ചു. മിന്റോ- മോർലി ഭരണ പരിഷ്കാരണങ്ങളനുസരിച്ച്, 1909 ൽ ഈ ആവശ്യം അനുവദിക്കപ്പെടുകയും ചെയ്തു. 1906ൽ രൂപീകരിച്ച മുസ്ലിം ലീഗിന്റെ പിന്തുടർച്ചയായി 1948 മാർച്ച് 10ന് ഇന്ത്യൻ യൂണിയനിൽ പാർട്ടി പുനഃസംഘടിപ്പിക്കപ്പെട്ടു. മുഹമ്മദ് ഇസ്മായിൽ സാഹിബ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗാണ് ഇന്ത്യയിൽ പ്രവത്തിക്കുന്നത്.
ജനസമ്മിതി കുറയുന്നു
തിരുത്തുകഎന്നാൽ, ഒന്നാം ലോക മഹായുദ്ധത്തിന്നു ശേഷം സംഘടനയുടെ ജനസമ്മിതി കുറയുകയായിരുന്നു. ഖിലാഫത്തിന്റെ നേതൃത്വം കോൺഗ്രസ്സ് ഏറ്റെടുക്കുകയും, സമുദായത്തിലെ ജനസമ്മിതിയുള്ള പണ്ഡിതന്മാർ കോൺഗ്രസ്സിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തതാണ് കാരണം.
ലീഗും കോൺഗ്രസ്സും ഒരേ വേദിയിൽ
തിരുത്തുകഎന്നാൽ, ഇക്കാലത്ത് ലീഗും കോൺഗ്രസ്സും സഹകരിച്ചു കൊണ്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. ചില നേതാക്കൾക്ക് ഇരു സംഘടനകളിലും ഒരേ സമയം അംഗത്വമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, 1913ൽ, ലക്നോവിൽ, ഇരു സംഘടനകളുടെയും സമ്മേളനങ്ങൾ നടന്നത് ഒരേ വേദിയിലായിരുന്നു.
ഇതും കാണുക
തിരുത്തുകപുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുക- പാകിസ്താൻ സർക്കാർ വെബ് വിലാസം Archived 2005-03-23 at the Wayback Machine.
- പാകിസ്താൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭരണഘടന
- പാകിസ്താൻ സമയരേഖ
- ജിന്ന മുസ്ലീം ലീഗിന്റെ ഒരു യോഗത്തിൽ 16-നിമിഷം ദൈർഖ്യമുള്ള ചലച്ചിത്ര ഭാഗം
- മുസ്ലീം ലീഗിന്റെ നൂറുവർഷങ്ങൾ ആഘോഷിക്കാൻ ചിക്കാഗോ സർവ്വകലാശാലയിൽ 2006 നവംബർ 4-നു ചേർന്ന സമ്മേളനം
അവലംബം
തിരുത്തുക- ↑ Jalal, Ayesha (1994) The Sole Spokesman: Jinnah, the Muslim League and the Demand for Pakistan. Cambridge University Press. ISBN 978-0-521-45850-4