നീളം അളക്കുന്നതിനായുള്ള ഒരു ആന്ത്രോപിക് ഏകകമാണ് ഷാഫ്റ്റ്മെന്റ്[1]. രണ്ട് കൈപ്പടം ചേർത്തുവെച്ചാലുള്ള അളവാണ് (ഏകദേശം 6 മുതൽ 6.5 ഇഞ്ച്, 15 സെന്റീമീറ്റർ) ഇതിന്റെ മൂല്യം. നീട്ടിയ പെരുവിരന്റെ അഗ്രം മുതൽ കൈപ്പടത്തിന്റെ പാർശ്വം വരെ എന്നും ഒരു അടി അളവിന്റെ പകുതി എന്നും ഈ ഏകകം വിവക്ഷിക്കപ്പെടുന്നു. ഇന്ന് പൊതുവെ ഉപയോഗത്തിലില്ലാത്തതാണ് ഈ ഏകകം.

മനുഷ്യന്റെ കൈയിൽ നിന്ന് രൂപപ്പെട്ട ഏകകങ്ങളുടെ ഒരു ചിത്രം. ഷാഫ്റ്റ്‌മെന്റ് (1), ഹാൻഡ് (2), പാം (3), ചാൺ (4), ഫിംഗർ (5), ഡിജിറ്റ് (6)

8 ഡിജിറ്റുകൾ, 6.85 ഫിംഗറുകൾ, രണ്ട് കൈപ്പടങ്ങൾ, 1.5 ഹാൻഡുകൾ. 2/3 ചാൺ, 1/3 ക്യൂബിറ്റ് എന്നിങ്ങനെയാണ് മറ്റ് ആന്ത്രോപിക് ഏകകങ്ങളുമായി ഷാഫ്റ്റ്മെന്റിന്റെ താരതമ്യം.

  1. "Units: S". Archived from the original on 1998-12-03. Retrieved 2021-04-01.
"https://ml.wikipedia.org/w/index.php?title=ഷാഫ്റ്റ്‌മെന്റ്_(ഏകകം)&oldid=3792168" എന്ന താളിൽനിന്ന് ശേഖരിച്ചത്