ആന്ത്രോപിക് ഏകകങ്ങൾ (അളവെടുപ്പ്)

അളവെടുപ്പിനായി[1] ഉപയോഗിക്കപ്പെട്ടിരുന്ന മനുഷ്യശരീരവുമായി ബന്ധപ്പെട്ട ഏകകങ്ങളാണ് ആന്ത്രോപിക് ഏകകങ്ങൾ എന്ന് പറയുന്നത്[2]. വിരൽ, കൈ, ചാൺ, അംഗുലം എന്നിങ്ങനെ തുടങ്ങി ഒട്ടുമിക്ക അളവെടുപ്പ് ഏകകങ്ങളും ആന്ത്രോപിക് ഏകകങ്ങളായിരുന്നു എന്ന് കാണാം. ആധുനികകാലത്ത് ഏകകങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ നടക്കുന്നത് വരെയും ഇതായിരുന്നു അവസ്ഥ. ഏകീകരണം നടന്നിട്ടും പല ഏകകങ്ങളുടെയും അടിസ്ഥാനം ഇപ്പോഴും അങ്ങനെത്തന്നെ തുടരുന്നു.

മനുഷ്യന്റെ കൈയിൽ നിന്ന് രൂപപ്പെട്ട ഏകകങ്ങളുടെ ഒരു ചിത്രം. ഷാഫ്റ്റ്‌മെന്റ് (1), ഹാൻഡ് (2), പാം (3), ചാൺ (4), ഫിംഗർ (5), ഡിജിറ്റ് (6)

അളവെടുപ്പ് കൂടാതെ പുരാവസ്തുശാസ്ത്രത്തിലും[3] സാമൂഹിക പഠനത്തിലും[4][5] ആന്ത്രോപിക് യൂണിറ്റ് എന്ന വാക്ക് വ്യത്യസ്ത അർത്ഥങ്ങളോടെ ഉപയോഗിക്കപ്പെടുന്നുണ്ട്. മനുഷ്യൻ എന്നർത്ഥം വരുന്ന ആന്ത്രോപോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആന്ത്രോപിക് എന്നത് ഉരുത്തിരിഞ്ഞത്.

അവലംബം തിരുത്തുക

  1. Brandon Carter (1974). Large number coincidences and the anthropic principle in cosmology. Confrontation of cosmological theories with observational data; Proceedings of the Symposium, Krakow, Poland, September 10–12, 1973. Dordrecht: D. Reidel Publishing. pp. 291-298.
  2. Brian William Petley (1985). The fundamental physical constants and the frontier of measurement. Bristol; Boston: A. Hilger. p. 120.
  3. Massimo Vidale (1990). Study of the Moneer South East Area A Complex Industrial Site of Moenjodaro. East and West. Istituto Italiano per l'Africa e l'Oriente (IsIAO). 40(1/4): 301-314. (subscription required)
  4. J. J. Thomson (1896). Address by the President to the Mathematical and Physical Section. Science. American Association for the Advancement of Science. New Series, 4(90): 392-402. (subscription required)
  5. Jacob Robert Kantor (1944 [1929]). An outline of social psychology. Ann Arbor, Michigan: Edwards Brothers. p. 120. Accessed June 2013.