നീളമളക്കാനായി ഉപയോഗിച്ചിരുന്ന ഒരു ആന്ത്രോപിക് ഏകകമാണ് ഫിംഗർ അഥവാ ഫിംഗർ ബ്രെഡ്ത്. മുതിർന്ന ഒരാളുടെ വിരൽ വീതിയാണ് ഇതിന്റെ അടിസ്ഥാനം. 34 ഇഞ്ച് അല്ലെങ്കിൽ 116 അടി എന്ന് ഫിംഗർ നിയതമാക്കിയിരിക്കുന്നു[1][2][3][4]. ഡിജിറ്റ് എന്ന ഏകകവും ഏകദേശം സമാനമായ സവിശേഷതകളോടെ നിലനിന്നിരുന്നു.

മനുഷ്യന്റെ കൈയിൽ നിന്ന് രൂപപ്പെട്ട ഏകകങ്ങളുടെ ഒരു ചിത്രം. ഷാഫ്റ്റ്‌മെന്റ് (1), ഹാൻഡ് (2), പാം (3), ചാൺ (4), ഫിംഗർ (5), ഡിജിറ്റ് (6)

വൈദ്യശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും (അനാട്ടമി, റേഡിയോളജി മുതലായവ) ഫിംഗർ (അക്ഷരാർത്ഥത്തിൽ ഒരു വിരലിന്റെ വീതി) അനൗപചാരികവും എന്നാൽ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഒരു ഏകകമാണ്. [5] [6]

പാനീയങ്ങളിലും കുടിമത്സരങ്ങളിലുമല്ലാതെ[7][8][9] ഇംഗ്ലീഷിൽ, ഈ ആന്ത്രോപിക് ഏകകങ്ങൾ മിക്കവാറും ഉപയോഗിക്കാതായിട്ടുണ്ട്.

  1. Noah Webster; John Walker (1830). American dictionary of the English language. digit: Converse. p. 247. Retrieved 15 January 2012.
  2. Ronald Edward Zupko (1985). A dictionary of weights and measures for the British Isles: the Middle Ages to the twentieth century. American Philosophical Society. pp. 109–10. ISBN 978-0-87169-168-2. Retrieved 15 January 2012.
  3. Noah Webster (1896). Webster's collegiate dictionary. G. & C. Merriam. p. 332. Retrieved 14 January 2012.
  4. William Markham (1739). A general introduction to trade and business: or, The young merchant's and tradesman's magazine ... A. Bettesworth and C. Hitch. p. 104. Retrieved 25 January 2012.
  5. The American Journal of the Medical Sciences. Charles B. Slack. 1839. p. 363. Retrieved 15 January 2012.
  6. David V. Skinner (28 April 1997). Cambridge textbook of accident and emergency medicine. Cambridge University Press. p. 1209. ISBN 978-0-521-43379-2. Retrieved 15 January 2012.
  7. University chronicle. 1858. p. 187. Retrieved 15 January 2012.
  8. Bret Harte (1899). "A Jack and Jill of the Sierras". McClure's magazine. S.S. McClure Co. p. 230. Retrieved 15 January 2012.
  9. Harvard Student Agencies, Inc.; Harvard Student Agencies (15 January 2000). The official Harvard Student Agencies bartending course. Macmillan. p. 38. ISBN 978-0-312-25286-1. Retrieved 15 January 2012.
"https://ml.wikipedia.org/w/index.php?title=ഫിംഗർ_(ഏകകം)&oldid=3736350" എന്ന താളിൽനിന്ന് ശേഖരിച്ചത്