ഷകേരെ ഖലീലി
ഒരു ഇന്ത്യൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പറും സിംഗപ്പൂരിലെ ആദ്യത്തെ സിനിമ തിയേറ്ററായ ക്യാപിറ്റോളിൻറെ സ്ഥാപകൻ ഗുലാം നമസിയുടെ മകളും പഴയ മൈസൂർ സംസ്ഥാനത്തെ ദിവാനായിരുന്ന മിർസ ഇസ്മയലിൻറെ പേരക്കുട്ടിയുമായിരുന്നു ഷകേരെ ഖലീലി(നീ നമാസി; 1947-1991)[1][2].
ഷകേരെ ഖലീലി | |
---|---|
ജനനം | 27 August 1947 |
മരണം | 1991 ഏപ്രിൽ 28 |
ജീവിതപങ്കാളി(കൾ) | അക്ബർ മിർസ ഖലീലി
(m. 1964–1985)മുരളി മനോഹർ മിശ്ര
(m. 1986–1991) |
കുട്ടികൾ | 4, including Rehane Yavar Dhala |
ബന്ധുക്കൾ | Mirza Ismail (grandfather) Agha Aly Asker (great-grandfather) |
ഷകേരെ, രണ്ടാം ഭർത്താവായ സ്വാമി ശ്രദ്ധാനന്ദയെന്ന മുരളി മനോഹർ മിശ്രയാൽ കൊലചെയ്യപ്പെട്ടു. 1991ൽ ഷകേരെയെ കാണാതാവുകയും 1994ൽ അവരുടെ മൃതശരീരം വീട്ടുമുറ്റത്തുനിന്നും പോലീസ് കുഴിച്ചെടുക്കുകയും ചെയ്തു. മൃതദേഹം പുറത്തെടുക്കുന്നത്തിൻറെ ദൃശ്യങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽ, കുഴിച്ചുമൂടപ്പെട്ട മൃതദേഹം പുറത്തെടുക്കുന്നത് വീഡിയോയിൽ ചിത്രീകരിച്ച ആദ്യത്തെ സംഭവമായിരുന്നു ഇത്[1][3].
ജീവിതരേഖ
തിരുത്തുക1947 ഓഗസ്റ്റ് 27ന് മദ്രാസിൽ ഒരു ഇന്ത്യൻ-പേർഷ്യൻ മുസ്ലീം കുടുംബത്തിലാണ് ഷക്കറെ ജനിച്ചത്. ഓസ്‌ട്രേലിയയിലെ മുൻ ഇന്ത്യൻ ഹൈക്കമ്മിഷണറും ഇറാനിലെ മുൻ ഇന്ത്യൻ അംബാസഡറുമായിരുന്ന അക്ബർ മിർസ ഖലീലിയാണ് ഷകേരെയുടെ ആദ്യ ഭർത്താവ്.1964ൽ വിവാഹിതരായ ഇവർ 1985ൽ വിവാഹമോചിതരായി. ഈ ബന്ധത്തിൽ നാല് പെണ്മക്കളുണ്ട്. 1985ലാണ് ശ്രദ്ധാനന്ദയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ കുട്ടികൾ ഉണ്ടായില്ല[1].
ചലച്ചിത്രഭാഷ്യം
തിരുത്തുക2023ൽ, ആമസോൺ പ്രൈം വീഡിയോ, ഇന്ത്യ ടുഡേ നിർമ്മിച്ച ഷകേരെയെകുറിച്ചുള്ള, പാട്രിക് ഗ്രഹാം സംവിധാനം ചെയ്ത ഡാൻസിംഗ് ഓൺ ദ ഗ്രേവ് എന്ന നാല് ഭാഗങ്ങളുള്ള ഡോക്യുമെൻററി പുറത്തിറക്കി[4].
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "അറബിക്കഥകളിലെ രാജകുമാരിയുടെ ജീവിതം; ഒടുവിൽ ജീവനോടെ കുഴിച്ചു മൂടപ്പെട്ട ഷകീര". Mathrubhumi. 2023-05-09. Archived from the original on 2023-05-09. Retrieved 2023-05-09.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Classic rich-girl-loves-poor-boy story". The Telegraph (Kolkata) (in ഇംഗ്ലീഷ്). 29 May 2005. Archived from the original on 4 February 2013.
- ↑ "'My mother was alive when she was buried'he Shakereh Khaleeli murder case". Rediff On the Net. 21 September 1998.
- ↑ "India Today Originals' Dancing On The Grave trailer out. Docu-series to tell horrifying story of Shakereh Khaleeli who was buried alive". India Today (in ഇംഗ്ലീഷ്). Retrieved 2023-04-21.