ശ്രേയസ് തൽപടെ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു ഹിന്ദി ചലച്ചിത്രനടനാണ് ശ്രേയസ് തൽപഡെ.

ശ്രേയസ് തൽപഡെ
श्रेयस तळपदे
ശ്രേയസ് തൽപഡെ 2007ൽ
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം2005 - present

ജീവിതരേഖ

തിരുത്തുക

മഹാരാഷ്ട്രയിലെ മുബൈയിലാണ് ശ്രേയസ് ജനിച്ചത് ശ്രീരാം വെൽഫെയർ സൊസൈറ്റി ഹസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ഭാര്യ – ദീപ്തി, ഇപ്പോൾ മുബൈയിലെ ലോകണ്ട്‌വാല എന്ന സ്ഥലത്ത് താമസിച്ചു വരുന്നു.[1]

ചലച്ചിത്ര ജീവിതം

തിരുത്തുക

മറാത്തി നാടകങ്ങളിലും, സ്റ്റേജ് ഷോകളിലുമായാണ് ശ്രേയസ് തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ജനശ്രദ്ധ നേടിയ മറാത്തി സീരിയലായ ദാമിനിയിലെ അഭിനയം ശ്രേയസിന് ധാരാളം അഭിനന്ദനങ്ങളും ജനശ്രദ്ധയും നേടിക്കൊടുത്തു. നാഗേഷ് കുകുനൂർ സം‌വിധാനം ചെയ്ത ഇക്ബാൽ എന്ന ചിത്രമാണ് ശ്രേയസിൻറെ ആദ്യത്തെ ഹിന്ദി സിനിമ.[2] ബധിരനും മൂകനുമായ ഒരു യുവാവ് തൻറെ ഇച്ഛാശക്തി കൊണ്ട് പ്രശസ്തനായ ഒരു ക്രിക്കറ്റുകളിക്കാരനാവുന്നതാണ് ഈ സിനിമയിലെ പ്രമേയം. ഇതിലെ നായകവേഷമാണ് ശ്രേയസ് കൈകാര്യം ചെയ്തത്. തുടർന്ന് ധാരാളം ഹിന്ദി സിനിമകളിൽ ശ്രേയസ് അഭിനയിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
  • 2002 – ആൻകേൻ
  • 2003 – രഘു മോർ: ബാച്ച്ലർ ഓ ഹാർട്ട്‌സ്
  • 2004 – പച്ചഡേല
  • 2004 – സവർകേദ് എക് ഗാവ്
  • 2005 – ഇക്ബാൽ
  • 2005 – ദ ഹാംഗ് മേൻ
  • 2005 – രേവതി
  • 2006 – ആയ് ശപത്
  • 2006 – അപ്ന സപ്ന മണി മണി
  • 2006 – ഡോർ
  • 2007 – അഗർ
  • 2007 – ദിൽ ദോസ്തി etc
  • 2007 – ഓം ശാന്തി ഓം
  • 2008 - ബോബെ റ്റു ബാംഗോക്
  • 2008 – ദശാവതാർ (ആനിമേഷൻ)
  • 2008 – ആശായേൻ (അതിഥി താരം)
  • 2008 – വെൽകം റ്റു സജ്ജൻപൂർ
  • 2008 – ഗോൽമാൽ റിട്ടേൺസ്
  • 2008 – ക്ലിക്ക്
  • 2008 – പേയിംഗ് ഗസ്റ്റ്

പുരസ്കാരങ്ങൾ‍

തിരുത്തുക
  • 2006 – മികച്ച നടനുള്ള zee cine critics അവാർഡ് (ഇക്ബാൽ)
  • 2007 – മികച്ച ഹാസ്യനടനുള്ള star screen അവാർഡ് (ഡോർ)
  • 2008 – മികച്ച സഹനടനുള്ള പുരസ്കാരം (ഓം ശാന്തി ഓം)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ശ്രേയസ്_തൽപടെ&oldid=2333301" എന്ന താളിൽനിന്ന് ശേഖരിച്ചത്