ശ്രീ ശങ്കരാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

ശ്രീ ശങ്കരാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇന്ത്യയിലെ ഛത്തീസ്ഗഡിലെ ഭിലായിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ മെഡിക്കൽ സ്കൂളാണ്. 2013-ൽ സ്ഥാപിതമായ കോളേജ് ശ്രീ ഗംഗാജലി ശ്രീ ശങ്കരാചാര്യ എജ്യുക്കേഷൻ സൊസൈറ്റിയാണ് നിയന്ത്രിക്കുന്നത്. കോളേജ് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മെമ്മോറിയൽ ഹെൽത്ത് ആൻഡ് ആയുഷ് യൂണിവേഴ്സിറ്റി ഓഫ് ഛത്തീസ്ഗഢ് യൂണിവേഴ്സിറ്റിയും ദേശീയ മെഡിക്കൽ കമ്മീഷനും അംഗീകരിച്ചതാണ്.[1]

ശ്രീ ശങ്കരാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
തരംപ്രൈവറ്റ്
സ്ഥാപിതം2013
സ്ഥലംഭിലായ്, ഛത്തീസ്ഗഢ്, ഇന്ത്യ
അഫിലിയേഷനുകൾPt. Deendayal Upadhyay Memorial Health Sciences and Ayush University of Chhattisgarh
വെബ്‌സൈറ്റ്http://ssimsb.ac.in/

എംബിബിഎസ് കോഴ്സിന് പുറമെ കമ്മ്യൂണിറ്റി മെഡിസിൻ, ഡെർമറ്റോളജി, ജനറൽ മെഡിസിൻ, മൈക്രോബയോളജി, ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി, പത്തോളജി, പീഡിയാട്രിക്‌സ്, ഫാർമക്കോളജി, ഫിസിയോളജി, സൈക്യാട്രി, റേഡിയോളജി, ഫോറൻസിക് മെഡിസിൻ & ടോക്സിക്കോളജി, ഓർത്തോപീഡിക്‌സ്, ജനറൽ സർജറി, ഇ.എൻ.ടി. എന്നിവയിൽ ബിരുദാനന്തര ബിരുദവും എക്സ്-റേ ടെക്നീഷ്യൻ, ഒടി ടെക്നീഷ്യൻ, ഓർത്തോ ഡ്രെസ്സർ, ഇസിജി/ ഐസിസിയു ടെക്നീഷ്യൻ തുടങ്ങിയ പാരാ മെഡിക്കൽ കോഴ്സുകളും കോളേജിൽ നടത്തുന്നു.[2]

അവലംബം തിരുത്തുക

  1. "Colleges affiliated to Pt. Deendayal Upadhyay Memorial Health Sciences and Ayush University of Chhattisgarh". Pt. DUMHC & Ayush University.
  2. "Shri Shankaracharya Institute Of Medical Sciences". Get Admission Info.com (in ഇംഗ്ലീഷ്). Archived from the original on 2023-01-25. Retrieved 2023-01-25.

പുറം കണ്ണികൾ തിരുത്തുക