ശ്രീ രമ്യ
തെലുങ്ക്, തമിഴ് നടി
തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിക്കുന്ന ചലച്ചിത്ര നടിയാണ് ശ്രീ രമ്യ . [1] 1940 ലോ ഒക ഗ്രാമം എന്ന ചിത്രത്തിലൂടെ 2010-ൽ അഭിനയരംഗത്തേക്ക് കടന്നുവന്നു. 2008 ലെ നന്ദി പ്രത്യേക ജൂറി അവാർഡ് ശ്രീ രമ്യക്ക് ലഭിച്ചിട്ടുണ്ട്. [2] [3] [4]
അഭിനയ ജീവിതം
തിരുത്തുക2010-ൽ 1940 ലോ ഓക ഗ്രാമം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രീ രമ്യ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. 2011ൽ വിരോധി എന്ന സിനിമയിൽ ഒരു നക്സലൈറ്റായി അഭിനയിച്ചു. [5] 2013-ൽ യമുന എന്ന പേരിൽ ഒരു ഏകാങ്ക തമിഴ് സിനിമയിൽ ശ്രീരമ്യ പ്രധാന വേഷം ചെയ്തു. [6][7]
സ്വകാര്യ ജീവിതം
തിരുത്തുകതെന്നിന്ത്യൻ ചലച്ചിത്ര നടി ശ്രീ ദിവ്യയുടെ മൂത്ത സഹോദരിയാണ് ശ്രീ രമ്യ. [6]
അഭിനയിച്ച സിനിമകൾ
തിരുത്തുകവർഷം | തലക്കെട്ട് | പങ്ക് | ഭാഷ | കുറിപ്പ് |
---|---|---|---|---|
2010 | 1940 ലോ ഒക ഗ്രാമം | സുശീല | തെലുങ്ക് | അരങ്ങേറ്റ ചലചിത്രം |
2011 | വിരോധി | മൈന | തെലുങ്ക് | |
2013 | അപരനാമം ജാനകി | പ്രിയ | തെലുങ്ക് | |
2013 | യമുന | യമുന | തമിഴ് |
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുകവർഷം | അവാർഡ് | വിഭാഗം | സിനിമ | ഫലം | അവലംബം |
---|---|---|---|---|---|
2008 | നന്ദി അവാർഡ് | നന്ദി പ്രത്യേക ജൂറി അവാർഡ് | 1940 ലോ ഒക ഗ്രാമം | വിജയിച്ചു | [8] |
അവലംബങ്ങൾ
തിരുത്തുക- ↑ "Sri Ramya | Virodhi Movie | 1940 Lo Oka Gramam | Neelakanta | Myna". CineGoer.com. 19 June 2011. Retrieved 13 September 2013.
- ↑ "Nandi awards 2008 announced - Telugu cinema news". idlebrain.com. Retrieved 11 May 2015.
- ↑ "Actor Sathya speaks on 'Yamuna' - Tamil Movie News". Sulekha.com. 2011-08-20. Retrieved 2011-10-21.
- ↑ "Sri Ramya in a Tamil flick now". 2011-08-20. Archived from the original on 2012-09-13. Retrieved 2011-10-21.
- ↑ TNN (14 Jan 2017). "Sri Ramya is back as Maina". timesofindia.indiatimes.com. The Times of India. Retrieved 24 May 2018.
- ↑ 6.0 6.1 "Sri Divya' sister Sri Ramya to make waves in Kollywood". tamilwire.net. Tamil Cinema News. 1 July 2015. Archived from the original on 2017-11-09. Retrieved 8 November 2017.
- ↑ "Sri Ramya". timesofindia.indiatimes.com. The Times of India. 15 January 2017. Retrieved 4 November 2018.
- ↑ "Nandi awards 2008 announced - Telugu cinema news". idlebrain.com. Retrieved 11 May 2015.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക