ശ്രീ കുമാരമംഗലം പബ്ലിക് സ്കൂൾ

കോട്ടയം ജില്ലയിലെ ഒരു സി.ബി.എസ്.ഇ സ്കൂൾ

കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലെ ഒരു സ്വകാര്യ സി.ബി.എസ്.ഇ വിദ്യാഭ്യാസ സ്ഥാപനമാണ് ശ്രീ കുമാരമംഗലം പബ്ലിക് സ്കൂൾ. 2003-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.[1] ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ദേവസത്തിൻ്റെ കീഴിലുള്ളതാണ് ഈ വിദ്യാലയം.

ശ്രീ കുമാരമംഗലം പബ്ലിക് സ്കൂൾ
വിലാസം

,
വിവരങ്ങൾ
സ്കൂൾ തരംസ്വകാര്യം, മിശ്രിതം
ആരംഭം2003
സ്കൂൾ ബോർഡ്ശ്രീ കുമാരമംഗലം ദേവസം
അഡ്മിനിസ്ട്രേറ്റർശ്രീ. വി.കെ. ജോർജ്
പ്രിൻസിപ്പൽശ്രീമതി. സമിതമോൾ എസ്.
Classes offeredഎൽ.കെ.ജി. മുതൽ 10
ഭാഷാ മീഡിയംഇംഗ്ലീഷ്
Houses    അർജുന
   അഭയ
    അശോക
    അമൃത
കായികംബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ടേബിൾ ടെന്നീസ്
വെബ്സൈറ്റ്

ചരിത്രം

തിരുത്തുക

വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം പങ്കുവെച്ചത് ശ്രീ നാരായണഗുരു ആണ്. അദ്ദേഹം തൻ്റെ കുമരകം സന്ദർശന സമയത്ത് ശ്രീ കുമാരമംഗലം ക്ഷേത്രത്തിൽ പ്രതിഷ്ഠ സ്ഥാപിച്ചപ്പോൾ അവിടെ അടുത്തൊരു സ്കൂൾ കൂടെ ഉണ്ടാവണം എന്ന ആശയം പങ്കുവെച്ചത്.[2] അതേത്തുടർന്ന് നാട്ടുകാർ അവിടെ സ്കൂൾ സ്ഥാപിച്ചു. അങ്ങനെ അവിടെ ശ്രീ കുമാമംഗലം പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. പിന്നീടത് ഹൈ സ്കൂൾ ആയും ഹയർ സെക്കൻഡറി സ്കൂൾ ആയും പരിണമിച്ചു. ശ്രീ കുമാരമംഗലം ക്ഷേത്ര ഭാരവഹികൾ പിന്നീട് ശ്രീ കുമാരമംഗലം പബ്ലിക് സ്കൂൾ സ്ഥാപിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

തിരുത്തുക
  • സ്കൗട്ട് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ഇക്കോ ക്ലബ്
  • ഐടി ക്ലബ്ബ്
  • ഹരിത സേന
  • ജൂണിയർ റെഡ് ക്രോസ്
  • ഹെൽത്ത് ക്ലബ്
  • അക്കാദമിക് ക്ലബുകൾ
  1. "About SKM Public School". www.kumarakomskmps.com. Archived from the original on 2021-06-16. Retrieved 2021-02-26.
  2. "SKM School". www.keralatourism.org.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക