ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ശ്രീനാരായഗുരു സ്ഥാപിച്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
കേരളത്തിൽ കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.[1] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ബാലസുബ്രമണ്യനാണ്.[2] 1903-ൽ ആണ് ശ്രീ നാരായണഗുരു വേമ്പനാട് കായലിന്റെ ദൃശ്യ വശ്യതയാർന്ന കുമരകത്തേയ്‌ക്ക് ആലപ്പുഴയിൽ നിന്നും വള്ളത്തിൽ ഘോഷയാത്രയുടെ അകമ്പടിയോടെ എത്തുന്നതും ശ്രീ കുമാരമംഗലം ക്ഷേത്രത്തിൽ ബാലസുബ്രഹ്മണ്യ പ്രതിഷ്‌ഠ നടത്തുന്നതും . കേരളത്തിൽ മുരുകന് സ്വർണ്ണ രഥം ഉള്ള ഒരേ ഒരു ക്ഷേത്രം ആണിത്. മലയാള വർഷം 1080-ൽ ആണ് ക്ഷേത്രം സ്ഥാപിതമായത്.[3] എല്ലാ വർഷവും ചതയം ദിനത്തിൽ ഗുരുദേവന്റെ സ്മരണയ്ക്കായി ഈ ക്ഷേത്രം വള്ളംകളി നടത്തുന്നുണ്ട്.[4][5]
ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°35′47″N 76°25′53″E / 9.59639°N 76.43139°E |
പേരുകൾ | |
മറ്റു പേരുകൾ: | ശ്രീ കുമാരമംഗലം ക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | കോട്ടയം |
പ്രദേശം: | കുമരകം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | സുബ്രമണ്യൻ |
വാസ്തുശൈലി: | കേരള-ദ്രാവിഡ പരമ്പരാഗതശൈലി |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | ശ്രീ കുമാരമംഗലം ദേവസം |
നാല് എസ്എൻഡിപി ശാഖകളും ചേർന്നാണ് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.[6]
ക്ഷേത്രത്തിൻ്റെ കീഴിലുള്ള സ്ഥാപനങ്ങൾ
തിരുത്തുക- ശ്രീ കുമാരമംഗലം ഹയർ സെ്കൻഡറി സ്കൂൾ[7][8][9]
- ശ്രീ കുമാരമംഗലം പബ്ലിക് സ്കൂൾ
- ശ്രീ കുമാമംഗലം ഗെസ്റ്റ് ഹൗസ്[അവലംബം ആവശ്യമാണ്]
- ശ്രീ കുമാരമംഗലം ബാങ്കേഴ്സ്[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ ശിവഗിരി (12 February 2021), ശ്രീ കുമാരമംഗലം ക്ഷേത്രം, archived from the original on 2019-12-29, retrieved 2021-02-12
- ↑ Inspirock (12 February 2021), Sree Kumaramangalam Subramanyaswamy Temple, Kumarakom[പ്രവർത്തിക്കാത്ത കണ്ണി]
- ↑ SNDP KURUPPAMPADY (12 February 2021), Sree Kumaramangalam Subramanyaswamy Temple, Kumarakom[പ്രവർത്തിക്കാത്ത കണ്ണി]
- ↑ SNDP Kuruppampady (12 February 2021), ശ്രീ നാരായണ ഗുരു സ്ഥാപിച്ച ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങൾ.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ദേശാഭിമാനി (12 February 2021), കവണാറ്റിൻകര, കുമരകം വള്ളംകളിക്ക് ഇക്കുറി 20ലേറെ വള്ളങ്ങൾ
- ↑ Guruyugam (12 February 2021), കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,കുമരകം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sree Kumaramangalam Higher Secondary School- SKM". Mapcarta.
- ↑ "School students take to pearl spot farming". Times of India.
- ↑ "S.K.M Higher Secondary School". All Biz.[പ്രവർത്തിക്കാത്ത കണ്ണി]