ശ്രീലങ്കൻ പോലീസുദ്യോഗസ്ഥരുടെ കൂട്ടക്കൊല 1990
1990 ജൂലൈ പതിനൊന്നാം തീയതി, ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽ.ടി.ടി.ഇ), നിരായുധരായ ശ്രീലങ്കൻ പോലീസ് ഉദ്യോഗസ്ഥരെ വധിച്ചു. 600 ഓളം ശ്രീലങ്കൻ പോലീസ് ഉദ്യോഗസ്ഥർ ഈ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടു എന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു.[1] മരണപ്പെട്ടവരുടെ എണ്ണം 774 ആണെന്നു ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.[2]
ശ്രീലങ്കൻ പോലീസുദ്യോഗസ്ഥരുടെ കൂട്ടക്കൊല 1990 | |
---|---|
സ്ഥലം | ശ്രീലങ്ക |
തീയതി | 11 ജൂൺ 1990 |
ആക്രമണലക്ഷ്യം | നിരായുധരായ ശ്രീലങ്കൻ പോലീസ് ഉദ്യോഗസ്ഥർ |
ആക്രമണത്തിന്റെ തരം | സായുധ കൂട്ടക്കൊല |
ആയുധങ്ങൾ | തോക്കുകൾ |
മരിച്ചവർ | 600-774 |
ആക്രമണം നടത്തിയത് | എൽ.ടി.ടി.ഇ |
പശ്ചാത്തലം
തിരുത്തുകഇന്ത്യയുടെ ഇടപെടൽ
തിരുത്തുക1987 ലെ ഇന്ത്യാ-ശ്രീലങ്കാ കരാർ പ്രകാരം, ഇന്ത്യൻ സമാധാന സംരക്ഷണ സേന, അവിടെ നടക്കുന്ന ആഭ്യന്തരയുദ്ധത്തിനു അറുതി വരുത്തുവാൻ ശ്രീലങ്കയിൽ എത്തിച്ചേർന്നു. എൽ.ടി.ടി.ഇയുമായി ഒരു സമാധാന കരാറായിരുന്നു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ ലക്ഷ്യം.[3] 1989 ൽ പ്രസിഡന്റ് പ്രേമദാസ, എൽ.ടി.ടി.ഇയുമായി ഒരു വെടിനിർത്തൽ കരാറിൽ എത്തിച്ചേർന്നു. ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിനു ഒരു ശമനമുണ്ടായതോടെ, ഇന്ത്യൻ സമാധാന സംരക്ഷണ സേനയെ തിരിച്ചുവിളിക്കണമെന്ന് പ്രേമദാസ, ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടു.[4] സിങ്, ശ്രീലങ്കയിൽ നിന്നും ഇന്ത്യൻ സേനയെ പിൻവലിച്ചു. എൽ.ടി.ടി.ഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരൻ ഈ നിർദ്ദേശത്തെ പാടെ അവഗണിച്ചതോടെ, ശ്രീലങ്കൻ സർക്കാരും, തീവ്രവാദികളും തമ്മിലുള്ള വിദ്വേഷം കൂടുതൽ വളർന്നു.
സമാധാനശ്രമങ്ങൾ
തിരുത്തുകശ്രീലങ്കൻ സർക്കാർ തീവ്രവാദികളുമായി തുടർച്ചയായി സമാധാനചർച്ചകൾ നടത്തിക്കൊണ്ടിരുന്നു. സമാധാനാന്തരീക്ഷം സൃഷ്ടിക്കുവാനുള്ള അവസാന അവസരമാണിതെന്നു, ഇതു കഴിഞ്ഞാൽ യുദ്ധമാണെന്നും എൽ.ടി.ടി.ഇ നേതാവ് ആന്റൺ ബാലസിങ്കം ഒരിക്കൽ ശ്രീലങ്കൻ സർക്കാരിനെ ഭീഷണിപ്പെടുത്തിയിരുന്നു. ശ്രീലങ്കൻ പ്രതിരോധ മന്ത്രി, തീവ്രവാദികളോട് ആയുധം വെച്ചു കീഴടങ്ങാൻ ആവശ്യപ്പെട്ടത് അന്തരീക്ഷം വീണ്ടും കലുഷിതമാക്കി. സമാധാനശ്രമങ്ങൾക്ക് വിഘ്നം വരാതിരിക്കാൻ, ഈ കാലയളവിൽ ശ്രീലങ്കൻ സൈന്യം, എൽ.ടി.ടി.ഇക്കെതിരേ യാതൊരു നടപടികൾക്കും മുതിർന്നില്ല. 1990കളിൽ എൽ.ടി.ടി.ഇ സൈനിക ക്യാംപുകൾക്കടുത്ത്, ബങ്കറുകളും, ട്രഞ്ചുകളും നിർമ്മിച്ചു. എന്നാൽ സൈന്യത്തോട് ശാന്തരായിരിക്കാനാണ് ശ്രീലങ്കൻ സർക്കാർ ആവശ്യപ്പെട്ടത്.
പ്രകോപനം
തിരുത്തുക1990 ജൂൺ ഏഴാം തീയതി, ശ്രീലങ്കൻ സൈന്യവാഹനത്തിനു നേരേ എൽ.ടി.ടി.ഇ യാതൊരു പ്രകോപനവും കൂടാതെ വെടിവെച്ചു. തണ്ടിക്കുളത്തു വെച്ചു നടന്ന ഈ സംഭവത്തിൽ ഒരു പട്ടാളക്കാരൻ മരിക്കുകയും, ഒമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.[5] 1990 ജൂൺ പത്താം തീയതി, ബാറ്റിക്കളോവ പോലീസ് ഒരു മുസ്ലീം തയ്യൽക്കാരനെ കസ്റ്റഡിയിലെടുത്തു. ഇയാൾ, എൽ.ടി.ടി.ഇ പ്രവർത്തകനായിരുന്നുവെന്ന കാര്യം പോലീസിനറിയില്ലായിരുന്നു. രാവിലെ ഒമ്പതരയോടെ, സായുധരായ എൽ.ടി.ടി.ഇ പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തി ഇയാളെ വിട്ടുതരണമെന്നാവശ്യപ്പെട്ടു. എന്നാൽ ഇയാളെ ആശുപത്രിയിലേക്കു മാറ്റി എന്ന മറുപടയിൽ തൃപ്തരാവാതെ, ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പേരെ പ്രതികാരമെന്ന രീതിയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി.
കൂട്ടക്കൊല
തിരുത്തുക1990 ജൂൺ പതിനൊന്നാം തീയതി രാവിലെ ആറുമണിക്ക് സായുധരായ എൽ.ടി.ടി.ഇ ക്കാർ ബാറ്റിക്കളോവ പോലീസ് സ്റ്റേഷൻ വളയുകയും, മൂന്നു പോലീസുകാരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഒരു മണിക്കൂറിനു ശേഷം,250 ഓളം വരുന്ന സായുധരായ എൽ.ടി.ടി.ഇക്കാർ പോലീസ് സ്റ്റേഷനും, ഉദ്യോഗസ്ഥ താമസസ്ഥലങ്ങളും വളഞ്ഞു. സ്റ്റേഷനിലുണ്ടായിരുന്ന പണവും, ആയുധങ്ങളും തീവ്രവാദികൾ പിടിച്ചെടുത്തു. കിഴക്കൻ പ്രവിശ്യയിലുള്ള എല്ലാ പോലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരോട് ഉച്ചക്ക് രണ്ടരയോടെ ഒഴിഞ്ഞുപോവാൻ എൽ.ടി.ടി.ഇ ആവശ്യപ്പെട്ടു, അതല്ലെങ്കിൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും അവർ ഭീഷണി മുഴക്കി. പോലീസുകാരോട്, ആയുധം വച്ച് കീഴടങ്ങാൻ പ്രസിഡന്റ് പ്രേമദാസ പ്രത്യേക ദൂതൻ വശം ഉത്തരവിട്ടു. തടവിലാക്കപ്പെട്ട ഉദ്യോഗസ്ഥരെ എൽ.ടി.ടി.ഇ സംഘാംഗങ്ങൾ ട്രിങ്കോമാലി കാടുകളിലേക്കു കൊണ്ടു പോയി. തടവുകാരെ കൈ പുറകിൽ കെട്ടിയശേഷം നിഷ്ഠൂരമായി വെടിവെച്ചു കൊന്നു.[6]
അവലംബം
തിരുത്തുക- ↑ "Recalling the saddest day in Lankan Police history". Lankanewspapers. 2011-05-12. Archived from the original on 2011-06-15. Retrieved 2017-11-03.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Newton, Michael. Famous Assassinations in World History: An Encyclopedia [2 volumes]. ABC-CLIO. p. 436. ISBN 978-1610692854.
- ↑ "SRI LANKA: THE UNTOLD STORY Chapter 44: Eelam war - again". Asia Times. 2002-05-15. Archived from the original on 2016-03-19. Retrieved 2017-11-03.
- ↑ D.R., Karthikeyan (2008). The Rajiv Gandhi Assassination: The Investigation. Sterling Publishers Private Limited. ISBN 978-8120732650.
- ↑ "Sri Lanka to open road to Jaffna". ബി.ബി.സി. 2006-11-20. Archived from the original on 2017-03-12. Retrieved 2017-11-04.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "The massacre of policemen". University Teachers For Human Rights (Jaffna). 1990-10-16. Archived from the original on 2017-10-04. Retrieved 2017-11-04.
{{cite web}}
: CS1 maint: bot: original URL status unknown (link)