ആഹിരി

കർണാടകസംഗീതത്തിലെ ജന്യരാഗം
(ആഹരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകസംഗീതത്തിലെ 14ആം മേളകർത്താരാഗമായ വാകുളാഭരണത്തിന്റെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് ആഹിരി.ശോകരസ പ്രധാനമാണ് ഈ രാഗം. തെറ്റായ സമയത്ത് ആഹിരി രാഗം ആലപിച്ചാൽ ആ ദിവസത്തിന്റെ ബാക്കി സമയം പാടിയ ആൾക്ക് ഭക്ഷണം കിട്ടില്ലെന്നൊരു വിശ്വാസമുണ്ട്. [1]

നിർവ്വചനംതിരുത്തുക

വെങ്കിടമഖിയുടെ ചതുർദണ്ഡീപ്രകാശികയിൽ ആഹിരിയെ ഇപ്രകാരം നിർവചിച്ചിരിക്കുന്നു

ആഹിരി സാ തു സമ്പൂർണ്ണാ

സാ ഗ്രഹാ ശ്രോത്രാ രജ്ഞൻ

ഗീതോക്താ മേളാ മാർഗ്ഗേണാ

ബാണ യാമേ പ്രഗീയതേ

ഘടന,ലക്ഷണംതിരുത്തുക

  • ആരോഹണം സ രി1 സ ഗ3 മ1 പ ധ1 നി2 സ
  • അവരോഹണം സ നി2 ധ1 പ മ1 ഗ3 രി1 സ

സ്വരസ്ഥാനങ്ങൾ ഷഡ്ജം,ശുദ്ധ ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധ മദ്ധ്യമം,പഞ്ചമം,ശുദ്ധ ധൈവതം,കൈശികി നിഷാദം ഇവയാണ്.ഇതൊരു ഭാഷാംഗ രാഗമാണ്.

കൃതികൾതിരുത്തുക

കൃതി കർത്താവ്
ശ്രീ കമലാംബാ ജയതി മുത്തുസ്വാമി ദീക്ഷിതർ
പരമോപുരുഷ നനു സ്വാതി തിരുനാൾ
മനസ്സി ദുസ്സഹമയ്യോ സ്വാതി തിരുനാൾ

ചലച്ചിത്രഗാനങ്ങൾതിരുത്തുക

ഗാനം ചലച്ചിത്രം
ഒരു മുറൈ വന്ത് പാറായോ മണിച്ചിത്രത്താഴ്
പഴം തമിഴ്പാട്ടിഴയും മണിച്ചിത്രത്താഴ്
പനിമതി മുഖിബാലേ

(സ്വാതിതിരുനാൾ കൃതി)

നിർമ്മാല്യം

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആഹിരി&oldid=3177640" എന്ന താളിൽനിന്ന് ശേഖരിച്ചത്