ശോഭാ സെൻ
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
ബംഗാളിലെ പ്രമുഖയായ നാടക അഭിനേത്രിയും ചലച്ചിത്ര താരവുമായിരുന്നു ശോഭാ സെൻ.
ശോഭാ സെൻ | |
---|---|
ജനനം | സെപ്റ്റംബർ 1923 (വയസ്സ് 100–101) |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നാടകകലാകാരി, നടി |
ജീവിതപങ്കാളി(കൾ) | ഉത്പൽ ദത്ത് |
ജീവിതരേഖ
തിരുത്തുക1923ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഈസ്റ്റ് ബംഗാളിലെ ഫരീദ്പുരിലാണ് ജനിച്ചത്. ബെതുണെ കോളേജ് വിദ്യാർഥിയായിരിക്കെ ഗണനത്യാ സംഘസ്താ നാടകഗ്രൂപ്പിൽ ചേർന്ന് നബന്ന നാടകത്തിൽ പ്രധാന വേഷത്തിൽ അരങ്ങിലെത്തി. 1953ൽ പീപ്പിൾസ് തിയറ്റർ ഗ്രൂപ്പിൽ അംഗമായി. ബാരിക്കേഡ്, ടിനർ ടെയ്ലർ, ടൈറ്റുമിർ എന്നിവ പ്രധാന നാടകങ്ങളാണ്.
ചലച്ചിത്രം
തിരുത്തുകമൃണാൾ സെൻ സംവിധാനം ചെയ്ത എക് ആദൂരി കഹാനി, എക് ദിൻ പ്രതിദിൻ, ഗൌതംഗോസിന്റെ ദേഖാ, ബസു ചാറ്റർജിയുടെ പസന്ത് അപ്നി അപ്നി എന്നീ സിനിമകളിൽ അഭിനയിച്ചു.[1]