ശുക്രാചാര്യർ

(ശുക്രാചാര്യൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രഹ്മദേവന്റെ പുത്രനായ ഭൃഗുമഹർഷിക്ക് കർദ്ദമപ്രജാപതിയുടെ പുത്രിയായ ഖ്യാതിയിൽ ജനിച്ച രണ്ടാമത്തെ പുത്രനാണ് ശുക്രാചാര്യർ. ഭൃഗുമഹർഷിയുടെ ആദ്യപുത്രൻ ച്യവനമഹർഷിയായിരുന്നു. ച്യവനമുനിയുടെ പുത്ര-പൗത്രനാണ് പരശുരാമന്റെ പിതാവായ ജമദഗ്നി മഹർഷി.

കൈയ്യിൽ മൃതസഞ്ജിവനിയുമായി ഇരിക്കുന്ന ശുക്രമഹർഷി

അസുരഗുരു

തിരുത്തുക

ഊർജ്ജസ്വതിയുമായുള്ള വിവാഹം

തിരുത്തുക
 
ശുക്രമഹർഷിയും പത്നി ഊർജ്ജസ്വതിയും

മഹാബലിയും വാമനനും

തിരുത്തുക

മഹാബലി അസുരരാജാവായ സമയത്തും കുലഗുരു ശ്രുക്രമഹർഷിയായിരുന്നു. മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യുന്നവസരത്തിൽ വാമനനായി അവതാരമെടുത്ത് വിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യർ ബലിയെ വിലക്കുകയും, അതു വക വയ്ക്കാതെ മഹാബലി വാമനനെ പാദം കഴുകി സ്വീകരിക്കുന്നു. പാദംകഴുകാനായി ഉപയോഗിച്ച കിണ്ടിയുടെ വാലിൽ ശ്രുക്രമുനി ഒരു തവളയായി കയറിയിരുന്ന് വെള്ളം തടയുംകയുണ്ടായി. വെള്ളംവരാത്തതു കണ്ടു ബലി പരിഭ്രമിക്കുകയും വാമനൻ ഒരു ദർഭപുല്ലുകൊണ്ട് വാലിലൂടെ കുത്തുകയും തന്മൂലം തവളയായ ശുക്രമുനിയുടെ ഒരു കണ്ണ് നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി, ബലി സുതലമാകുന്ന സ്വർഗ്ഗത്തിലേക്ക് അനുഗ്രഹിസ്തിതനാവുകയും ചെയ്തു.

കചനും മൃതസഞ്ജിവനിയും

തിരുത്തുക

ദേവാസുരയുദ്ധത്തിൽ മരിച്ചു വീഴുന്ന അസുരന്മാരെ കുലഗുരുവായിരുന്ന ശുക്രാചാര്യർ തനിക്കു മാത്രമറിയാമായിരുന്ന മൃതസഞ്ജീവനിമന്ത്രം ഉപയോഗിച്ച് ജീവിപ്പിക്കുകയും അവർ പതിന്മടങ്ങ് ആരോഗ്യവാന്മാരായി തിരിച്ചുവരികയും ചെയ്തു. ഇതിനു പരിഹാരമായി ദേവന്മാർ കചനെ മൃതസഞ്ജിവനിമന്ത്രം പഠിച്ചെടുക്കാനായി ശുക്രാശ്രമത്തിലേക്ക് അയക്കുന്നു. ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രനാണ് കചൻ. അസുരഗുരുവായ ശുക്രാചാര്യരുടെ മകളാണ് ദേവയാനി. കചൻ മൃതസജ്ഞീവനി ഹൃദിസ്ഥമാക്കുവാനായി അസുരഗുരുവായ ശുക്രാചാര്യരുടെ ആശ്രമത്തിലെത്തുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്യുന്നു. കചനെ ആശ്രമത്തിൽ താമസിപ്പിച്ച് വിദ്യ അഭ്യസിപ്പിക്കാൻ തീരുമാനിക്കുന്ന ശുക്രൻ തന്നോടൊപ്പം തന്റെ മകളും താമസമുണ്ട് എന്ന് കചനെ അറിയിക്കുകയും അതിൽ സന്തോഷിക്കുന്ന കചൻ എങ്ങനെ എങ്കിലും ഗുരുവിന്റെ മകളുടെ സ്നേഹം സമ്പാദിച്ച് ലക്ഷ്യം നേടണം എന്നു കരുതുന്നു. [1]

മൃതസഞ്ജീവനിവിദ്യ അഭ്യസിക്കാൻ എത്തിച്ചേർന്ന കചനുമായി ദേവയാനി അനുരാഗബദ്ധയാകുകയും, പലപ്പോഴും കചനെ അസുരന്മാരിൽനിന്നും രക്ഷിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. ദേവയാനിയുടെ സഹായത്താൽ കചൻ മൃതസഞ്ജീവനി അഭ്യസിച്ചശേഷം കചൻ ദേവയാനിയെ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ദേവലോകത്തേക്കു പോകാനൊരുങ്ങുകയും ചെയ്തപ്പോൾ 'കചന്റെ വിദ്യ ഫലിക്കാതിരിക്കട്ടെ' എന്ന് ദേവയാനി ശപിക്കുന്നു. കചനാകട്ടെ, ദേവയാനിയെ 'ദേവവർഗത്തിലാരും വേൾക്കാതിരിക്കട്ടെ' എന്ന് മറുശാപവും നല്കി പോകുന്നു. [2]

ദേവയാനിയും യയാതിയും ശുക്രശാപവും

തിരുത്തുക

ചന്ദ്രവംശ യുവരാജാവായ യയാതിയെ മകളായ ദേവയാനിക്ക് വിവാഹം കഴിച്ചു കൊടുത്തു. ശുക്രാചാര്യരുടെ വാക്ക് ധിക്കരിച്ച് ദേവയാനിയുടെ ദാസിയായിരുന്ന ശർമ്മിഷ്ഠയിൽ അനുരാഗിതനാവുകയും അതിൽ മൂന്നു പുത്രന്മാർ ജനിക്കുകയും ദേവയാനിയിലൂടെ വളരെ നാളുകൾക്കുശേഷം രാജാവിന്റെ കള്ളത്തരങ്ങൾ ദേവയാനിയിലൂടെ മനസ്സിലാക്കിയ ശുക്രാചാര്യൻ യയാതിയെ 'ജരാനരകൾ ബാധിക്കട്ടെ' എന്ന് ഉഗ്രമായി ശപിക്കുന്നു. രാജാവ് ശാപമോക്ഷം യാചിച്ചെങ്കിലും ജരാനരകൾ പുത്രന്മാർക്ക് ആർക്കെങ്കിലും കൈമാറ്റം ചെയ്യാവുന്നതാണെന്ന ശാപമോക്ഷം നല്കാനേ മുനി തയ്യാറായുള്ളൂ. ഒടുവിൽ ശർമിഷ്ഠയുടെ ഇളയ പുത്രൻ പുരുവാണ് അച്ഛന്റെ ജരാനരകൾ ഏറ്റെടുത്ത് തന്റെ യൗവനം പിതാവിന് നല്കിയത്.

ശുക്രഗ്രഹം

തിരുത്തുക
പ്രധാന ലേഖനം: ശുക്രൻ
  1. സംഭവ പർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
  2. മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
"https://ml.wikipedia.org/w/index.php?title=ശുക്രാചാര്യർ&oldid=2871772" എന്ന താളിൽനിന്ന് ശേഖരിച്ചത്