ശുകപുരം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്താണ് ശുകപുരം ഗ്രാമം. എടപ്പാൾ ചുങ്കത്തു നിന്നും ഏകദേശം 1 കി.മീ. കിഴക്ക് (എടപ്പാളിൽ നിന്നും പട്ടാമ്പി ഭാഗത്തേയ്ക്കു) ആണു ഈ പ്രദേശം. എടപ്പാളിലേയ്ക്കു ഏറ്റവും അടുത്തുള്ള പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരം - കോഴിക്കോട് എയർപോർട് - 70 കി.മീ., കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ - 10 കി.മീ., പൊന്നാനി - 10 കി.മീ., തൃശൂർ റയിൽവെ സ്റ്റേഷൻ - 40 കി.മീ., കൊച്ചി എയർപോർട് - 100 കി.മീ.

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം

ഐതിഹ്യം

തിരുത്തുക

ശുകമുനി തപസ്സനുഷ്ഠിച്ച സ്ഥലമായതിയനാലാണ് ഈ പേരു വന്നതു എന്നൊരു ഐതിഹ്യമുണ്ട്. കൂടാതെ അറുപത്തിനാലു് ബ്രാഹ്മണഗ്രാമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശുകപുരം എന്നും വിശ്വസിക്കപ്പെടുന്നു. പരശുരാമൻ ഉണ്ടാക്കിയ 32 ഗ്രാമങ്ങളിൽ ഒന്നാണു ശുകപുരം എന്നും ഒരു ഐതിഹ്യം ഉണ്ട്.

പ്രധാന ക്ഷേത്രങ്ങൾ

തിരുത്തുക

ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രം ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു ദക്ഷിണാമൂർത്തി ക്ഷേത്രം ആണു. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതു ശുകമഹർഷിയാണു എന്നു വിശ്വസിക്കുന്നു.

ശ്രീ കുളങ്കര ദേവീ ക്ഷേത്രത്തിലെ 14 ദിവസം നീണ്ടു നിൽക്കുന്ന പൂര മഹോത്സവം ഇവിടെയും പരിസര പ്രദേശങ്ങളിലും വളരെ പ്രസിദ്ധമാണു. ഈ മഹോത്സവത്തിന്റെ ഭാഗമായി ഈ 14 ദിവസങ്ങളിലും കമ്പരാമായണം തോൽപാവക്കൂത്ത് ഉണ്ട്.

"https://ml.wikipedia.org/w/index.php?title=ശുകപുരം&oldid=3717320" എന്ന താളിൽനിന്ന് ശേഖരിച്ചത്