ശിവൻ (ഛായാഗ്രാഹകൻ)
കേരളത്തിൽ നിന്നുള്ള ഛായാഗ്രാഹകനും സംവിധായകനുമാണ് ശിവൻ. മലയാളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫർ ആയ അദ്ദേഹം ഫോട്ടോഗ്രഫിക്കു പുറമേ സിനിമ, ഡോക്യുമെന്ററി, സാഹിത്യം, നാടകം എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.[1] തിരുവിതാംകൂറിലെയും തിരു-കൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറായിരുന്ന അദ്ദേഹം മൂന്നുതവണ ദേശീയ ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്.[2] പ്രശസ്ത ഛായാഗ്രാഹകരും സംവിധായകരുമായ സന്തോഷ് ശിവൻ, സംഗീത് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.
ശിവൻ | |
---|---|
ജനനം | |
മരണം | 24 ജൂൺ 2021 | (പ്രായം 89)
ദേശീയത | ഇന്ത്യ |
തൊഴിൽ | ഫോട്ടോഗ്രാഫർ |
അറിയപ്പെടുന്നത് | ആദ്യ മലയാളം പ്രസ് ഫോട്ടോഗ്രാഫർ |
ജീവിത രേഖ
തിരുത്തുക1932 മെയ് 14 ന് ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് പടീറ്റതിൽ ഗോപാല പിള്ളയുടെയും ഭവാനി അമ്മയുടെയും ആറുമക്കളിൽ രണ്ടാമനായി ജനനം.[2][3] ശിവശങ്കരൻ നായർ എന്നാണ് യഥാർഥ പേര്.[3] 1959 ൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപം ശിവൻസ് സ്റ്റുഡിയോ എന്ന സ്ഥാപനം സ്ഥാപിച്ചു. സ്വപ്നം, യാഗം, കൊച്ചുകൊച്ചു മോഹങ്ങൾ, ഒരുയാത്ര, കിളിവാതിൽ, കേശു തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.[4] സംഗീതജ്ഞൻ ശെമ്മങ്കുടിയുടേതടക്കം ഇരുപത്തിയഞ്ചിലധികം ഡോക്യുമെന്റെറികളും സംവിധാനം ചെയ്തിട്ടുണ്ട്.[5] ചെമ്മീൻ എന്ന പ്രശസ്ത സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ അദ്ദേഹമായിരുന്നു.[3] തിരുവനന്തപുരത്ത് ഒരു സിനിമ പ്രൊഡക്‌ഷൻ യൂണിറ്റ് വേണമെന്നാഗ്രഹിച്ച ശിവൻ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉയർച്ചയ്ക്കുവേണ്ടി വലുതായി അധ്വാനിച്ചിട്ടുണ്ട്.[6] ചന്ദ്രമണിയാണ് ഭാര്യ.[7] ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ, സംവിധായകനും ഛായഗ്രാഹകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ, സരിത രാജീവ് എന്നിവർ മക്കളാണ്.
2021 ജൂൺ 24 ന് തിരുവനന്തപുരത്ത് വെച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.[3]
ഔദ്യോഗിക സ്ഥാനങ്ങൾ
തിരുത്തുകനിരവധി സംസ്ഥാന, ദേശീയ അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെ ജൂറി അംഗമായിരുന്ന അദ്ദേഹം, ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന്റെ ജൂറി ചെയർമാൻ, ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ബോർഡ് അംഗം, ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് ഇന്റർനാഷണൽ സെന്റർ ഓഫ് ഫിലിം ഫോർ ചിൽഡ്രൻ ആൻഡ് യങ് അഡൽറ്റ്‌സ്, ഓൾ ഇന്ത്യ സിനിമാറ്റോഗ്രാഫിക് അസോസിയേഷൻ സ്ഥാപക അംഗം, സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ആൻഡ് സിനി ടെക്‌നീഷ്യൻ അസോസിയേഷൻ അംഗം, മാക്ട ആജീവനാംഗം എന്നിങ്ങനെ നിരവധി ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.[8]
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു". Mathrubhumi.
- ↑ 2.0 2.1 "ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ അന്തരിച്ചു". ManoramaOnline.
- ↑ 3.0 3.1 3.2 3.3 "പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു; വിട വാങ്ങുന്നത് ചരിത്രമെഴുതിയ ഛായാഗ്രാഹകൻ". News18 Malayalam. 24 ജൂൺ 2021.
- ↑ "പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു". Asianet News Network Pvt Ltd.
{{cite news}}
: zero width space character in|title=
at position 15 (help) - ↑ Daily, Keralakaumudi. "ശിവൻ ഇനി ചരിത്രത്തിന്റെ ഫ്രെയിമിൽ". Keralakaumudi Daily.
- ↑ കരുൺ, ഷാജി എൻ. "ശിവൻ തൊട്ടതെല്ലാം പൊന്നായി". Mathrubhumi. Archived from the original on 2021-06-25. Retrieved 2021-06-25.
- ↑ 7.0 7.1 Daily, Keralakaumudi. "ശിവൻ എന്ന ഇതിഹാസം". Keralakaumudi Daily.
- ↑ "ഒരു ഛായാഗ്രാഹകന്റെ: സ്വപ്നം". Mathrubhumi. Archived from the original on 2021-06-25. Retrieved 2021-06-25.
- ↑ Daily, Keralakaumudi. "കുട്ടികളുടെ മനസറിഞ്ഞ ശിവൻ". Keralakaumudi Daily.