ശിവഗിരി ശാരദാ മഠം

വർക്കലയിലെ ശിവഗിരിയില്‍ ശ്രീ നാരായണഗുരു പ്രതിഷ്ഠിച്ച സരസ്വതി ക്ഷേത്രം

കേരളത്തിലെ വർക്കലയിലെ ശിവഗിരിയിൽ ശ്രീ നാരായണഗുരു പ്രതിഷ്ഠിച്ച മഹാസരസ്വതി ക്ഷേത്രമാണ് ശാരദാ മഠം. മഹാസരസ്വതി പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. [1] 1912 ഏപ്രിലിലെ പൗർണ്ണമി ദിനത്തിൽ ശാരദ മഠത്തിൽ ഗുരു പ്രതിഷ്ഠ നടത്തി. കേരളത്തിൽ അറിവിന്റെയും വിദ്യയുടെയും ഭഗവതിയായ മഹാസരസ്വതിക്ക് ക്ഷേത്രങ്ങൾ കുറവുള്ള ഒരു കാലം കൂടിയായിരുന്നു അത്. ശാരദ എന്നാൽ ജഗദീശ്വരിയായ സാക്ഷാൽ ആദിപരാശക്തിയുടെ മറ്റൊരു പേരാണ്. ഭഗവതിയുടെ മഹാസരസ്വതി ഭാവത്തിനാണ് ഇവിടെ പ്രാധാന്യം. കശ്മീർ ശാരദ പീഠത്തിൽ ആരാധിക്കപ്പെട്ട ഭഗവതി സങ്കല്പം കൂടിയാണ് ഇത്. ഡോ. പൽപ്പു ശാരദ പ്രതിഷ്ഠാ കമ്മിറ്റി പ്രസിഡന്റായിരുന്നു. മഹാകവി കുമാരനാശാൻ സെക്രട്ടറിയായിരുന്നു. നവരാത്രി, വിദ്യാരംഭം തുടങ്ങിയവ ഇവിടെ പ്രധാനമാണ്.

Sarada Mutt
പേരുകൾ
ശരിയായ പേര്:Sivagiri Sarada Mutt
സ്ഥാനം
രാജ്യം:India
സംസ്ഥാനം:Kerala
സ്ഥാനം:Sivagiri, Varkala
ചരിത്രം
സൃഷ്ടാവ്:Sree Narayana Guru

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Varkala". Archived from the original on 2012-07-19. Retrieved 2018-08-29.

http://www.sivagiri.org/

"https://ml.wikipedia.org/w/index.php?title=ശിവഗിരി_ശാരദാ_മഠം&oldid=4142490" എന്ന താളിൽനിന്ന് ശേഖരിച്ചത്