ശശിധരൻ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1950-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ശശിധരൻ'.[1] കൈലാസ് പിക്ചേഴ്സിനു വേണ്ടീ കെ.കെ. നാരായണൻ ആലപ്പുഴ ഉദയാസ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന് കഥയും സംഭാഷണവും എൻ.പി. ചെല്ലപ്പൻ നായർ രചിച്ചു. തുമ്പമൺ പത്മനാഭൻകുട്ടി രചിച്ച 14 പാട്ടുകൾ സംവിധാനം ചെയ്തത് പി. കലിംഗ റാവുവാണ്. പി. ദ്വരരാജു ക്യാമറ കൈകാര്യം ചെയ്തു. ബി. ശങ്കരൻ നായർ, എൻ. രാമമൂർത്തി എന്നിവരുടെ സഹായത്തോടെ എം. നടരാജൻ ശബ്ദലേഖനവും പാർഥസാരഥി ഉറുമീസ് എന്നിവർ വേഷവിധാനവും നിർവഹിച്ചു. ടി. ജാനകിറാം ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചു. 1950-ൽ ഈ ചിത്രം പ്രദർശനംതുടങ്ങി.
ശശിധരൻ | |
---|---|
സംവിധാനം | ടി. ജാനകിറാം |
നിർമ്മാണം | സ്വാമി നാരായണൻ |
രചന | എൻ.പി. ചെല്ലപ്പൻ നായർ |
അഭിനേതാക്കൾ | പി.കെ. വിക്രമൻ നായർ വൈക്കം മണി നാഗവള്ളി ആർ.എസ്. കുറുപ്പ് അമ്പലപ്പുഴ കൃഷ്ണമൂർത്തി എസ്.പി. പിള്ള കൊട്ടാരക്കര ശ്രീധരൻ നായർ എൻ.പി. ചെല്ലപ്പൻ നായർ ആറന്മുള പൊന്നമ്മ ടി.ആർ. ഓമന മിസ് കുമാരി |
സംഗീതം | കലിംഗ റാവു |
റിലീസിങ് തീയതി | 13/04/1950 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപി.കെ. വിക്രമൻ നായർ
വൈക്കം മണി
നാഗവള്ളി ആർ.എസ്. കുറുപ്പ്
അമ്പലപ്പുഴ കൃഷ്ണമൂർത്തി
എസ്.പി. പിള്ള
കൊട്ടാരക്കര ശ്രീധരൻ നായർ
എൻ.പി. ചെല്ലപ്പൻ നായർ
ആറന്മുള പൊന്നമ്മ
ടി.ആർ. ഓമന
മിസ് കുമാരി
പിന്നണിഗായകർ
തിരുത്തുകകലിംഗറാവു
കവിയൂർ രേവമ്മ
മോഹനകുമാരി
വൈക്കം മണി