ശരദിന്ദു ബന്ദോപാധ്യായ് ( শরদিন্দু বন্দোপাধ্যায়; 30 March 1899 – 22 September 1970) പ്രശസ്ത ബംഗാളി കഥാകൃത്താണ്. ചരിത്രാഖ്യായികകളും കുറ്റാന്വേഷണ നോവലുകളും, വൈവിധ്യമാർന്ന ചെറുകഥകളും, തിരക്കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. എങ്കിലും തന്റെ പ്രിയ മാധ്യമം ചെറുകഥയാണെന്ന് അദ്ദേഹം പറയുന്നു..[1] . ബ്യോംകേശ് ബക്ഷി എന്ന സത്യാന്വേഷി പ്രധാന കഥാപാത്രമായുളള കുറ്റാന്വേഷണക കഥകൾ അത്യധികം ജനപ്രീതി നേടിയവയാണ്. സത്യജിത് റേയാണ് ചിഡിയാഖാന((চিড়িয়াখানা)) എന്ന ചിത്രത്തിലൂടെ ബ്യോംകേശിനെ ആദ്യമായി ചലച്ചിത്രരംഗത്ത് എത്തിച്ചത്.

Sharadindu Bandyopadhyay
പ്രമാണം:SharadinduBandyopadhyayPic.jpg
ജനനം(1899-03-30)30 മാർച്ച് 1899
Jaunpur, United Provinces of Agra and Oudh, British India (now in Uttar Pradesh, India)
മരണം22 സെപ്റ്റംബർ 1970(1970-09-22) (പ്രായം 71)
Pune, Maharashtra, India
തൊഴിൽWriter
ഭാഷBengali
ശ്രദ്ധേയമായ രചന(കൾ)Byomkesh Bakshi

ജീവിതരേഖ തിരുത്തുക

ഉത്തർപ്രദേശിലെ ജോൻപൂരിലാണ് ശരദിന്ദു ബന്ദോപാധ്യായ് ജനിച്ചത്. പിതാവ് താരാഭൂഷൺ മാതാവ് ബിജലിപ്രഭാ. ബാല്യകാലം ചെലവഴിച്ചത് ഉത്തരകൊൽക്കത്തയിലെ ബാരാനഗറിലായിരുന്നു. വിദ്യാസാഗർ കോളേജിൽ നിന്ന് ബി.എ. ബിരുദം നേടിയ ശേഷം, പട്നയിൽ വെച്ച് നിയമ പഠനം പൂർത്തിയാക്കി. പത്നി പാരുൾ [2] 1938-ൽ വാസസ്ഥാനം മുംബായിലേക്കു മാറ്റി. പിന്നീട്. 1952 മുതൽ മരണം വരെ പൂണെയിലായിരുന്നു സ്ഥിര താമസം.

വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട തുംഗഭദ്രാർ തീരെ എന്ന ചരിത്ര നോവലിന് രബീന്ദ്ര പുരസ്കാർ ലഭിച്ചു. , ശരദ്സ്മൃതി പുരസ്കാർ , മതിലാൽ പുരസ്കാർ എന്നീ ബഹുമതികളും നേടിയിട്ടുണ്ട്.

കൃതികൾ തിരുത്തുക

ആദ്യത്തെ ചെറുകഥ പ്രേതപുരി (1915) ആയിരുന്നു. 1922-ലാണ് ആദ്യത്തെ കവിതാ സമാഹാരം യൌവനസ്മൃതി പുറത്തിറങ്ങിയത്. 180-ൽ പരം ചെറുകഥകളെഴുതിയിട്ടുണ്ട്. ബ്യോംകേശ് കേന്ദ്രകഥാപാത്രമായിട്ടുളള പല കഥകളും ബംഗാളി സിനിമയിലേക്ക് പകർത്തപ്പെട്ടിട്ടുണ്ട്.

നോവലുകൾ തിരുത്തുക

  1. കാലേർ മന്ദിരാ [কালের মন্দিরা] (1951)
  2. ഗൌർമല്ലാർ [গৌড়মল্ললার] (1954)
  3. തുമി സന്ധ്യാർ മേഘ് [তুমি সন্ধ্যার মেঘ] (1958)
  4. കുമാരസംഭബേർ കബി [কুমারসম্ভবের কবি] (1963)
  5. തുംഗഭദ്രാർ തീരെ [তুঙ্গভদ্রার তীরে] (1965)
  6. ഝിന്ദേർ ബന്ദി [ঝিন্দের বন্দী]
  7. ദാദാർ കീർത്തി [দাদার কীর্তি]
  8. ബിഷേർ ധോയാবিষের ধোঁয়া
  9. ഛായാപഥിക് ছায়াপাথিক
  10. രിംഝിംরিম ঝিম
  11. മൻചോരാ (মনচোরা )
  12. ബഹു ജുഗേർ ഒപാർ ഹൊതെ বাহু য়ুগের অপার হতে
  13. രാജദ്രോഹി (রাজদ্রোহি )
  14. അഭിജാതക് (আভিজাতক)
  15. ഷൈൽ ഭവൻ (শৈল ভবন )

സമാഹാരങ്ങൾ തിരുത്തുക

പല സമാഹാരങ്ങളിലുമായി അദ്ദേഹത്തന്റെ മുഴുവൻ രചനകളും പ്രസ്ദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ബ്യോംകേശ് ബക്ഷി കഥകളുടെ ഇംഗ്ലീഷു പരിഭാഷകളും ലഭ്യമാണ്.[3]

  1. ഗല്പോസംഗ്രഹ
  2. ഐതിഹാസിക് കഹിനി സമഗ്ര
  3. ദഷ്ടി ഉപന്യാസ്
  4. നാടക് ഒ ചിത്രനാട്യ സമഗ്ര
  5. ബ്യോമകേശ് സമഗ്ര
  6. ശരദിന്ദു ഒമ്നിബസ് (1-12 ഭാഗങ്ങൾ )

അവലംബം തിരുത്തുക

  1. Sharadindu Bandopadhyay (2010). Galpasangraha. Kolkata: Ananda Publishers Pvt. Ltd. ISBN 81-7756-142-1. {{cite book}}: Cite has empty unknown parameter: |1= (help)
  2. ശരദിന്ദു ബന്ദോപാധ്യായ്
  3. Saradindu Bandopadhyay (2003). BYOMKESH BAKSHI STORIES. Rupa. ISBN 9788129100962. {{cite book}}: Cite has empty unknown parameter: |1= (help)