ശനീശ്വരൻ

ശനി ദേവൻ
(ശനി ദേവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൂര്യദേവന്റെ രണ്ടാം ഭാര്യയായ ഛായാദേവിയുടെ പുത്രനാണ്‌ 'ശനീശ്വരൻ' അഥവാ ശനിദേവൻ (സൂര്യപുത്ര_ശനി). ശനിയാഴ്ചയാണ് പ്രധാന ദിവസം. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്പിക്കപ്പെടുന്ന ശനീശ്വരനെ നന്മചെയ്യുന്നവർക്ക് രക്ഷകനും ദുഷ്ടർക്ക് ശിക്ഷകനും ആയിട്ട് ജ്യോതിഷ വിശ്വാസികൾ കരുതുന്നു. കറുപ്പ്, നീല എന്നിവയാണ് ശനീശ്വരന്റെ ഇഷ്ടനിറം. നീല ശംഖുപുഷ്പം ഇഷ്ടകുസുമം. പാശ്ചാത്യ ജ്യോതിഷത്തിലും ഭാരതീയ ജ്യോതിഷത്തിലും ഒരുപോലെ ശനിയുടെ സാന്നിധ്യം കാണാൻ സാധിക്കും. ശനിദോഷ ദുരിതങ്ങളിൽ നിന്നും രക്ഷക്കായി മഹാദേവൻ, മഹാഗണപതി, ധർമശാസ്താവ്, ഭദ്രകാളി, ഹനുമാൻ എന്നിവരെ ശനിയാഴ്ചകളിൽ ആരാധിക്കുന്നത് നല്ലതാണെന്നു വിശ്വാസം.

ശനീശ്വരൻ
പ്രപഞ്ചം
പ്രതിഷ്ഠ
ദേവനാഗരിशनि
Affiliationഗ്രഹങ്ങൾ
ഗ്രഹംശനി
Mountകാക്ക

പ്രധാന ക്ഷേത്രങ്ങൾ തിരുത്തുക

മഹാരാഷ്ട്രയിലെ ശനി ശിങ്കനാപൂർ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശനീശ്വര ക്ഷേത്രമാണ്. കേരളത്തിൽ പാലക്കാട്‌ ജില്ലയിലെ നൂറണിയിലും ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടും ശനീശ്വരൻ മുഖ്യ പ്രതിഷ്ഠയായി വരുന്ന ക്ഷേത്രങ്ങളുണ്ട്. കൂടാതെ നവഗ്രഹ ക്ഷേത്രങ്ങളിലും ശനിക്ക് പ്രതിഷ്ഠയുണ്ട്.

ഐതിഹ്യം, പുരാണം തിരുത്തുക

 
ഒരു ക്ഷേത്രത്തിലെ ശനി ദേവൻ, കൊൽക്കത്ത, പശ്ചിമ ബംഗാളിൽ, ഇന്ത്യ

ജ്യോതിഷ വിശ്വാസപ്രകാരം നവഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഈശ്വര സ്ഥാനമുള്ളയാളാണ് ശനി. അതിനാൽ ശനീശ്വരൻ എന്നറിയപ്പെടുന്നു. ശനി തെറ്റുകൾ ചെയ്യുന്നവർക്ക് ശിക്ഷയും സത്കർമ്മം ചെയ്യുന്നവർക്ക് പുരസ്‌ക്കാരവും അവരുടെ ഭൂമിയിലെ ജീവിതത്തിൽ തന്നെ നൽകുന്നു. കാക്കയാണ് വാഹനം. ശനി അനുകൂലമായി വന്നാൽ സർവ്വ സൗഭാഗ്യങ്ങളും ലഭിയ്ക്കും. പാണ്ഡവർക്കും നളനും രാജ്യം മുമ്പത്തേക്കാളും സമൃദ്ധിയോടെ തിരിച്ചു ലഭിച്ചത് ശനീശ്വരന്റെ അനുഗ്രഹത്താൽ തന്നെയാണ്. ചെയ്തുപോയ തെറ്റുകൾക്കുള്ള ശിക്ഷ ശനിദോഷ കാലത്ത് അനുഭവിക്കേണ്ടി വരുമെന്നാണ് വിശ്വാസം. ശനീശ്വരൻ ശിവ ഭക്തനാണ്. നവഗ്രഹങ്ങളിൽ ആയുസ്സിന്റെ കാര്യത്തിൽ ആധിപത്യം ചെലുത്തുന്നത്‌ ശനിയാണ്‌. മരണം, അപകടം, രോഗം, അപമാനം, കലഹം, കടം, സാമ്പത്തിക തകർച്ച, മാനസിക പ്രശ്നങ്ങൾ, ബന്ധുവിയോഗം എന്നിവ ശനിദോഷ കാലയളവിൽ ഉണ്ടാകാമെന്ന് വിശ്വസിക്കപ്പെടുന്നു. പാപഗ്രഹമായ ശനി കറുത്തു മെലിഞ്ഞ് നീണ്ട ശരീരവും വലിയ പല്ലും കഠിന സ്വഭാവവും പിംഗല വർണമുള്ള കുഴിഞ്ഞ കണ്ണുകളും ഒക്കെയുള്ള ഭീകരരൂപിയായിട്ടാണ് സങ്കൽപ്പിക്കുന്നത്

പുരാണങ്ങൾ പ്രകാരം ശനി സത്യത്തിനും ശ്രദ്ധയ്ക്കും വേണ്ടി നിലകൊള്ളുന്ന സൂര്യപുത്രനാണ്. പിതാവായ സൂര്യദേവനോട്‌ ശനീശ്വരന്‌ പക പുലർത്തുന്നതായാണ് വിശ്വാസം. കാരണം യമധർമ്മൻ ഛായാദേവിയോട് ധിക്കാരപൂർവ്വം പെരുമാറുന്നതു കണ്ടിട്ടും സൂര്യദേവൻ മൗനമവലംബിച്ചിരുന്നു. അമ്മയ്ക്കും വേണ്ടി ദേവേന്ദ്രനോട് പോലും പോരാടുകയും എത് പരിതഃസ്ഥിതിയിലും അമ്മക്ക് ഒപ്പം നിലകൊള്ളുകയും സർവ്വ ദേവന്മാരെയും അസുരന്മാരെയും ത്രിമൂർത്തിമാരെ വരെ വെല്ലുവിളിക്കാനും പോന്നവനാണ് ശനീശ്വരൻ. അതിനാലാണ് ജ്യോതിഷത്തിൽ സൂര്യനും ശനിയും ഭിന്നിച്ചു നിൽക്കുവാൻ ഇടവന്നത്‌ എന്ന് അനുമാനിക്കുന്നു.

ശനിയുടെ അഹങ്കാരം തീർക്കുന്നതിനുള്ള ശക്‌തി ശിവനും ശിവസന്തതികൾക്കും മാത്രമാണുള്ളത്‌. അതിനാൽ ശനിമൂലമുള്ള ദുരിതങ്ങളിൽ നിന്നും രക്ഷക്കായി മഹാഗണപതി, ധർമശാസ്താവ്, ഹനുമാൻ, ഭദ്രകാളി, മഹാദേവൻ അഥവാ ഭൈരവൻ എന്നിവരെ ശനിയാഴ്ചകളിൽ ആരാധിക്കാറുണ്ട്.

ഗണേശ ഭക്തരെ ശനി ബാധിക്കില്ലെന്നാണ് വിശ്വാസം. തന്നെ ബാധിക്കാൻ ശ്രമിച്ച ശനിയെ നാളെ ആകട്ടെ എന്നും പറഞ്ഞു ഗണപതി ബുദ്ധിപൂർവം അകറ്റിയതായി കഥയുണ്ട്. അതിനാൽ ശനിയാഴ്ച നടത്തുന്ന ഗണപതി ദർശനം ശനിദോഷ ഹരമെന്നു വിശ്വസിക്കപോടുന്നു.

ശനിയുടെ ഈശ്വരനായി ധർമശാസ്താവിനെ സങ്കൽപ്പിച്ചു വരുന്നു. അതിനാൽ ശാസ്താ ക്ഷേത്രങ്ങളിൽ ശനിയാഴ്ച വിശേഷ ദിവസമാണ്.

തന്നെ ബാധിക്കാൻ ശ്രമിച്ച ശനിയുടെ അഹങ്കാരത്തെ ഭക്ത ഹനുമാൻ ശമിപ്പിച്ചതായും, ഒരിക്കൽ രാവണനാൽ ബന്ധിക്കപ്പെട്ട ശനിയെ ഹനുമാൻ മോചിപ്പിച്ചതായും രാമായണം പറയുന്നു. അതിനാൽ ഹനുമദ്‌ ഭക്തരെ ശനിദോഷ ദുരിതങ്ങൾ ബാധിക്കില്ലെന്നു വാക്ക് കൊടുക്കുകയും ചെയ്തു. ഇക്കാരണത്താലാണ് ആഞ്ജനേയ ‌ ക്ഷേത്രങ്ങളിൽ ശനിയാഴ്ച വിശേഷമായി കണക്കാക്കുന്നത്.

പരാശക്തി ഉപാസകർ ശനിയുടെ അധിപയായി ശ്രീ ഭദ്രകാളിയെ സങ്കല്പിക്കാറുണ്ട്. ദശ മഹാവിദ്യകളിൽ ശനിയുടെ നിയന്ത്രണ ദൈവം കാളിയാണ്. ഒരിക്കൽ തന്റെ ഭക്തരെ ദ്രോഹിച്ച ശനിയെ വധിക്കാൻ ഭദ്രകാളി പുറപ്പെട്ടതായും ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ടു കാളിയെ അനുനയിപ്പിച്ചതായും ഐതീഹ്യമുണ്ട്. അതിനാൽ ശനിയാഴ്ച നടത്തുന്ന ഭദ്രകാളി ദർശനം ശനിദോഷ ദുരിതങ്ങളിൽ നിന്നും ആശ്വാസമേകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ശനിയുടെ മറ്റൊരു ഈശ്വരനായ കാലഭൈരവൻ കടുത്ത ശനിദോഷങ്ങളെ നിയന്ത്രിക്കുന്ന പ്രചണ്ഡമായ ശിവരൂപമാണ്. കാശിയിലെ കാലഭൈരവ ദർശനം അതി വിശേഷമാണ്.

നക്ഷത്രങ്ങളിൽ പൂയം, അനിഴം, ഉത്രട്ടാതി എന്നിവയും പൂക്കളിൽ കരിങ്കൂവളവും രത്നങ്ങളിൽ നീല വൈഡൂര്യവും നവധാന്യങ്ങളിൽ എള്ളും തൈലങ്ങളിൽ നവഗ്രഹതൈലവും ശനീശ്വരൻ ഇഷ്‌ടപ്പെടുന്നു. ശനിയാഴ്‌ച ദിവസങ്ങളിൽ ശനീശ്വരനെ പ്രത്യേകമായി പൂജിക്കുന്നതും ആരാധിക്കുന്നതും വളരെ നല്ലതാണ്‌. ശനിഗ്രഹദോഷം അനുഭവിക്കുന്നവർ ശനിദോഷപരിഹാരമന്ത്രം ചൊല്ലുന്നതും, എള്ളുതിരി കത്തിക്കുന്നതും, ശനിയുടെ വാഹനമായ കാക്കക്ക് ഭക്ഷണം കൊടുക്കുന്നതുമെല്ലാം വളരെ നല്ലതാണ്‌.[1].

ശനി ഗായത്രി മന്ത്രം തിരുത്തുക

കാകദ്ധ്വജായ വിദ്‌മഹേ ഖഡ്‌ഗഹസ്‌തായ ധീമഹീ തന്നോ മന്ദപ്രചോദയാത്‌   

ശനി മന്ത്രം തിരുത്തുക

ഓം ഐം ഹ്രീം ശ്രീം ശനൈശ്വരായ നമഃ

ശനി പീഡാഹര സ്തോത്രം തിരുത്തുക

സൂര്യപുത്രോ ദീർഘദേഹോ വിശാലാക്ഷ: ശിവപ്രിയ: ദീർഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനി:

ശനി സ്തോത്രം തിരുത്തുക

"നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം ഛായാ മാർത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം"

അസ്യശ്രീ ശനീശ്വര സ്‌തോത്ര മഹാമന്ത്രസ്യ കശ്യപ ഋഷി അനുഷ്‌ടുപ്‌ഛന്ദഃ ശനീശ്വരോ ദേവതാ.

ശനീശ്വര ശ്ലോകം തിരുത്തുക

കോണസ്ഥേ പിംഗളോ ബഭ്രുഃ കൃഷ്ണോ രൌദ്രോ അന്തകായമഃ സൌരിഃ ശനൈശ്ചരോ മന്ദഃ പിപ്പലാദേന സംസ്തുതഃ ഏതാനി    ദശ   നാമാനി   പ്രാതരുത്ഥായ യ : പഠേത്  ശനൈശ്ചരകൃതാ  പീഡാ  ന  കദാചിത്  ഭവിഷ്യതി  

നവഗ്രഹഃ ഏഴ് തിരുത്തുക

നവഗ്രഹങ്ങൾക്ക് ഭാരതീയ ജ്യോതിഷ വിശ്വാസികളും പല ഹൈന്ദവരും വളരെ പ്രാധാന്യം കല്പിക്കുന്നു. പല അമ്പലങ്ങളിലും നവഗ്രഹങ്ങൾക്ക് പ്രധാനക്ഷേത്രങ്ങളും ഉപക്ഷേത്രങ്ങളും വഴിപാടുകളും ഉണ്ട്. ആഴ്ച നാമങ്ങളിലാണ് ഏഴ് ഗ്രഹങ്ങൾ അറിയപ്പെടുന്നത്.

എന്നിവ ആഴ്ച നാമങ്ങളിലുള്ള ഏഴു ഗ്രഹങ്ങൾ കൂടാതെ

എന്നീ രണ്ടും കൂടി ഉൾചേർന്നതാണ് നവഗ്രഹങ്ങൾ. ഇതിൽ ഏഴാം സ്ഥാനത്തുള്ള ശനീശ്വരനേ അഥവാ ശനിയെ ഏറ്റവും ഭയപ്പെടുന്നതും, ആരാധിക്കപ്പെടുന്നതും. എന്തു കൊണ്ടാണ് ഇത് എന്നത് പുരാണങ്ങളിലൂടെ തെളിയിക്കുന്നു. യോഗശാസ്ത്ര പ്രകാരം നവഗ്രഹങ്ങൾ ഒൻപതും ചക്രങ്ങളിൽ സ്ഥിതി ചെയ്യുന്നു. സൂര്യൻ മൂലാധാരത്തിലും, ചന്ദ്രൻ സ്വാദിസ്ഥാനത്തും ,ചൊവ്വ മണിപൂരത്തും ബുധൻ അനഹതയിലും വ്യാഴം വിശുദ്ധത്തിലും, ശുക്രൻ ഭൂമധ്യത്തിലും ആണ്. എന്നാൽ ശനിയാകട്ടെ മനുഷ്യ ശരീരത്തിൽ ഏറ്റവും ഉയരഭാഗത്തുള്ള സഹസ്രാര ചക്രത്തിലുമാണ് കുടികൊള്ളുന്നത്. രാഹുവും കേതുവും ജീവനാഡികളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതെല്ലാം ഭാരതീയ വിശ്വാസത്തിന്റെ ഭാഗമാണ്. വാസ്തവത്തിൽ യോഗാസനം പരിശീലിക്കുന്ന ഒരാൾ ഈ ഗ്രഹങ്ങളെ നമസ്ക്കരിക്കുകയാണ് ചെയ്യുന്നത്. സൂര്യനമസ്ക്കാരം അതിനൊരു ഉദാഹരണമാണ്. ഓരോ ഗ്രഹങ്ങളും ഓരോ ഗുണത്തെ പ്രദാനം ചെയ്യുന്നു,

അതിൽ ശനിയാണ് ദുഃഖകാരണങ്ങളായ രോഗം, മരണം, അപകടം എന്നിവക്ക് ഹേതു ആകുന്നത്. ആത്മീയത കൈവരിക്കണമെങ്കിൽ ശനീശ്വരൻ അനുഗ്രഹിക്കണം എന്നാണ് ഹൈന്ദവ വിശ്വാസം. അത് പോലെ സകല ദൈവാനുഗ്രഹങ്ങൾക്കും ശനീശ്വര ദയാദാക്ഷിണ്യം ഉണ്ടായാലേ സാധ്യമാകൂ. സന്തോഷത്തിൽ ദൈവത്തെ മറക്കുന്നു സന്താപത്തിൽ ദൈവ പാദങ്ങളിൽ ശരണം പ്രാപിക്കുന്നു. ഇതാണ് നമ്മുടെ അവസ്ഥ. ദുഃഖം നമ്മുടെ കണ്ണ് തുറപ്പിക്കുന്നു. 'ജീവിതം ഒരു മായയാണെന്ന പരമാർത്ഥം നമുക്ക് മനസ്സിലാക്കുന്നത് കഷ്ടങ്ങളും നഷ്ടങ്ങളും സംഭവിക്കുമ്പോൾ മാത്രമാണ്: ഇത് സംഭവിക്കുന്നത് ശനീശ്വരനിലൂടെയാണ്. ശിരസ്സിലുള്ള സഹസ്രരചക്രത്തിലിരുന്ന് കൊണ്ട് മനസ്സിനെ തപിപ്പിക്കുന്നത് ശനി ഭഗവാനാണ്. വളരെ സാവധാനത്തിലും സ്ഥിരതയോടും കൂടി നീങ്ങുന്നത് ഒരു ഗ്രഹമാണ് ശനി. അതു കൊണ്ട് ശനിയാഴ്ചക്ക് സ്ഥിരവാരമെന്നും ഒരു പേരുണ്ട്. ശനിയാഴ്ച ആരംഭിക്കുന്ന ഏതു സംരംഭവും അതുകൊണ്ട് വിജയിക്കുമെന്നതിൽ സംശയമില്ല.

ശനിദോഷനിവാരണം തിരുത്തുക

ജ്യോതിഷ വിശ്വാസപ്രകാരം മനുഷ്യ ജീവിതത്തിലെ ഏറ്റവും ദുരിതപൂർണ്ണവും ദുഃഖം നിറഞ്ഞതും ആപൽക്കരവുമായ സമയമാണ് ശനിദോഷ കാലഘട്ടം എന്നറിയപ്പെടുന്നത്. ഒരു മനുഷ്യായുസ്സിന്റെ പകുതിയിലധികവും പാപഗ്രഹമായ ശനിയുടെ പിടിയിലാണ്. ശനി അനിഷ്ട സ്ഥാനത്താണെങ്കില് സർവ്വകാര്യ പരാജയവും കടവും നാശവുമാണ് ഫലം. ഏഴരശനി, കണ്ടകശനി, ശനിദശ മറ്റ് ദശാസന്ധികളിലെ അപഹാരം തുടങ്ങിയ കാലയളവിൽ ദോഷങ്ങൾക്കിടവരുന്നു. അപമാനം, അപകടം, രോഗം, സാമ്പത്തിക തകർച്ച, തൊഴിൽ നഷ്ടം, ഭയം, ദാരിദ്ര്യം, കലഹം, അകാല മരണം, ബന്ധുജന വിയോഗം എന്നിവ ഇതിന്റെ ഫലമായി ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും ശനി ദശയിലുണ്ടാകുന്ന അനുഭവങ്ങള് എന്നാണ് പറയാറുള്ളത്. നല്ല പ്രവര്ത്തികളും ഭഗവദ്‌ ഭജനവും ചെയ്യുക വഴി മഹാവിഷ്ണുവിന്റെ അല്ലെങ്കിൽ വ്യാഴത്തിന്റെ ആനുകൂല്യമോ ദൃഷ്ടിയോ പോലുള്ള ദൈവാധീനം ഉണ്ടാവുകയോ ചെയ്താല് ശനി ദശയുടെ കാഠിന്യം കുറയ്ക്കാന് കഴിയുമെന്നാണ് വിശ്വാസം.

പൊതുവേ എല്ലാവര്ക്കും ഭയമുള്ള ദശയാണ് ശനി. ശനിയില് ജന്മത്തില് ശനി അതികഠിനം തന്നെയാണ്. ശനിയിൽ നിന്നും രക്ഷ നൽകാൻ ശിവനും ശിവ സന്തതികൾക്കും മാത്രമാണ് സാധിക്കുക എന്നാണ് ജ്യോതിഷ വിശ്വാസം. അതിനാൽ ഈ ദുരിതത്തെ ഇല്ലായ്മ ചെയ്യുന്നതിന് ശബരിമല ദര്ശനം വിശേഷമാണെന്ന് ജ്യോതിഷികള് ഉപദേശിക്കാറുണ്ട്. അതികഠിനമായ ശനിയെ ഇല്ലാതാക്കുവാന് വൃദ്ധജനങ്ങളെ സഹായിക്കൽ, പ്രായമായ മാതാപിതാക്കളെ സേവിക്കൽ, ശനിയാഴ്ച അയ്യപ്പ ക്ഷേത്രത്തില് നീരാജനം തെളിയിക്കല്, ഹനുമാന് വെറ്റിലമാല, ശനിയാഴ്ച ഭദ്രകാളീ ഭജനം എന്നിവ വിശേഷമാണ്. ശനിയാഴ്ച ദിനത്തില് ഉപവാസം അനുഷ്ഠിച്ചു ക്ഷേത്രദര്ശനം നടത്തി വൃദ്ധർക്കും, കാക്കക്കും ഭക്ഷണവും നല്കി 12 ആഴ്ചവ്രതം അനുഷ്ഠിച്ചാല് ശനിദോഷത്തിന് കുറവുണ്ടാവും. കലിയുഗ വരദനാണ് ശ്രീ ധർമ്മശാസ്താവ്. ജ്യോതിഷപ്രകാരം ശനിയുടെ അധിപനാണ് ശാസ്താവ്. ശാസ്താ, ഹനുമദ്‌ ക്ഷേത്രങ്ങളിൽ വിശേഷ ദിവസവും ശനിയാഴ്ച തന്നെ. [2]

എന്നിവരെ പൂജിച്ചാരാധിച്ച് തൃപ്തിപ്പെടുത്തിയാൽ ശനിദോഷ മെല്ലാമകലുകയും സൗഖ്യം വന്നുചേരുകയും ചെയ്യും.

കരിക്കഭിഷേകം, ദുരിതശാന്തിയ്ക്കും ആരോഗ്യ വർദ്ധനവിനും ഉത്തമമാണ്. വ്രതദിനങ്ങളില് നെയ്യഭിഷേകം നടത്തിയാൽ പാപശാന്തിയ്ക്ക് ഉത്തമമാണ്. ഭസ്മാഭിഷേകം ചെയ്യുന്നത് വിദ്യാവിജയത്തിനും വിഘ്ന നിവാരണത്തിനും ത്വക്ക് രോഗശാന്തിയ്ക്കും നന്ന്. എള്ളു പായസം അയ്യപ്പസ്വാമിയുടെ ഉത്തമ നിവേദ്യമാണ്. അഭീഷ്ട സിദ്ധി പാപശാന്തി എന്നിവയ്ക്കെല്ലാം അത് ഉത്തമം തന്നെയാണ്. എള്ളുതിരി കത്തിയ്ക്കലും, നീലശംഖു പുഷ്പാര്ച്ചനയും ശനിദോഷനിവാരണത്തിന് വിശേഷമാണ്. ഗ്രഹനിലയിൽ ശനി അനിഷ്ട സ്ഥാനങ്ങളിൽ ഉള്ളവരും കണ്ടകശനി, ഏഴരശനി മുതലായ ചാരവശാലുള്ള ദോഷങ്ങൾ അനുഭവിക്കുന്നവര്ക്കും ശനിദോഷ ശാന്തി പൂജ നടത്തുന്നത് കൂടുതല് പ്രയോജനം ചെയ്യും. ശനിയാഴ്ചകളിലോ പക്കപിറന്നാൾ തോറുമോയാണ് ശനീശ്വര ശാന്തി പൂജ നടത്തേണ്ടത്. ശാസ്താവിനു നീരാന്ജനവും എള്ള് പായസവും അതുപോലെ ശനി ഭഗവാന് ശനീശ്വരപൂജയുമാണ് ഇത്തരക്കാർ നടത്തേണ്ടത്. ശനീശ്വര മന്ത്രം ജപിക്കുന്നതും ശനിയാഴ്ച വ്രതം നോല്ക്കുകയും ഉത്തമമാണ്.

പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണ്. അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം. ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷ ദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ സർവ ആപത്തുകളും അകലുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വര പ്രദോഷം എന്നു പറയുന്നു. ഈശ്വരനും ഭഗവതിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും ഐശ്വര്യം ഉണ്ടാകുമെന്നും ആണ് വിശ്വാസം.[3]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-24. Retrieved 2017-09-02.
  2. http://www.janmabhumidaily.com/news349284#ixzz4rXVjywpj Archived 2015-11-24 at the Wayback Machine. ജന്മഭൂമി
  3. http://malayalam.webdunia.com/article/articles-astrology-malayalam/%E0%B4%B6%E0%B4%A8%E0%B4%BF%E0%B4%A6%E0%B5%8B%E0%B4%B7%E0%B4%82-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D-107101900028_1.htm
"https://ml.wikipedia.org/w/index.php?title=ശനീശ്വരൻ&oldid=3959459" എന്ന താളിൽനിന്ന് ശേഖരിച്ചത്