ശകവർഷം

ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടര്‍
(ശക വർഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറാണ് ശക വർഷം അല്ലെങ്കിൽ ഇന്ത്യൻ ദേശീയ കലണ്ടർ. 1957 ൽ ഭാരത സർക്കാറിന്റെ കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാർശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടു.

മാസങ്ങൾ

തിരുത്തുക
മാസം ദിനങ്ങൾ മാസാരംഭം(ഗ്രിഗോറിയൻ കലണ്ടറുനസരിച്ച്)
1 ചൈത്രം 30/31 മാർച്ച് 22*
2 വൈശാഖം 31 ഏപ്രിൽ 21
3 ജ്യേഷ്ഠം 31 മെയ് 22
4 ആഷാഢം 31 ജൂൺ 22
5 ശ്രാവണം 31 ജൂലൈ 23
6 ഭാദ്രം 31 ഓഗസ്റ്റ് 23
7 അശ്വിനം 30 സെപ്റ്റംബർ 23
8 കാർത്തികം 30 ഒക്ടോബർ 23
9 മാർഗശീർഷം 30 നവംബർ 22
10 പൗഷം 30 ഡിസംബർ 22
11 മാഘം 30 ജനുവരി 21
12 ഫാൽഗുനം 30 ഫെബ്രുവരി 20

അധിവർഷങ്ങളിൽ ചൈത്രത്തിനു് 32 ദിനങ്ങളുണ്ടു്. മാർച്ച് 21 നു തുടങ്ങുകയും ചെയ്യും. വർഷത്തിന്റെ ആദ്യ പകുതിയിലെ മാസങ്ങൾക്കു് 31 ദിവസമാണുള്ളതു്. സൂര്യന്റെ ഉത്തര-ദക്ഷിണായനത്തിലെ വേലവു് കാരണമാണിതു്.

ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള‍ 78 ാം വർഷമാണു് ശകവർഷം എണ്ണിത്തുടങ്ങുന്നതു്. അതായതു് 2008 എന്നതു് ശകവർഷത്തിൽ 1930 ആണു്.

അധിവർഷമാണോ എന്നു പരിശോധിയ്ക്കാൻ ശകവർഷത്തോടു കൂടി 78 കൂട്ടി ആ വർഷം ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള‍ അധിവർഷമാണോ എന്നു നോക്കിയാൽ മതി

മറ്റു കലണ്ടറുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശകവർഷം&oldid=3906443" എന്ന താളിൽനിന്ന് ശേഖരിച്ചത്