വടക്കേക്കര കൊട്ടാരം

(ശക്തൻ തമ്പുരാൻ കൊട്ടാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Coordinates: 10°31′52″N 76°12′58″E / 10.5312151°N 76.2162244°E / 10.5312151; 76.2162244

ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചി രാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തൻ തമ്പുരാനും പുനരുദ്ധരിച്ച ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. കൊട്ടാ‍രത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സർപ്പകാവും ഉണ്ട് . കൊട്ടാരത്തിലെ ഈ ഉദ്യാനത്തോട് അനുബന്ധിച്ച് ഒരു വലിയ ചിറയുണ്ട് (കുളം). വടക്കേച്ചിറ എന്നാണ് അറിയപ്പെടുന്നത്. കഠിന വേനൽകാലത്തും വറ്റാത്ത ഈ കുളം തൃശൂർ നഗരത്തിന്റെ കുടിവെള്ള പദ്ധതികളിൽ ഉൾപ്പെട്ടതാ‍ണ്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം ഇപ്പോൾ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നുണ്ട്.

വടക്കേക്കര കൊട്ടാരം
Sakthan Thampuran palace.jpg
Facade of Shakthan Thampuran Palace, City of Thrissur
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിKerala-Dutch style
നഗരംCity of Thrissur
രാജ്യംIndia
പദ്ധതി അവസാനിച്ച ദിവസം1795
ഇടപാടുകാരൻSakthan Thampuran, Maharaja of Cochin
സാങ്കേതിക വിവരങ്ങൾ
Structural systemKerala style of Nālukettu

ചിത്രശാലതിരുത്തുക

പുറം കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=വടക്കേക്കര_കൊട്ടാരം&oldid=3518107" എന്ന താളിൽനിന്ന് ശേഖരിച്ചത്