ശക്തിയേറിയ ഇലക്ട്രോലൈറ്റ്
ശക്തിയേറിയ ഇലക്ട്രോലൈറ്റ് എന്നത് ഒരു ലായനിയിൽ പൂർണ്ണമായോ അല്ലെങ്കിൽ എതാണ്ട് പൂർണ്ണമായോ അയണീകരിക്കുകയോ വിഘടിക്കുകയോ ചെയ്യുന്ന ലായകം ആകുന്നു.
മൗലികമായി ഒരു ശക്തിയേറിയ ഇലക്ട്രോലൈറ്റ്, ഒരു ജലീയ ലായനിയിൽ ഉള്ള നല്ല ഒരു വിദ്യുത്ചാലകമായ ഒരു രാസവസ്തുവാകുന്നു. ഒരു ലായനിയിലുള്ള അയോണുകളുടെ സ്വഭാവങ്ങൾ കൂടുതൽ മനസ്സിലാക്കാനായി ആദ്യം കൊടുത്ത നിർവ്വചനത്തേക്കാൾ ഇപ്പോഴത്തെ നിർവ്വചനമാണ് ഉപയോഗിക്കുന്നത്.
ഒരേ താപനിലയിൽ ശുദ്ധജലത്തേക്കാൾ കുറഞ്ഞ വേപ്പർ പ്രഷർ മാത്രമേ ഈ ഗാഢത കൂടിയ ശക്തിയേറിയ ഇലക്ട്രോലൈറ്റിനുള്ളൂ. ശക്തിയേറിയ അമ്ലങ്ങൾ, ക്ഷാരങ്ങൾ, ആമ്ലങ്ങളോ ബേസുകളോ അല്ലാത്ത ലേയത്വമുള്ള ലവണങ്ങൾ എന്നിവ ശക്തികൂടിയ ഇലക്ട്രോലൈറ്റ് ആകുന്നു.
പ്രതിപ്രവർത്തനങ്ങൾ എഴുതിക്കാണിക്കുന്നതെങ്ങനെ?
തിരുത്തുകശക്തിയേറിയ ഇലക്ട്രോലൈറ്റുകളിൽ പ്രതിപ്രവർത്തനം പൂർണ്ണമായും ഒരു ദിശയിലാണ് നടക്കുന്നത് എന്നു കാണിക്കാൻ ഒരു ഏകദിശാപ്രതിപ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഏകഅസ്ത്രം ഉപയോഗിക്കുന്നു. ഇതിനു വിപരീതമായി ദുർബ്ബല ഇലക്ട്രോലൈറ്റുകളുടെ വിഘടനം significant quantities കളിൽ അയോണീകരണവും പുനർബന്ധനവുമാണ്. [1]
- ശക്തിയേറിയ ഇലക്ട്രോലൈറ്റ്(aq) → കാറ്റിയോൺ+(aq) + ആനയോൺ−(aq)
ശക്തിയേറിയ ഇലക്ട്രോലൈറ്റുകൾ ഉരുകിയ അവസ്ഥയിലും ജലം ചേർത്ത ലായനികളിലും മാത്രമേ വൈദ്യുതി കടത്തിവിടുന്നുള്ളൂ. ശക്തിയേറിയ ഇലക്ട്രോലൈറ്റുകൾ മുഴുവനായും അയോണുകളായി മാറുന്നു.
ഗാൽവാനിക്ക് സെല്ലിൽ ഇലക്ട്രോലൈറ്റുകളുടെ ശക്തി കൂടുന്നതിനനുസരിച്ച് ഉൽപ്പാദിപ്പിക്കപ്പെടുന്ന വോൾട്ടേജും കൂടുന്നു.
ഉദാഹരണങ്ങൾ
തിരുത്തുകശക്തികൂടിയ ആമ്ലങ്ങൾ
- പെർക്ലോറിക് അമ്ലം HClO4
- ഹൈഡ്രയോഡിക് അമ്ലം HI
- ഹൈഡ്രോബ്രോമിക് അമ്ലം HBr
- ഹൈഡ്രോക്ലോറിക്ബ് അമ്ലം HCl
- സൾഫ്യൂറിക് അമ്ലം H2SO4
- നൈട്രിക് അമ്ലം HNO3
- ക്ലോറിക് അമ്ലം HClO3
- ബ്രോമിക് ആസിഡ് HBrO3
- പെർബ്രോമിക് അമ്ലം HBrO4
- പീരിയോഡിക് ആസിഡ് HIO4
- ഫ്ലൂറോ ആന്റിമോണിക് അമ്ലം HSbF6
- മാജിക് അമ്ലം FSO3HSbF5
- കാർബൊറൈൻ സ്യൂപ്പർ അമ്ലം H(CHB11Cl11)
- ഫ്ലൂറോ സൽഫ്യൂരിക് അമ്ലം FSO3H
- ട്രിഫ്ലിക് അമ്ലം CF3SO3H
ശക്തികൂടിയ ക്ഷാരങ്ങൾ
- പൊട്ടാസിയം ഹൈഡ്രോക്സൈഡേ KOH
- ബേരിയം ഹൈഡ്രോക്സൈഡ് Ba(OH)2
- സീഷിയം ഹൈഡ്രോക്സൈഡ് CsOH
- സോഡിയം ഹൈഡ്രോക്സൈഡ് NaOH
- സ്ട്രോൻഷിയം ഹൈഡ്രോക്സൈഡ് Sr(OH)2
- കാൽസ്യം ഹൈഡ്രൊക്സൈഡ് Ca(OH)2
- റുബീഡിയം ഹൈഡ്രോക്സൈഡ് RbOH
- മഗ്നീഷ്യം ഹൈഡ്രോക്സൈഡ് Mg(OH)2
- ലിഥിയം ഡൈഐസോപ്രൊപൈലാമൈഡ് (LDA) C6H14LiN
- ലിഥിയം ഡൈ ഈഥൈലാമൈഡ് (LDEA)
- സോഡിയം അമൈഡ് NaNH2
- സോഡിയം ഹൈഡ്രൈഡ് NaH
- ലിഥിയം ബിസ്(ട്രൈമീഥൈൽ സിലി)അമൈഡ് ((CH3)3Si)2NLi
Salts
- സോഡിയം ക്ലോറൈഡ് NaCl
- പൊട്ടാസ്യം നൈട്രേറ്റ് KNO3
- മഗ്നീഷ്യം ക്ലോറൈഡ് MgCl2
- സോഡിയം അസറ്റേറ്റ് CH3COONa
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Brown, Theodore L. Chemistry: The Central Science, 9th edition.