ശകുന്തള പരഞ്ച്പൈ
ശകുന്തള പരഞ്ച്പൈ ഇന്ത്യൻ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായിരുന്നു. 1958–64 വരെ മഹാരാഷ്ട്രയുടെ ലെജിസ്ലേറ്റിവ് കൗൺസിൽ അംഗവും 1964–70 വരെ രാജ്യസഭാംഗവുമായിരുന്നു. [1][2][3]1938 മുതൽ നടത്തി വന്നിരുന്ന കുടുംബാസൂത്രണത്തിലെ പ്രവർത്തനങ്ങൾക്ക് ഗവൺമെന്റ് ഓഫ് ഇന്ത്യ പത്മഭൂഷൺ നല്കി ആദരിച്ചിരുന്നു. [4]അടുത്തകാലത്ത് മഹാരാഷ്ട്രയിൽ ജനസംഖ്യയിലുണ്ടായ കുറവ് ശകുന്തളയുടെ ദീർഘകാല പ്രയത്നത്തിന്റെ ഫലമാണ്. [5]
ജീവചരിത്രം
തിരുത്തുക1944–1947വരെ ആസ്ട്രേലിയയുടെ ഇന്ത്യൻ ഹൈക്കമാൻഡ് കമ്മീഷണറും, ഇന്ത്യയിലെ ആദ്യത്തെ സീനിയർ വ്രാങ്ലർ ആയ സർ ആർ.പി.പരഞ്ച്പൈയുടെ പുത്രിയായിരുന്നു ശകുന്തള. [6] കേംബ്രിഡ്ജിലെ ന്യൂൺഹം കോളേജിൽനിന്നും മാത്തമാറ്റിക്കൽ ട്രിപോസ് നേടുകയും 1929-ൽ അവിടെ നിന്ന് തന്നെ ബിരുദമെടുക്കുകയും ചെയ്തു.[7]1930-ൽ ലണ്ടൻ സർവ്വകലാശാലയിൽ നിന്ന് എഡ്യൂക്കേഷൻ ഓഫ് ഡിപ്ലോമ നേടുകയും [8]ആ വർഷം തന്നെ സ്വിസർലണ്ടിലെ ജനീവയിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിൽ പ്രവർത്തിക്കുകയും ചെയ്തു. [9]1930-1940 നുമിടയിൽ കുറച്ച് മറാത്തിയിലും ഹിന്ദി സിനിമകളിലും അഭിനയിച്ചതിൽ വി. ശാന്താറാമിന്റെ സാമൂഹിക ക്ലാസിക് സിനിമയായ ദുനിയ ന മാനെ ശകുന്തളയുടെ പ്രശസ്ത ചലച്ചിത്രമായിരുന്നു. മറാത്തിയിൽ ധാരാളം നാടകങ്ങളും എഴുതിയിട്ടുണ്ട്. മറാത്തി കഥയെ അടിസ്ഥാനപ്പെടുത്തി ശകുന്തള നിർമ്മിച്ച ഹിന്ദിയിലെ കുട്ടികൾക്കുള്ള ചലച്ചിത്രം യെ ഹെ ചക്കഡ് ബക്കഡ് ബംബെ ഹോ 2003-ൽ റിലീസു ചെയ്യുകയുണ്ടായി
സിനിമകൾ
തിരുത്തുക- ഗംഗ മയ്യ (1955)
- ലോക്ഷാഹിർ റാം ജോഷി (1947)
- രാംശാസ്ത്രി(1944)
- ജവാനി കാ രംഗ്(1941)
- പൈസ(1941)
- സ്ത്രീ (1938)
- ദുനിയാ നാ മാനെ (1937)
- ജീവൻ ജ്യോതി (1937)
- കുങ്കു (1937)
- സുൽത്താനാ ചാന്ദ് ബിവി (1937)
- ബഹദൂർ ബേട്ടി (1935)
- കാളി വാഗാൻ (1935)
- ടൈപ്പിസ്റ്റ് ഗേൾ (1935)
- ഭക്ത പ്രഹ്ലാദ്(1934)
- ഭെഡി രാജ്കുമാർ (1934)
- പാർത്ഥകുമാർ (1934)
- സൈരന്ധ്രി (1933)
ആതർഷിപ്
തിരുത്തുക- Three years in Australia, (English), Poona, 1951.[10]
- Sense and nonsense. (English), New Delhi, Orient Longman, 1970.[1][പ്രവർത്തിക്കാത്ത കണ്ണി]
- Kāhi Āmbat, Kāhi Goad, (Marathi), Pune, Śrīvidyā Prakāshan, 1979.
- Desh-Videshichyā Lok-Kathā, (Marathi)
അവലംബം
തിരുത്തുക- ↑ Members Of Rajya Sabha Since 1952 Rajya Sabha website.
- ↑ Rajya Sabha website Nominated members
- ↑ NOMINATED MEMBERS OF RAJYA SABHA
- ↑ Padma Bhushan Awardees Shakuntala Pranjpye, 1991, Maharashtra, Social Work. Sai Paranjpye, Arts, Maharashtra, 2006.
- ↑ Great Modern Women of India indianodysseys.
- ↑ Sai Paranjpye at ASHA
- ↑ Aparna Basu; Malavika Karlekar (2008). In So Many Words: Women's Life Experiences from Western and Eastern India. Routledge. p. 89. ISBN 978-0-415-46734-6.
- ↑ Shakuntala Profile Graduates of the University of Cambridge.
- ↑ Sai speak! The Times of India,8 July 2002.
- ↑ Three Years In Australia Archived 2012-02-09 at the Wayback Machine. Item: 13460, booksandcollectibles.