വർഗ്ഗത്തിന്റെ സംവാദം:മലയാളത്തിലല്ലാത്ത വാക്കുകളുള്ള ലേഖനങ്ങൾ

Latest comment: 11 വർഷം മുമ്പ് by Kjbinukj

അന്യലിപിയുള്ള ലേഖനങ്ങൾ ആണ് ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. വർഗ്ഗങ്ങൾ തിരുത്തണം--തച്ചന്റെ മകൻ (സംവാദം) 13:50, 7 ഒക്ടോബർ 2012 (UTC)Reply

എങ്ങനെയാണ് തിരുത്തേണ്ടത്? രണ്ടുതരം വർഗ്ഗങ്ങളും മുമ്പേ നിലവിലുണ്ടായിരുന്നതിനെ ഞാൻ വർഗ്ഗവൃക്ഷമാക്കിയെന്നേ ഉള്ളൂ. ഫലകം:Lang നോക്കുക. മറ്റ് ഭാഷകളിലെ വാക്കുകളെ {{lang-de|Deutsch}} എന്നിങ്ങനെ നൽകാനാണ് ഫലകമുപയോഗിക്കുന്നത്. -- റസിമാൻ ടി വി 13:57, 7 ഒക്ടോബർ 2012 (UTC)Reply
<അന്യ>ഭാഷാപാഠമുള്ള എന്നായാൽ ശരിയാകുമോ? പാഠത്തിന് പ്രശ്നമുണ്ടെങ്കിൽ ലിഖിതമെന്നോ മറ്റോ ആവാം--തച്ചന്റെ മകൻ (സംവാദം) 14:06, 7 ഒക്ടോബർ 2012 (UTC)Reply
സംവാദം വർഗ്ഗത്തിന്റെ സംവാദത്താളിലേക്ക് നീക്കുന്നു, ബാക്കി ചർച്ച അവിടെയാവട്ടെ -- റസിമാൻ ടി വി 14:08, 7 ഒക്ടോബർ 2012 (UTC)Reply

വർഗ്ഗത്തിന്റെ പേരിൽ പ്രശ്നം തോന്നുന്നുണ്ടെങ്കിൽ അന്യലിപിയുള്ള ലേഖനങ്ങൾ എന്ന പേരും നന്നായിരിക്കും. --Vssun (സംവാദം) 14:16, 7 ഒക്ടോബർ 2012 (UTC)Reply

അന്യലിപിയല്ല ഇവിടെ കാര്യം. ഒരു ഭാഷയിൽ വ്യക്തിയുടെയും മറ്റും പേർ എങ്ങനെ എഴുതുമെന്നും ഉച്ചരിക്കുമെന്നും വിവരിക്കന്ന ഒരു ഫലകം വഴി ചേർക്കപ്പെടുന്ന വർഗ്ഗങ്ങളാണിവ. ലിപിസംബന്ധമായി ഫലകം:IndicText പോലുള്ളവയുണ്ടല്ലോ. ഡച്ച് ലിപി, പോർത്തുഗീസ് ലിപി എന്നൊക്കെ പറയുന്നതിലും പ്രശ്നമുണ്ട്--തച്ചന്റെ മകൻ (സംവാദം) 14:59, 7 ഒക്ടോബർ 2012 (UTC)Reply
lang പോലെയുള്ള ഫലകം ചേർക്കുമ്പോൾ അത്തരം ലേഖനങ്ങൾ ഈ വർഗ്ഗത്തിൽ വന്നു ചേരും. മറ്റു ഭാഷയിലുള്ള വാക്കുകൾ ആ ലേഖനത്തിലുണ്ട് എന്നതിനാലാണ് മലയാളത്തിലല്ലാത്ത വാക്കുകളുള്ള ലേഖനങ്ങൾ എന്ന വർഗ്ഗം ചേർത്തത്. മറ്റേതെങ്കിലും പേര് ഈ വർഗ്ഗത്തിന് നിർദ്ദേശിക്കാനുണ്ടോ? --Vssun (സംവാദം) 16:20, 7 ഒക്ടോബർ 2012 (UTC)Reply

അന്യലിപികളോ അന്യഭാഷാലിപികളോ.ഒരു ലിപിയും നമുക്ക് അന്യമായിക്കൂടാ. ബിനു (സംവാദം) 08:27, 8 ഒക്ടോബർ 2012 (UTC)Reply

"മലയാളത്തിലല്ലാത്ത വാക്കുകളുള്ള ലേഖനങ്ങൾ" താളിലേക്ക് മടങ്ങുക.