വ്യാംസ് പ്രൊജക്ട്
കൊച്ചി-മുസിരിസ് ബിനാലെ 2018 ൽ മറ്റ് ബിനാലെകളുടെ ക്യൂറേറ്റർമാരെ ഉൾപ്പെടുത്തി കലാപ്രതിഷ്ഠാപനങ്ങൾ തയ്യാറാക്കിയ ഇൻഫ്രാ പ്രൊജക്ടുകളിൽ ഒന്നാണ് വ്യാംസ് പ്രൊജക്ട് .
നാല് ഇൻഫ്രാ പ്രൊജക്ടുകളാണ് 108 ദിവസം നീണ്ടു നിൽക്കുന്ന കൊച്ചി ബിനാലെയിൽ ഉൾപ്പെടുത്തുന്നത്. വിജ്ഞാന പരീക്ഷണശാല എന്നാണ് ഇതിന് ക്യൂറേറ്റർ അനിത ദുബെ നൽകിയിരിക്കുന്ന പേര്. എഡിബിൾ ആർക്കൈവ്സ്, സിസ്റ്റർ ലൈബ്രറി, ശ്രീനഗർ ബിനാലെ, വ്യാംസ് പ്രൊജക്ട് എന്നിവയാണ് ഇൻഫ്രാ പ്രൊജക്ടുകൾ. [1]
ആദിവാസി ഗോത്രമായ ഗോണ്ട് ആർട്ടിസ്റ്റുകളായ സുഭാഷ് സിംഗ് വ്യാം, ദുർഗാഭായി വ്യാം എന്നിവരുടെ പ്രതിഷ്ഠാപനമാണ് വ്യാം പ്രൊജ്ക്ട്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവർ തടിയയിലാണ് തങ്ങളുടെ ഗോത്രവർഗ കലാസൃഷ്ടി നടത്തുന്നത്. ഭൂമിയുടെ ഉൽപ്പത്തിയും ജീവൻറെ ആദിമഘട്ടങ്ങളുമാണ് സൃഷ്ടിയുടെ പ്രമേയം.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-27. Retrieved 2018-12-13.