വൈദ്യുത കാന്തിക തരംഗം

(വൈദ്യുത കാന്തിക തരംഗങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദ്രവ്യത്തിലോ ശൂന്യതയിലോ സ്വയം സഞ്ചരിക്കാൻ കഴിവുള്ള വൈദ്യുത മണ്ഡലത്തിന്റേയും കാന്തിക മണ്ഡലത്തിന്റേയും സ്വഭാവമുള്ള തരംഗങ്ങളാണ് വൈദ്യുത കാന്തിക തരംഗങ്ങൾ. തരംഗത്തിന്റെ വൈദ്യുത, കാന്തിക മണ്ഡലങ്ങൾ തരംഗം ഊർജ്ജം കൈമാറുന്ന ദിശയ്ക്ക് ലംബമായി സ്പന്ദിക്കുന്നു. തരംഗത്തിന്റെ ആവൃതി വ്യത്യസ്ത വൈദ്യുത കാന്തിക തരംഗങ്ങളിൽ വ്യത്യസ്തമായിരിക്കും. റേഡിയോ തരംഗങ്ങൾ, മൈക്രോ തരംഗങ്ങൾ, ഇൻഫ്രാറെഡ് തരംഗം, ദൃശ്യപ്രകാശം, അൾട്രാവയലറ്റ് തരംഗം, എക്സ്-കിരണങ്ങൾ, ഗാമ കിരണങ്ങൾ തുടങ്ങിയവ വൈദ്യുതകാന്തിക തരംഗങ്ങളാണ്. വൈദ്യുത കാന്തിക തരംഗങ്ങളിലെ വളരെ ചെറിയൊരു ഭാഗമായ ദൃശ്യപ്രകാശം മാത്രമേ മനുഷ്യനു നഗ്നനേത്രം കൊണ്ട് കാണാൻ കഴിയുകയുള്ളു.

വൈദ്യുതകാന്തിക തരംഗങ്ങൾ വൈദ്യുതക്ഷേത്രവും കാന്തികക്ഷേത്രവും ചേർന്ന തരംഗങ്ങളാണ്. വിദ്യുത് സദിശവും കാന്തികസദിശവും പരസ്പരം ലംബമാണ്.

ഇതും കാണുക

തിരുത്തുക

വിദ്യുത്കാന്തിക വർണ്ണരാജി

"https://ml.wikipedia.org/w/index.php?title=വൈദ്യുത_കാന്തിക_തരംഗം&oldid=3150788" എന്ന താളിൽനിന്ന് ശേഖരിച്ചത്