ഗാമാ കിരണം
(ഗാമ കിരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിപ്പിക്കുന്ന ഉന്നതോർജ്ജവികിരണങ്ങളാണ് ഗാമ വികിരണം (Gamma Ray).
അണുകേന്ദ്രഭൗതികം | ||||||||||||||
![]() | ||||||||||||||
റേഡിയോ ആക്റ്റിവിറ്റി ക്ഷയം അണുവിഘടനം അണുസംയോജനം
| ||||||||||||||
ഗാമാ വികിരണം വൈദ്യുതകാന്തിക കിരണങ്ങളുടെ രൂപത്തിലാണ്. എക്സ്-കിരണങ്ങൾ പോലെയുള്ള ഗാമാ കിരണങ്ങൾക്ക് അവയെ അപേക്ഷിച്ച് ആവൃത്തിയും തദ്വാര ഊർജ്ജവും അധികമാണ്. മിക്കവാറും എല്ലാ വസ്തുക്കളേയും തുളച്ചു കടക്കാനുള്ള കഴിവ് ഗാമാവികിരണത്തിനുണ്ട്. കറുത്തീയം പോലുള്ള വസ്തുക്കൾ ഗാമാ വികിരണത്തെ തടഞ്ഞു നിർത്തുന്നു.
പൊതുവേ അണുകേന്ദ്രത്തിൽ നിന്ന് ഗാമാ കണങ്ങൾ മാത്രമായി ഉത്സർജ്ജിക്കപ്പെടാറില്ല. ഇതിനോടൊപ്പം ആൽഫാ കണങ്ങളോ, ബീറ്റാ കണങ്ങളോ ഉത്സർജ്ജിക്കപ്പെടുന്നു.
അവലംബംതിരുത്തുക
- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
കൂടുതൽ അറിവിന്‌തിരുത്തുക
External linksതിരുത്തുക
- Basic reference on several types of radiation Archived 2018-04-25 at the Wayback Machine.
- Radiation Q & A