ജീൻ റൈസ് എന്ന ഡോമനികൻ - ഇംഗ്ലിഷ് എഴുത്തുകാരിയുടെ പ്രശസ്ത അധിനിവേശാനന്തര നോവലാണ്‌ വൈഡ് സർഗാസ്സോ സീ. 1966-ലാണ് ഈ നോവൽ പുറത്തിറങ്ങിയത്. 1939-ൽ റൈസ് എഴുതിയ ഗുഡ് മോർണിംഗ്, മിഡ്നൈറ്റ് എന്ന നോവലിന് ശേഷം ഇവർ സാഹിത്യ ലോകത്തിന്റെ വെളിച്ചത്തിൽ നിന്നും മാറി നിന്നിരുന്നു. ഇതിനിടയിലും അവർ പല കൃതികളും എഴുതി. പക്ഷെ വൈഡ് സർഗാസ്സോ സീ ആണ് വായനക്കാരെ വൈകാരികമായി പിടിച്ചുലച്ചത്. ഫെമിനിസം, അതായത് സ്‌ത്രീ സ്വാതന്ത്യ്രവാദംത്തിന്റെയും സ്ത്രീ-പുരുഷ ബിംബകല്പനകളുടെ ഒരു ചിത്രമായിരുന്നു ജീൻ റൈസ് തന്റെ നോവലിൽ എടുത്ത് കാണിച്ചത്.

വൈഡ് സർഗാസ്സോ സീ
കർത്താവ്ജീൻ റൈസ്
പുറംചട്ട സൃഷ്ടാവ്എറിക്ക് തോമസ്‌
ഭാഷഇംഗ്ലിഷ്
സാഹിത്യവിഭാഗംപോസ്റ്റ്‌മോഡേൺ സാഹിത്യം
പ്രസാധകർAndré Deutsch (UK) & W. W. Norton (US)
പ്രസിദ്ധീകരിച്ച തിയതി
ഒക്ടോബർ 1966
ISBN0-233-95866-5
OCLC4248898

ഷാർലറ്റ് ബ്രോണ്ടിയുടെ 1847-ൽ പ്രസിധിക്കരിച്ച ജെയിൻ എയറേ എന്ന കൃതിയുടെ മുൻ കഥയാണ്‌ റൈസ് തന്റെ നോവലിൽ കുറിച്ചിരിക്കുന്നത്. അന്റോണിയെറ്റെ കോസ്വൈ എന്ന സ്ത്രീയുടെ ജീവിത കഥയാണ് റൈസ് നോവലിൽ പറയുന്നത്. അടിച്ചമർത്തപ്പെട്ട സ്ത്രീത്വത്തിൻറെ അവശേഷിപ്പുകളും വർണ്ണ വർഗ്ഗവിദ്വേഷപരമായ അസമത്വവും തുറന്ന്കാണിക്കുന്ന നോവലാണ്‌ വൈഡ് സർഗാസ്സോ സീ. മൂന്ന് ഭാഗങ്ങളായിട്ടാണ് ഈ നോവൽ തിരിച്ചിരിക്കുന്നത്.

പ്രബലവിഷയം

തിരുത്തുക
  • വർണ്ണ വർഗ്ഗ വിദ്വേഷം.
  • കൊളോണിയലിസം

ചലച്ചിത്ര ആവിഷ്ക്കാരം

തിരുത്തുക
  • 1993: ജോൺ ഡിഗാൻ സംവിധാനം ചെയ്ത വൈഡ് സർഗാസ്സോ സീ
  • 1997: ഒപെറ വൈഡ് സർഗാസ്സോ സീ
  • 2004: വൈഡ് സർഗാസ്സോ സീ ബി. ബി. സി. റേഡിയോ ശബ്ദശകലം
  • 2006: ടെലിവിഷൻ ആവിഷ്ക്കാരം വൈഡ് സർഗാസ്സോ സീ
  • 2011: സ്റ്റീവി നിക്കിന്റെ ഗാനം

പുരസ്കാരങ്ങൾ

തിരുത്തുക
  • വാല്ടൻ ഹെന്റി സ്മിത്ത് പുരസ്‌കാരം (1967)
  • ടൈം മാഗസിൻ (1923)
  • മോഡേൺ ലൈബ്രറി 100 ബെസ്റ്റ് നോവേല്സ് (1923)
  • ചെല്ലടെൻഹാം ബുക്കർ പുരസ്‌കാരം (1966)
"https://ml.wikipedia.org/w/index.php?title=വൈഡ്_സർഗാസ്സോ_സീ&oldid=2930000" എന്ന താളിൽനിന്ന് ശേഖരിച്ചത്