ഇംഗ്ലീഷുകാരിയായ കവയിത്രിയും നോവലിസ്റ്റുമാണ് ഷാർലറ്റ് ബ്രോണ്ടെ (ബ്രോണ്ടി)‌ (21 ഏപ്രിൽ 1816 - 31 മാർച്ച് 1855). ബ്രോണ്ടെ സഹോദരികൾ എന്ന പേരിൽ പ്രശസ്തരായ മൂന്ന് സഹോദരിമാരിൽ മൂത്തയാളാണ് ഷാർലറ്റ്. ആംഗലേയ ഭാഷയിലെ ജെയ്ൻ ഐർ എന്ന തന്റെ പ്രശസ്തമായ കൃതിയെഴുതിയ ഷാർലറ്റ് കറർ ബെൽ എന്ന തൂലികാ നാമവും ഉപയോഗിച്ചിരുന്നു.

Charlotte Brontë
ഷാർലറ്റ് ബ്രോണ്ടെ 1854-ൽ
ഷാർലറ്റ് ബ്രോണ്ടെ 1854-ൽ
ജനനം(1816-04-21)ഏപ്രിൽ 21, 1816
മരണംമാർച്ച് 31, 1855(1855-03-31) (പ്രായം 38)
Pen nameലോർഡ് ചാൽസ് ആൽബർട്ട്
ഫ്ലോറിയൻ വെല്ലെസ്ലീ
കറർ ബെൽ
Occupationഎഴുത്തുകാരി, കവി
Notable worksജേൻ ഐർ
വില്ലറ്റ്
Signature

ജീവചരിത്രംതിരുത്തുക

1816-ൽ യോർക്ക്ഷയറിലെ തോർൺറ്റണിനാണ് ഷാർലറ്റിന്റെ ജനനം. ഐറിഷ് ആംഗ്ലിക്കൻ വൈദികനായ പാട്രിക്ക് ബ്രോണ്ടെയുടെയും മരിയ ബ്രാൻവെലിന്റെയും ആറ് മക്കറിൽ മൂന്നാമത്തെ കുട്ടിയായിരുന്നു ഷാർലറ്റ് ബ്രോണ്ടെ. 1820-ൽ പാട്രിക്കിനെ ഹാവർത്തിൽ പെർപെച്ച്വൽ ക്യൂറേറ്റ് ആയി നിയമിച്ചപ്പോൾ ബ്രോണ്ടെ കുടുംബം അവിടേക്ക് താമസം മാറി. ഷാർലറ്റിന്റെ അമ്മയായ മരിയ ക്യാൻസർ മൂലം 1821-ൽ മരിച്ചതിന് ശേഷം അവരുടെ സഹോദരിയായ എലിസബത്ത് ബ്രാന്വെലാണ് ആറ് കുട്ടികളെയും വളർത്തിയത്. 1824 ഓഗസ്റ്റിൽ എമിലി, മരിയ, എലിസബത്ത് എന്നീ സഹോദരിമാരോടൊപ്പം ഷാർലറ്റും ലങ്കാഷയറിലെ കോവൻ ബ്രിഡ്ജിലുള്ള ക്ലെർജി ഡോട്ടേഴ്സ് സ്കൂളിലേക്ക് വിദ്യാഭ്യാസത്തിനായി അയക്കപ്പെട്ടു. എന്നാൽ ഈ വിദ്യാലയത്തിന്റെ മോശം അവസ്ഥയാണ് തന്റെ ആരോഗ്യത്തെയും ശാരിരിക വളർച്ചയെയും തടസ്സപ്പെടുത്തി തന്റെ സഹോദരിമാരായ മരിയയുടെയും എലിസബത്തിന്റെയും മരണത്തിനും കാരണമായത് എന്ന് ഷാർലറ്റ് വിശ്വസിച്ചിരുന്നു. ഷാർലറ്റിന്റെ ഈ രണ്ട് സഹോദരിമാരും റ്റ്യൂബർക്കുലോസിസ് മൂലം 1825 ജൂൺ മാസത്തിൽ മരിച്ചിരുന്നു.

രചനകൾതിരുത്തുക

ആദ്യകാലരചനകൾതിരുത്തുക

 • ദ ഗ്രീൻ ഡ്വാർഫ്"

ദ ഗ്രീൻ ഡ്വാർഫ്, എ റ്റെയ്ല് ഒഫ് ദ പെർഫെക്റ്റ് റ്റെൻസ്

 • 'റ്റെയ്ല്സ് ഒഫ് ആങ്ഗ്രിയ, 1834-ൽ എഴുതിയത്
  • ചെറുപ്പകാലത്തെ രചനകളുടെ ഒരു സമാഹാരം
   • സമോറാസ് എക്സൈൽ
   • മിന ലൗറി
   • ക്യാരലിൻ വെർനൺ

നോവലുകൾതിരുത്തുക

 • ജെയ്ൻ ഐർ, 1847-ൽ പ്രസിദ്ധീകരിക്കപ്പെട്ടത്
 • ഷേർലി, 1849-ൽ പ്രസിദ്ധീകരിക്കപ്പെട്ടത്
 • വിലെറ്റ്, 1853-ൽ പ്രസിദ്ധീകരിക്കപ്പെട്ടത്
 • ദ പ്രൊഫസർ, 1857-ൽ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടത്
 • എമ്മ, അപൂർണ്ണം

കവിതകൾതിരുത്തുക

 • "പോയെംസ് ബൈ കറർ, എല്ലിസ്, ആന്റ് ആക്റ്റൻ ബെൽ" (1846)
 • "സെലക്റ്റെഡ് പോയെംസ് ഒഫ് ദ ബ്രോണ്ടെസ്" (1997)

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷാർലറ്റ്_ബ്രോണ്ടി&oldid=3345528" എന്ന താളിൽനിന്ന് ശേഖരിച്ചത്