വൈക്ക് (അർമേനിയൻ: Վայք) തെക്കൻ അർമേനിയയിലെ വയോട്ട്സ് ഡ്സോർ പ്രവിശ്യയിലെ വൈക്ക് മുനിസിപ്പാലിറ്റിയുടെ ആസ്ഥാനവും ഒരു പട്ടണവുമാണ്. 2016-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം വൈക്ക് പട്ടണത്തിൽ ഏകദേശം 4,700 ജനസംഖ്യയുണ്ടായിരുന്നു. 2001 ലെ സെൻസസിൽ 6,024 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2011 ലെ സെൻസസ് പ്രകാരം 5,877 ആയി കുറഞ്ഞിരുന്നു.

വൈക്ക്

Վայք
വൈക്ക്
വൈക്ക്
വൈക്ക് is located in Armenia
വൈക്ക്
വൈക്ക്
Coordinates: 39°41′30″N 45°27′55″E / 39.69167°N 45.46528°E / 39.69167; 45.46528
Country അർമേനിയ
ProvinceVayots Dzor
Municipalityവൈക്ക്
Founded1828
വിസ്തീർണ്ണം
 • ആകെച.കി.മീ.(1 ച മൈ)
ഉയരം
1,300 മീ(4,300 അടി)
ജനസംഖ്യ
 • ആകെ5,877
 • ജനസാന്ദ്രത2,000/ച.കി.മീ.(5,100/ച മൈ)
സമയമേഖലUTC+4 (AMT)
വെബ്സൈറ്റ്Official website
വൈക്ക് at GEOnet Names Server
വൈക്ക് പട്ടണത്തിൻറെ പൊതുവായ കാഴ്ച.
Arpa River

ചരിത്രം തിരുത്തുക

ചരിത്രപരമായി, വൈക്ക് പട്ടണം നിലനിൽക്കുന്ന പ്രദേശം സിയൂനിയ രാജവംശം ഭരിച്ചിരുന്ന അർമേനിയ മേജറിലെ ഒമ്പതാമത്തെ പ്രവിശ്യയായിരുന്ന സ്യൂനിക് പ്രവിശ്യയിലെ വയോത്സ് ഡ്സോർ കന്റോണിൽപ്പെടുന്ന ഒരു പ്രദേശമായിരുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ കിഴക്കൻ അർമേനിയ സഫാവിഡ് പേർഷ്യൻ ഭരണത്തിൻ കീഴിലായി. ആധുനിക വൈക്കിന്റെ പ്രദേശം ആദ്യം എറിവാൻ ബെഗ്ലാർബെഗിയുടെയും പിന്നീട് എറിവാൻ ഖാനേറ്റിന്റെയും ഭാഗമായി. 16, 17 നൂറ്റാണ്ടുകൾക്കിടയിലുള്ള കാലഘട്ടം വയോത്സ് ഡ്സോറിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഒരു കാലഘട്ടമായി കണക്കാക്കപ്പെടുന്നു. തുർക്കി, ഇറാനിയൻ ഗോത്രങ്ങളിലെ അധിനിവേശ സൈനികർ തമ്മിലുള്ള ഒരു പതിവ് യുദ്ധക്കളമായി അക്കാലത്ത് ഈ പ്രദേശം മാറി. തൽഫലമായി, പ്രദേശത്ത് നിലനിന്നരുന്ന അനവധി പ്രധാന സ്മാരകങ്ങളും സമ്പന്ന ഗ്രാമങ്ങളും നശിപ്പിക്കപ്പെടുകയും പട്ടണവാസികൾ ഇവിടെനിന്ന് ഒഴിഞ്ഞുപോകുകയുംചെയ്തു. 1747-ൽ ഈ പ്രദേശം പുതുതായി രൂപീകരിക്കപ്പെട്ട നഖിച്ചെവൻ ഖാനേറ്റിന്റെ ഭാഗമായി.

1826-28 ലെ റുസ്സോ-പേർഷ്യൻ യുദ്ധാനന്തരംം 1828-ൽ റഷ്യൻ സാമ്രാജ്യവും പേർഷ്യയും തമ്മിൽ തുർക്ക്മെൻചായ് ഉടമ്പടി ഒപ്പുവച്ചതോടെ വയോത്സ് ഡ്സോർ ഉൾപ്പെടെയുള്ള കിഴക്കൻ അർമേനിയയിലെ പല പ്രദേശങ്ങളും റഷ്യൻ സാമ്രാജ്യത്തിന് മുന്നിൽ അടിയറ വയ്ക്കപ്പെട്ടു. 1828-30-ൽ, ഇറാനിയൻ പട്ടണങ്ങളായ സൽമാസ്, ഖോയ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി അർമേനിയൻ കുടുംബങ്ങൾ കിഴക്കൻ അർമേനിയയിൽ, പ്രത്യേകിച്ചും പിന്നീട് 1840-ൽ എറിവാൻ ഗവർണറേറ്റിന്റെ ഭാഗമായ പ്രദേശങ്ങളിൽ പുനരധിവസിപ്പിക്കപ്പെട്ടു. അർമേനിയൻ കുടിയേറ്റക്കാരുടെ ആദ്യ തരംഗം വയോത്സ് ഡ്സോർ മേഖലയിൽ എത്തിച്ചേരുകയും 1828-29, ആധുനിക വൈക്ക് പ്രദേശത്ത് സോയ്‌ലാൻ എന്ന ചെറിയ ഗ്രാമീണ സമൂഹം രൂപീകരിക്കുകയും ചെയ്തു. 1870-ൽ, ഇത് എറിവാൻ ഗവർണറേറ്റിലെ പുതുതായി സ്ഥാപിതമായ ഷരൂർ-ദരലാഗെസ്‌കി ഉയസ്‌ഡിന്റെ ഭാഗമായി.

1918 നും 1920 നും ഇടയിലെ അർമേനിയയുടെ ഹ്രസ്വകാല സ്വാതന്ത്ര്യത്തിനുശേഷം, ഈ പ്രദേശം സോവിയറ്റ് ഭരണത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറുകയും ഗാരെഗിൻ നഷ്ദെയുടെ നേതൃത്വത്തിൽ അംഗീകരിക്കപ്പെടാത്ത റിപ്പബ്ലിക് ഓഫ് മൗണ്ടൻ അർമേനിയയുടെ ഭാഗമായിത്തീരുകയും ചെയ്തു.

ഭൂമിശാസ്ത്രം തിരുത്തുക

തലസ്ഥാനമായ യെറിവാനിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ തെക്ക് ഭാഗത്തായി ഗോറിസിലേക്കുള്ള വഴിയിലാണ് വൈക്ക് പട്ടണം സ്ഥിതി ചെയ്യുന്നത്. വൈക്കിന് തെക്കുകിഴക്കായി 20 കിലോമീറ്റർ അകലെ പ്രവിശ്യാ കേന്ദ്രമായ യെഖെഗ്നാഡ്‌സർ സ്ഥിതിചെയ്യുന്നു.[2] സമുദ്രനിരപ്പിൽ നിന്ന് 1300 മീറ്റർ ഉയരത്തിൽ, വടക്ക് പടിഞ്ഞാറ് നിന്ന് യെഖെഗിസ് പർവതനിരകളാലും തെക്ക് നിന്ന് വൈക്ക് പർവതങ്ങളാലും വലയം ചെയ്പ്പെട്ട് അർപ്പ നദിയുടെ ഇടത് കരയിലാണ് വൈക്ക് സ്ഥിതി ചെയ്യുന്നത്.

തണുത്തതും മഞ്ഞുവീഴ്ചയുള്ളതുമായ ശൈത്യകാലവും ഇളം തണുപ്പുള്ള വേനൽക്കാലവുമാണ് ഈ പട്ടണത്തിൻറെ സവിശേഷത.

സമ്പദ്‌വ്യവസ്ഥ തിരുത്തുക

വൈക്ക് പട്ടണത്തിൻറെ സമ്പദ്‌വ്യവസ്ഥ സേവനം, കൃഷി, ഉൽപ്പാദനം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. 2000-ൽ സ്ഥാപിതമായ പട്ടണത്തിലെ ഏറ്റവും വലിയ വ്യാവസായിക സ്ഥാപനമായ "വൈക്ക് ഗ്രൂപ്പ്" കമ്പനി വൈനും ഉണങ്ങിയ പഴങ്ങളും ഉത്പാദിപ്പിക്കുന്നു. 1968-ൽ സ്ഥാപിതമായ "WCW ഓഫ് വൈക്ക്" നിർമ്മാണ സാമഗ്രികളുടെ ഫാക്ടറി, 2008-ൽ സ്ഥാപിതമായ തേയില ഫാക്ടറിയായ "മെഗ് അരാരത്ത്" ഫാക്ടറി എന്നിവയാണ് ഈ പട്ടണത്തിലെ മറ്റ് പ്രധാന സ്ഥാപനങ്ങൾ. M2 ഹൈവേയിലെ റീട്ടെയിൽ, ഭക്ഷണ, സേവന കേന്ദ്രങ്ങൾ നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2020-ൽ, 5.3 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആദ്യത്തെ വ്യാവസായിക ഫോട്ടോവോൾട്ടെയ്ക് വൈദ്യുതിനിലയം വൈക്കിൽ ആരംഭിച്ചു.[3]

അവലംബം തിരുത്തുക

  1. Statistical Committee of Armenia. "2011 Armenia census, Vayots Dzor Province" (PDF).
  2. "Vayk". Archived from the original on 2013-12-17. Retrieved 2021-11-11.
  3. "Կառուցվելու է 5 ՄՎտ դրվածքային հզորությամբ արևային կայան "Վայոց Արև-1". Գործադիրը որոշումներ կայացրեց".
"https://ml.wikipedia.org/w/index.php?title=വൈക്ക്&oldid=3808645" എന്ന താളിൽനിന്ന് ശേഖരിച്ചത്