യെഖെഗ്നാഡ്സർ
യെഖെഗ്നാഡ്സർ (Armenian: Եղեգնաձոր) തെക്കൻ അർമേനിയയിലെ ഒരു പട്ടണവും വയോത്സ് ഡ്സോർ പ്രവിശ്യയുടെ തലസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു നഗര മുനിസിപ്പൽ സമൂഹവുമാണ്. തലസ്ഥാനമായ യെറിവാനിൽ നിന്ന് 123 കിലോമീറ്റർ ദൂരത്തിൽ തെക്കുദിക്കിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1194 മീറ്റർ ഉയരത്തിൽ, സ്ർക്ക്ഘോങ്ക് നദിയുടെ (അർമേനിയൻ: Սրկղոնք) തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്.[2]
യെഖെഗ്നാഡ്സർ Եղեգնաձոր | |
---|---|
Coordinates: 39°45′40″N 45°20′00″E / 39.76111°N 45.33333°E | |
Country | Armenia |
Province | Vayots Dzor |
Municipality | Yeghegnadzor |
First mentioned | 5th century |
• Mayor | Davit Harutyunyan |
• ആകെ | 278 ച.കി.മീ.(107 ച മൈ) |
ഉയരം | 1,194 മീ(3,917 അടി) |
• ആകെ | 7,944 |
• ജനസാന്ദ്രത | 29/ച.കി.മീ.(74/ച മൈ) |
സമയമേഖല | UTC+4 (AMT) |
ഏരിയ കോഡ് | (+374) 281 |
വെബ്സൈറ്റ് | Official website |
യെഖെഗ്നാഡ്‌സർ at GEOnet Names Server |
ചരിത്രം
തിരുത്തുകഅഞ്ചാം നൂറ്റാണ്ടിൽ പോണ്ട്‌സാറ്റാഗ്ഗ് എന്ന് ഈ വാസസ്ഥലം ആദ്യമായി പരാമർശിക്കപ്പെട്ടു. ചരിത്രപരമായി, ഇത് സ്യൂനിക്കിലെ വയോട്സ് ഡിസോർ കന്റോണിൽ ഉൾപ്പെട്ടിരുന്ന ഗ്രേറ്റർ അർമേനിയയുടെ ഒമ്പതാം പ്രവിശ്യയായിരുന്നു (അർമേനിയ മേജർ). എന്നിരുന്നാലും, ഒരു പുരാതന സെമിത്തേരിയുടെ കുഴിച്ചെടുത്ത പാളി, ബിസി ഒന്നാം സഹസ്രാബ്ദത്തിലെ ഒരു ശവകുടീരത്തിന്റെ അവശിഷ്ടങ്ങൾ എന്നിവയിൽനിന്ന് വ്യക്തമാകുന്നത് ഈ പ്രദേശം അഞ്ചാം നൂറ്റാണ്ടിന് ഏറെ മുമ്പുതന്നെ ഒരു സ്ഥിരവാസ കേന്ദ്രമായിരുന്നുവെന്നാണ്. പട്ടണത്തിന് സമീപത്തുള്ള യുറാർട്ടിയൻ കോട്ടയുടെ അവശിഷ്ടങ്ങൾ ബി.സി. ഏഴാം നൂറ്റാണ്ടിലേതാണ്.
9-ആം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തിലെ ചരിത്രരേഖകൾ പ്രകാരം, വാസക്കിന്റെ പുത്രനായ ഫിലിപ്പ് രാജകുമാരൻ തന്റെ ഭവനം സിസിയാനിൽ നിന്ന് വയോട്സ് ഡിസോറിലേക്ക് മാറ്റി സ്ഥാപിക്കുകയും യെഗെഗിസിൽ കോട്ട കെട്ടി ഉറപ്പിക്കുകയും ചെയ്തപ്പോൾ, യെഖെഗ്നാഡ്സർ അല്ലെങ്കിൽ യെഘെഗ്യാറ്റ്‌സ് ഡ്സോർ എന്ന പേര് പ്രവിശ്യയിലുടനീളം വ്യാപിച്ചു. മധ്യകാലഘട്ടത്തിൽ, സിൽക്ക് റോഡ് വയോട്സ് ഡ്സോർ പ്രദേശത്തുകൂടി, പ്രത്യേകിച്ച് മാർട്ടുണി പട്ടണത്തെ യെഖെഗ്നാഡ്‌സറുമായി ബന്ധിപ്പിക്കുന്ന പാതയിലൂടെയാണ് കടന്നുപോയിരുന്നത്. 10-ഉം 13-ഉം നൂറ്റാണ്ടുകൾക്കിടയിൽ യെഖെഗ്നാഡ്‌സർ സ്യൂനിയ രാജവംശത്തിന്റെ ഭരണത്തിൻ കീഴിലുള്ള സ്യൂനിക് രാജ്യത്തിന്റെ ഭാഗമായിരുന്ന കാലത്ത് ഈ പ്രദേശത്ത് നിരവധി പ്രധാന പള്ളികൾ, സന്യാസ സമുച്ചയങ്ങൾ, പാലങ്ങൾ, വഴിയമ്പലങ്ങൾ എന്നിവ നിർമ്മിക്കപ്പെട്ടു.
പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ കിഴക്കൻ അർമേനിയ സഫാവിഡ് പേർഷ്യൻ ഭരണത്തിൻ കീഴിലായി. യെഖെഗ്നാഡ്‌സർ പ്രദേശം എരിവാൻ ബെഗ്ലാർബെഗിയുടെയും പിന്നീട് എരിവാൻ ഖാനേറ്റിന്റെയും ഭാഗമായി. 16-ഉം 17-ഉം നൂറ്റാണ്ടുകൾക്കിടയിലുള്ള കാലഘട്ടം യെഖെഗ്നാഡ്‌സറിന്റെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. തുർക്കി, ഇറാനിയൻ ഗോത്രങ്ങളുടെ അധിനിവേശ സൈനികർ തമ്മിലുള്ള ഒരു പതിവ് പോർക്കളമായി ഈ പ്രദേശം മാറി. തൽഫലമായി, നിരവധി പ്രധാന സ്മാരകങ്ങളും സമ്പന്നമായ ഗ്രാമങ്ങളും നശിപ്പിക്കപ്പെടുകയും പ്രദേശത്തെ ജനസംഖ്യ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. 1747-ൽ, യെഘെഗ്നാഡ്‌സർ പുതുതായി രൂപീകൃതമായ നഖിച്ചെവൻ ഖാനേറ്റിന്റെ ഭാഗമായി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ, യെഘെഗ്നാഡ്‌സർ കെഷിഷ്‌കെൻഡ് എന്ന പേരിലറിയപ്പെട്ടു.[3]
1826-28 ലെ റുസ്സോ-പേർഷ്യൻ യുദ്ധാനന്തരം 1828-ൽ റഷ്യൻ സാമ്രാജ്യവും പേർഷ്യയും തമ്മിൽ ഒപ്പുവെച്ച തുർക്ക്മെൻചായ് ഉടമ്പടിയുടെ ഫലമായി, കിഴക്കൻ അർമേനിയയിലെ വയോട്സ് ഡ്സോർ ഉൾപ്പെടെയുള്ള പല പ്രദേശങ്ങളും റഷ്യൻ സാമ്രാജ്യത്തിന്റെ അധീനതയിലായി. 1828-30-ൽ, ഇറാനിയൻ പട്ടണങ്ങളായ സൽമാസ്, ഖോയ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി അർമേനിയൻ കുടുംബങ്ങൾ കിഴക്കൻ അർമേനിയയിൽ, പ്രത്യേകിച്ചും പിന്നീട് 1840-ൽ എരിവാൻ ഗവർണറേറ്റിന്റെ ഭാഗമായ പ്രദേശങ്ങളിൽ പുനരധിവസിപ്പിക്കപ്പെട്ടു. 1828-29 ൽ അർമേനിയൻ കുടിയേറ്റക്കാരുടെ ആദ്യ സംഘം വയോട്സ് ഡ്സോർ മേഖലയിൽ എത്തി. 1870-ൽ, യെഘെഗ്നാഡ്‌സർ റഷ്യൻ സാമ്രാജ്യത്തിനുള്ളിലെ എരിവാൻ ഗവർണറേറ്റിലെ പുതുതായി രൂപീകൃതമായ ഷാരർ-ദാരലാഗെസ്‌കി ഉയെസ്‌ദിന്റെ ഭാഗമായി.
1918 നും 1920 നും ഇടയിൽ ഇത് ഹ്രസ്വകാലത്തേയ്ക്ക് റിപ്പബ്ലിക് ഓഫ് അർമേനിയയിൽ ഉൾപ്പെടുത്തപ്പെട്ടു. അർമേനിയ സോവിയറ്റ് യൂണിയനിൽ ഉൾപ്പെടുത്തപ്പെട്ടതിനുശേഷം സോവിയറ്റ് ഭരണത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ഈ നഗരം മാറുകയും ഗാരെജിൻ നഷ്ദെയുടെ നേതൃത്വത്തിലുള്ള അംഗീകരിക്കപ്പെടാത്ത റിപ്പബ്ലിക്ക് ഓഫ് മൌണ്ടനിയസ് അർമേനിയ രൂപീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, 1921 ജൂലൈ മാസത്തിൽ ബോൾഷെവിക്കുകളുടെ കീഴിലായ ഇത് അർമേനിയൻ എസ്എസ്ആറിന്റെ ഭാഗമായി.
ബോൾഷെവിക് നേതാവ് അനസ്താസ് മിക്കോയന്റെ പേരിൽ മൈക്കോയൻ എന്ന് പുനർനാമകരണം ചെയ്യപ്പെടുന്ന 1935 വരെ ഈ നഗരം കെഷിഷ്കെൻഡ് എന്നറിയപ്പെട്ടിരുന്നു. 1956 ഡിസംബർ 6-ന്, നഗരത്തിന്റെ ചരിത്രനാമമായ യെഖെഗ്നാഡ്‌സർ എന്ന പേര് പുനഃസ്ഥാപിക്കപ്പെട്ടു. 1991-ൽ സോവിയറ്റ് യൂണിയിനിൽനിന്നുള്ള അർമേനിയയുടെ സ്വാതന്ത്ര്യത്തെത്തുടർന്ന്, 1995-ലെ ഭരണപരിഷ്കാരങ്ങൾ പ്രകാരം യെഖെഗ്നാഡ്‌സർ പുതുതായി രൂപീകരിക്കപ്പെട്ട വയോട്സ് ഡ്സോർ പ്രവിശ്യയുടെ തലസ്ഥാനമായി.
ഭൂമിശാസ്ത്രം
തിരുത്തുകസമുദ്രനിരപ്പിൽ നിന്ന് 1,194 മീറ്റർ ഉയരത്തിലാണ് യെഖെഗ്നാഡ്‌സർ പട്ടണം സ്ഥിതി ചെയ്യുന്നത്. താഴ്ന്ന നിരപ്പിലുള്ളതും ഇടത്തരവുമായ മലമ്പ്രദേശങ്ങൾ പ്രധാനമായും അർദ്ധ മരുഭൂമികളാണ്. അർപ്പ നദിയുടെ പോഷകനദിയായ സ്ർക്ഖോങ്ക് നദിയുടെ വലത്, ഇടത് കരകളിലായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പട്ടണത്തിന്റെ തൊട്ടുവടക്കേ അതിർത്തി ഗ്ലാഡ്‌സർ ഗ്രാമമാണ്.
അവലംബം
തിരുത്തുക- ↑ Statistical Committee of Armenia. "The results of the 2011 Population Census of the Republic of Armenia" (PDF).
- ↑ Yeghegnadzor:Armenia page Archived 24 October 2012 at the Wayback Machine.
- ↑ "Եղեգնաձոր". caa.am. Retrieved 15 February 2021.
{{cite web}}
: CS1 maint: url-status (link)