വേളി, തിരുവനന്തപുരം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് വേളി. വേളി കായലിന്റെ കരയിലുള്ള ഈ പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ പ്രശസ്തമാണ്. വേളി ടൂറിസ്റ്റ് ഗ്രാമം ഇവിടെയാണ്. കടൽ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴി വേളി വിനോദ സഞ്ചാര ഗ്രാമത്തിന്റെ ഭാഗമാണ്. ഒരു ചെറിയ മണൽത്തിട്ട കായലിനെയും കടലിനെയും വേർതിരിക്കുന്നു. വേളി-ആക്കുളം തടാകവും ഇവിടെയാണ്. ശംഖുമുഖം കടൽത്തീരം വേളിയുടെ അടുത്താണ്. കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജല-കായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനോഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്. പാർക്കിൽ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച പല ഭീമാകാരമായ ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു.
വേളി | |
---|---|
ടൗൺ | |
ആക്കുളം ടൂറിസ ഗ്രാമത്തിലെ ഒരു ശംഖു ശിൽപ്പം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വേളി ടൂറിസ്റ്റ് ഗ്രാമത്തിന്റെ സന്ദർശന സമയം രാവിലെ 10 മണിമുതൽ വൈകിട്ട് 6 മണിവരെ ആണ്.
എത്തിച്ചേരാനുള്ള വഴി
തിരുത്തുക- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: തിരുവനന്തപുരം സെൻട്രൽ (തമ്പാനൂർ), 8 കി.മീ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 3 കി.മീ അകലെ.
ചിത്രശാല
തിരുത്തുക-
ആക്കുളം ടൂറിസ ഗ്രാമത്തിലെ ഒരു ശംഖു ശിൽപ്പം
-
സെന്റ് തോമസ് ചർച്ച്, വേളി
-
സെന്റ് തോമസ് ചർച്ച് രാത്രിയിലെ കാഴ്ച
-
വേളി ടൂറിസ്റ്റു വില്ലേജിലെ പൊങ്ങുംപാലം
-
വേളിയിലെ ഒഴുകുന്ന ഭക്ഷണശാല
-
വേളിയിലെ കടലോരത്തിന്റെ ഒരു കാഴ്ച.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- http://www.keralatripguide.com/thiruvananthapuram/veli-tourist-village.html Archived 2017-11-18 at the Wayback Machine.