വേലോർവട്ടം മഹാദേവ ക്ഷേത്രം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല നഗരത്തിലെ വേലോർവട്ടത്താണ് വേളോർവട്ടം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. [2] പരമശിവൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. രണ്ടു നാലമ്പലങ്ങളും രണ്ടു കൊടിമര പ്രതിഷ്ഠകളും ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് വേളോർവട്ടം ശ്രീ മഹാദേവക്ഷേത്രം.[3] പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[4] [5]

വേളോർവട്ടം മഹാദേവ ക്ഷേത്രം
വിദൂര ദൃശ്യം-ക്ഷേത്രം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംചേർത്തല
മതവിഭാഗംഹിന്ദുയിസം
ജില്ലആലപ്പുഴ
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
Governing bodyKerala Urazma Devasam Board (KUDB)
വാസ്തുവിദ്യാ തരംകേരള-ദ്രാവിഡ ശൈലി

ചരിത്രം

തിരുത്തുക

മുൻപ് ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ആയിരുന്നു ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം. [6] പിന്നീട് ക്ഷേത്രാധികാരം കേരള ഊരാഴ്മ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാവുകയും, ഇന്നും അത് തുടർന്നുവരുകയും ചെയ്യുന്നു. വേളോർവട്ടം ശിവക്ഷേത്രം സ്ഥാപിച്ചത് ഏകദേശം 700 വർഷങ്ങൾക്കു മുൻപ് വില്വമംഗലം സ്വാമി ആണെന്നു കരുതപ്പെടുന്നു.[7]

ക്ഷേത്രത്തിൽ എത്തിചേരാൻ

തിരുത്തുക

ചേർത്തല ടൗണിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ ദേശീയപാതയിലേക്കുള്ള ബൈപാസിലായിട്ടാണ് സ്ഥിതിചെയ്യുന്നത്.

ഇതും കാണുക

തിരുത്തുക

വേലോർവട്ടം മഹാദേവക്ഷേത്രം വെബ്‌സൈറ്റ് Archived 2011-09-06 at the Wayback Machine.

  1. Book Title: Pilgrimage to Temple Heritage; Printed & Published by Prasanth Kumar V.T on behalf of Info Kerala Communications Pvt Ltd, Editor: Biju Mathew; Vol. No. 1, Issue No. 10; ISBN 81-934567-0-5 ISBN: 9788193456705
  2. https://shaivam.org/temples-of-lord-shiva/lord-shiva-temples-of-alappuzha-district
  3. Book Title: Pilgrimage to Temple Heritage; Printed & Published by Prasanth Kumar V.T on behalf of Info Kerala Communications Pvt Ltd, Editor: Biju Mathew; Vol. No. 1, Issue No. 10; ISBN 81-934567-0-5 ISBN: 9788193456705
  4. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
  5. https://books.google.ae/books?id=_II5DwAAQBAJ&pg=PA155&dq=velorvattom&hl=en&sa=X&ved=0ahUKEwjUhbGD2_neAhXYWhUIHXJFDQ0Q6AEIKjAA#v=onepage&q=velorvattom&f=false
  6. Kottaaraththil Sankunni (30 June 2015). Aithihyamaala: The Garland of Legends' from Kerala. Hachette India. pp. 370–. ISBN 978-93-5009-763-2. The Thambraakkal of Aazhvaanchery had a temple in a place called Velorvattom in Cherthala district of Thiruvithaamkoor. Since this temple had a lot of landed property, the Thambraakkal entrusted the Devaswum affairs to the care of the rich ...
  7. https://books.google.ae/books?id=0FTZCQAAQBAJ&pg=PT299&dq=velorvattom&hl=en&sa=X&ved=0ahUKEwjUhbGD2_neAhXYWhUIHXJFDQ0Q6AEIMDAB#v=onepage&q=velorvattom&f=false