ബാലസംഘം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കേരളത്തിലെ കുട്ടികളുടെ ഒരു സമാന്തരവിദ്യാഭ്യാസസാംസ്കാരികസംഘടനയാണു ബാലസംഘം.1938 ൽ കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ ഇ.കെ. നായനാരുടെ[1] അധ്യക്ഷതയിൽ ആണ് ബാലസംഘം, ദേശീയ ബാലസംഘം എന്ന പേരിൽ രൂപം കൊള്ളുന്നത്. വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ശേഷം ബാലസംഘം കേരളത്തിലെ എല്ലാവിഭാഗം കുട്ടികളെയും ഉൾക്കൊള്ളുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ|[അവലംബം ആവശ്യമാണ്] കുട്ടികളുടെ സംഘടനയാണ്
ചരിത്രം
തിരുത്തുക1938 ഡിസംബർ 28 ന് കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ രൂപം കൊണ്ട ദേശീയ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ഇ.കെ നായനാറും സെക്രട്ടറി ബെർലിൻ കുഞ്ഞനന്തനുമായിരുന്നു. സ്വാതന്ത്യ സമരത്തിൽ ദേശീയ ബാലസംഘത്തിന് മുഖ്യപങ്കുവഹിക്കാൻ കഴിഞ്ഞു [2] [3]. കയ്യൂർ സമര സേനാനി രക്തസാക്ഷി ചിരുകണ്ടൻ ദേശീയ ബാലസംഘം പ്രവർത്തകനായിരുന്നു. ദേശീയ ബാലസംഘം യൂണിറ്റ് സെക്രട്ടരിയായിരുന്ന ചൂരുക്കാടൻ കൃഷ്ണൻ നായർ പ്രായപൂർത്തി തികയാത്തതിനാൽ വധശിക്ഷ മാറി ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ്. പിന്നീട് 1972 ൽ ദേശാഭിമാനി ബാലസംഘമായും,1982 ൽ ബാലസംഘമായും പുന:സംഘടിപ്പിക്കപ്പെട്ടു. ഇന്നു കേരളത്തിലെ കുട്ടികൾക്കെതിരെ നടക്കുന്ന അവകാശനിഷേധത്തിനെതിരെ പോരാടുന്നതും, സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനചാരങ്ങൾക്കും എതിരെ ശബ്ദമുയത്തുകയും ഇവ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റാൻ പ്രവർത്തിക്കുകയും ചെയ്യുന്ന 'സാമാന്തരിക വിദ്യാഭ്യാസ സാംസ്കാരിക സംഘടന ' കൂടിയാണ് ബാലസംഘം.[അവലംബം ആവശ്യമാണ്] "പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയർത്തും ഭാരതമണ്ണിൽ സമത്വ സുന്ദര നവലോകം" എന്നതാണ് ബാലസംഘത്തിന്റെ മുദ്രാവാക്യം [4].
വേനൽത്തുമ്പി കലാജാഥ
തിരുത്തുകബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ് മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. ആദ്യകാലങ്ങളിൽ കളിവണ്ടി എന്ന പേരിൽ ആരംഭിച്ച ഈ കലാജാഥ സംസ്ഥാനത്തുടനീളമുള്ള ഏകീകരണത്തിന്ടെ ഭാഗമായാണ് പിന്നീട് വേനൽ തുമ്പികളായി പരിണമിച്ചത് . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ സഞ്ചരിക്കുന്ന തിയേറ്റർ ആണ് വേനൽ തുമ്പി കലാജാഥകൾ . സമകാലീക പ്രസക്തമായ ഗാനശില്പങ്ങളുംചൊൽക്കാഴ്ചകളും ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നു വരുന്നു [5]. സ്പാർക്ക് ഓൺലൈൻ മാസിക
ഭാരവാഹികൾ
തിരുത്തുക- പ്രസിഡണ്ട് - പ്രവിഷ പ്രമോദ്
- സെക്രട്ടറി- ഡി. എസ്. സന്ദീപ്
- കൺവീനർ - എം. പ്രകാശൻ മാസ്റ്റർ EXE:MLA
- കോ-ഓർഡിനേറ്റർമാർ -വിഷ്ണു ജയൻ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-22. Retrieved 2011-11-01.
- ↑ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല, ചരിത്രം, LSG KERALA, http://lsgkerala.in/kalliasseripanchayat/history/ Archived 2016-05-07 at the Wayback Machine.
- ↑ അന്തിക്കാട് ഗ്രാമ പഞ്ചായത്ത്, തൃശ്ശൂർ ജില്ല, ചരിത്രം, LSG KERALA, http://www.lsgkerala.gov.in/pages/history.php?intID=5&ID=760&ln=ml[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ബാലസംഘം സംഘടനയും സമീപനവും, ചിന്ത പബ്ലിക്കേഷൻസ്, ISBN : 9789382167327
- ↑ [1]|അവധിക്കാലം അറിവരങ്ങാക്കാൻ വേനൽ തുമ്പികൾ എത്തുന്നു