12°32′44″N 79°51′17″E / 12.54556°N 79.85472°E / 12.54556; 79.85472

വേടന്താങ്കൽ പക്ഷിസങ്കേതം
വേടന്താങ്കൽ പക്ഷിസങ്കേതം
വേടന്താങ്കൽ പക്ഷിസങ്കേതം
Location of വേടന്താങ്കൽ പക്ഷിസങ്കേതം
വേടന്താങ്കൽ പക്ഷിസങ്കേതം
Location of വേടന്താങ്കൽ പക്ഷിസങ്കേതം
in തമിഴ്നാട്
രാജ്യം  ഇന്ത്യ
സംസ്ഥാനം തമിഴ്നാട്
ജില്ല(കൾ) കാഞ്ചീപുരം
Established 1858
ഏറ്റവും അടുത്ത നഗരം ചെന്നൈ
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 0.3 ച.കി.മീ. km² (പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "ച" sq mi)
ഭരണാധികാരികൾ വനം പരിസ്ഥിതി മന്ത്രാലയം, ഭാരത സർക്കാർ

വേടന്താങ്കൽ പക്ഷിസങ്കേതം

തിരുത്തുക

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ, വേടന്താങ്കൽ ഗ്രാമത്തിലാണ് 30 ഹെക്ടർ വിസ്തീർണമുള്ള വേടന്താങ്കൽ പക്ഷിസങ്കേതം. (Tamil: வேடந்தாங்கல் பறவைகள் சரணாலயம்). വേടന്താങ്കൽ എന്ന വാക്കിനർത്ഥം വേട്ടക്കാരൻ്റെ ഗ്രാമം എന്നാണ്. ദേശീയ പാത 45 ൽ, ചെന്നൈയിൽ നിന്നും 75 കിലോമീറ്റർ അകലത്തിൽ ചെങ്കൽപ്പട്ടിനു തെക്കാണ് ഈ സങ്കേതം.സമുദ്രനിരപ്പിൽ നിന്നും 122 മീറ്റർ ഉയരത്തിലായി ബംഗാൾ ഉൾക്കടലിനു 48 കിലോമീറ്റർ പടിഞ്ഞാറായിട്ട് ചെങ്കൽപ്പട്ട് ജില്ലയിൽ ഈ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നു. ചെങ്കൽപട്ട് ജില്ലാ കലക്ടർ 1798 ൽ ഇവിടം പക്ഷി സങ്കേതമായി വേർതിരിച്ചു. ദേശാടന പക്ഷികളായ "ഇരണ്ട" വർഗത്തിൽപ്പെട്ട പല ഇനം പക്ഷികളും ശൈത്യ കാലത്ത് ഇവിടെ കുടിയേറുന്നു. [1]. പക്ഷികൾ കൂട് കെട്ടി പ്രജനനം ചെയ്യുന്ന നവംബർ മുതൽ മാർച്ച്‌ വരെ ആണ് സന്ദർശനത്തിനുള്ള നല്ല സമയം. പക്ഷികളുടെ സംരക്ഷണത്തിൽ ഗ്രാമീണർ ശ്രദ്ധാലുക്കളാണ്.

 
വേടന്താങ്കൽ പക്ഷി സങ്കേതം

ഇന്ത്യയിൽത്തന്നെ ഏറ്റവും പഴയതും വളരെ ചെറുതുമായ ഒരു പക്ഷിസങ്കേതമാണ് വേടന്താങ്കൽ പക്ഷിസങ്കേതം. ഈ പ്രദേശത്തെ പക്ഷി സംരക്ഷണത്തിന് പിന്നിൽ രസകരമായ ഒരു കാരണം ഉണ്ട്. തങ്ങളുടെ ഗ്രാമത്തിലെ ജലസംഭരണിയിൽ വീഴുന്ന പക്ഷി വിസർജ്ജ്യങ്ങൾ വെള്ളത്തിൽ നൈട്രജന്റെ അളവ് കൂട്ടുകയും അതുവഴി മണ്ണിനെ ഫലഭൂയിഷ്ഠമാക്കുകയും ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞ ഗ്രാമീണരാണ് നൂറ്റാണ്ടുകൾക്കു മുന്നേ തന്നെ ഇവിടെ പക്ഷി സംരക്ഷണം ആരംഭിച്ചത്. 1789ൽ തന്നെ വേടന്താങ്കൽ ജലാശയത്തിന്റെ 30 ഹെക്ടർ പ്രദേശത്തു പക്ഷികൾക്ക് സംരക്ഷണം നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഗ്രാമീണർ അധികൃതരെ ബോധവാന്മാരാക്കിയിരുന്നു. ഓരോ വർഷവും ദേശാടന കാലത്തു മുപ്പതിനായിരത്തോളം ദേശാടനക്കിളികൾ ഇവിടെ വിരുന്നെത്തുന്നു.[2]

വേടന്താങ്കൽ തടാകം

തിരുത്തുക

വേടന്താങ്കൽ തടാകം സമുദ്രനിരപ്പിൽ നിന്നും 122 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. സമീപ പ്രദേശങ്ങളിലെ 250ഓളം ഏക്കർ കൃഷിയിടങ്ങളിലേക്ക് വേണ്ട വെള്ളം ഈ തടാകം നൽകുന്നു.തടാകത്തിൻ്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ നീളമേറിയ ഒരു ബണ്ട് വെള്ളം തടഞ്ഞു നിർത്തുന്നു. വടക്ക്, കിഴക്ക് ദിക്കുകളിൽ ജലം കൃഷിയിടങ്ങളിലേക്ക് കയറിക്കിടക്കുന്നു. ചെറിയ കനാലുകൾ വഴിയാണ് തടാകത്തിലേയ്ക്ക് വെള്ളം എത്തിച്ചേരുന്നത്. ഈ ജലാശയത്തിന്റെ പരമാവധി ആഴം 5 മീറ്ററാണ്. വടക്കു കിഴക്കൻ മൺസൂൺ കാലത്ത് ഈ പ്രദേശത്തു 10 മില്ലി മീറ്ററോളം മഴ ലഭിക്കുന്നു.

സസ്യജാലം

തിരുത്തുക

പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജലാശയം മഴയെ മാത്ര ആശ്രയിച്ചു നിൽക്കുന്ന ഒന്നായതിനാൽ വേനൽക്കാലത്ത് വെള്ളമുണ്ടാകാറില്ല. ജലാശയത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മൺതിട്ടയാണ് ഇവിടെ വെള്ളം തടഞ്ഞുനിർത്തുന്നത്. ഓഗസ്റ്റ് മാസത്തോടെ മാത്രമേ തടാകം നിറഞ്ഞു തുടങ്ങാറുള്ളു. അതുകൊണ്ടുതന്നെ ഇവിടം സ്ഥിരമായി ജലസസ്യങ്ങൾക്കു പറ്റിയ ആവാസവ്യവസ്ഥ അല്ല. തടാകത്തിന്റെ അരികുകളിലും മധ്യഭാഗത്തും ബാരിങ്‌ടോണിയ ഇനത്തിൽ പെട്ട വൃക്ഷങ്ങൾ ധാരാളമായി കണ്ടുവരുന്നു. ഈ വൃക്ഷങ്ങളാണ് പക്ഷികൾക്ക് വിശ്രമസ്ഥലവും വാസസ്ഥലവും ആകുന്നത്.

ജന്തുജാലം

തിരുത്തുക

ഓരോ ദേശാടനക്കാലത്തും ആദ്യം ഇവിടെ വിരുന്നെത്തുന്നത് ഓപ്പൺ ബിൽഡ് സ്റ്റോർക് എന്നയിനം പക്ഷികളാണ്. ഇവ ഒരേ സീസണിൽ തന്നെ രണ്ടു തവണ ഇണ ചേരുകയും ചെയ്യുന്നു. ഇരണ്ടകൾ, പെലിക്കനുകൾ, ഞാറപ്പക്ഷികൾ, കൊക്കുകൾ മുതലായ ജലപക്ഷികൾ ധാരാളമായി ഇവിടെ കണ്ടുവരുന്നു. ഇതോടൊപ്പം തന്നെ തത്തകൾ, മൈനകൾ, ഇരപിടിയന്മാരായ പരുന്തുകൾ എന്നിവയും ഇവിടെ കണ്ടു വരുന്നു.

കുറുക്കൻ ,കാട്ടുപൂച്ച, കാട്ടുപന്നി, മുയലുകൾ എന്നിങ്ങനെയുള്ള സസ്തനികളും ഇവിടെ കണ്ടുവരുന്നു.[3]

സന്ദർശന സമയം

തിരുത്തുക

വർഷം മുഴുവൻ തുറന്നിരിക്കുന്ന ഈ പക്ഷിസങ്കേതം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മാസം മുതൽ മാർച്ച് മാസം വരെയാണ്. സന്ദർശകർക്കായി ഒരു ഫോറസ്റ്റ് റെസ്റ്റ് ഹൗസും സമീപത്തായുണ്ട്.

  1. Vedanthangal - M.Krishnan pg.9
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-03. Retrieved 2017-04-04.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-03. Retrieved 2017-04-04.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക