വെള്ളൂട
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാടിനടുത്ത് അമ്പലത്തറ വില്ലേജിൽ മടിക്കൈ ഗ്രാമ പഞ്ചായത്തിൽ ഉള്ള ചെറിയ ഒരു പ്രദേശം ആണ് വെള്ളൂട.
ഭൂപ്രകൃതി
തിരുത്തുകവെള്ളൂട എന്ന വാക്കിനു ‘വെള്ളം ഉടൻ’ എന്ന് അന്വർത്ഥമാക്കും വിധം ചുറ്റും ചെങ്കൽ പാറകളാൽ ചുറ്റപെട്ട കുന്നിന്റെ മുകളിൽ ഉള്ള ഈ പ്രദേശത്ത് ആകെ നീരുറവകളാൽ സമൃദ്ധമാണ്. ഈ പ്രദേശത്ത് കാണാവുന്ന ഭൂ പ്രത്യേകത ചെറു വനങ്ങളാൽ സമൃദ്ധമായ കാവുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ട് എന്നതാണ്. അപൂർവയിനം സസ്യങ്ങളാൽ അനുഗൃഹീതമാണ് ഈ പ്രദേശം. അണ്ണാൻ, വെരുക്, ഉടുമ്പ്, കീരി, പാമ്പുകൾ, മയിൽ, മറ്റു വിവിധയിനം പക്ഷികൾ എന്നിവയുടെ വാസസ്ഥലംകൂടിയാണ് ഈ പ്രദേശം. പൌരാണികമായി പ്രസിദ്ധി ഉള്ള വെള്ളൂട ചാമുണ്ഡി കാവും, വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രവും,വെള്ളൂട കാലിച്ചാൻ സ്ഥാനവും ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.