വെള്ളീട്ടി
കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും അർദ്ധഹരിതവനങ്ങളിലും കണ്ടുവരുന്ന മരമാണ് വെള്ളീട്ടി (ശാസ്ത്രീയനാമം: Dalbergia lanceolaria). ഇളംമഞ്ഞനിറമുള്ള തടിയിൽ വെള്ളയും കാതലുമുണ്ട്. ഒരു ഇലപൊഴിയുന്ന മരമാണിത്. സ്വാഭാവികപുനരുദ്ഭവം ധാരാളമായി നടക്കുന്നുണ്ട്. മരത്തിന്റെ തടിക്ക് ഔഷധഗുണമുണ്ട്[1]. വിത്തിനും ഔഷധഗുണമുണ്ട്. വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ വാതത്തിന് ഉപയോഗിക്കുന്നു[2] വെള്ളപ്പരപ്പൻ ശലഭത്തിന്റെ ലാർവ വെള്ളീട്ടിയുടെ ഇല ഭക്ഷണമാക്കാറുണ്ട്.[3]
വെള്ളീട്ടി | |
---|---|
ഇലകളും പൂക്കളും ഇന്ത്യ ബയോഡൈവേഴ്സിറ്റിയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | D.lanceolaria
|
Binomial name | |
Dalbergia lanceolaria |
ഇത് കണ്ണൻവാക, വെട്ടുതൊലി എന്നീ പേരിലും അറിയപ്പെടുന്നു. [4]
അവലംബം
തിരുത്തുക- ↑ http://www.ncbi.nlm.nih.gov/pubmed/17442513
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-08. Retrieved 2012-11-02.
- ↑ http://www.ifoundbutterflies.org/LHP/Fabaceae
- ↑ സൂചി മുഖി മാസിക , ഒക്ടോബർ,2014
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] ചിത്രങ്ങൾ
- http://www.sciencedirect.com/science/article/pii/S0378874107001572
- http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=845
വിക്കിസ്പീഷിസിൽ Dalbergia lanceolaria എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dalbergia lanceolaria എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.