സഹ്യപർവ്വത പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് വെള്ളിവാലൻ (Cheritra freja).[1][2][3] തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് വെള്ളിവാലനെ കണ്ടുവരുന്നത്.[4][5]

വെള്ളിവാലൻ
(Common Imperial)
വെള്ളിവാലൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
C. freja
Binomial name
Cheritra freja
(Fabricius 1793)

വെള്ളിവാലൻ വലിപ്പം കുറഞ്ഞ ഒരു പൂമ്പാറ്റയാണ്. കാട്ടിലാണ് ഇവയെ സാധാരണ കണ്ടെത്താനാകുക. നാട്ടിൻ പുറങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. വാലാണ് വെള്ളിവാലന്റെ പ്രധാന പ്രത്യേകതയുള്ളത്. പിൻചിറകിലെ വെളിത്തവാൽ ഇവയുടെ ഭംഗി കൂട്ടുന്നു. വാലിന് രണ്ട് സെന്റിമീറ്റർ നീളമുണ്ടാകും. വാലിന്റെ അറ്റം ചുരുണ്ടിരിക്കും. ആൺശലഭത്തിന്റെ ചിറകിന് ഇളം തവിട്ടുനിറമാണ്. പെൺശലഭത്തിന്റെ ചിറകിന് കടുംതവിട്ടുനിറവും. പിൻചിറകിൽ അറ്റത്തായി വെളുപ്പിൽ കറുത്ത പുള്ളികളുണ്ടാവും.[6][7]

വെള്ളിവാലൻ നല്ല ഉയരത്തിൽ പറക്കുന്ന ഒരു ശലഭമാണ്. സാധാരണഗതിയിൽ മെല്ലെയാണ് പറക്കുന്നത്. മഴക്കാറുള്ള സമയം ഇവ ഇലകൾക്കിടയിൽ ഒളിച്ചിരിക്കാറുണ്ട്. കറുവപ്പട്ട, ചെറുകുരണ്ടി എന്നീ സസ്യങ്ങളിലാണ് വെള്ളിവാലന്മാർ മുട്ടയിടുന്നത്.


ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 113. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Cheritra Moore, [1881] Imperials". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. "Cheritra freja Fabricius, 1793 – Common Imperial". Retrieved 27 August 2017.
  4. W. Ormiston (1924). The butterflies of Ceylon. Asian Educational Services. p. 77. Retrieved 2011-10-05.
  5. Kehimkar, Isaac (2008). The Book of Indian Butterflies. BNHS. p. 225.
  6. Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society.
  7. Kunte, Krushnamegh (2000). Butterflies of Peninsular India. India, A Lifescape. Hyderabad, India: Universities Press. ISBN 978-8173713545.

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെള്ളിവാലൻ&oldid=3779761" എന്ന താളിൽനിന്ന് ശേഖരിച്ചത്