വെള്ളിമൂങ്ങ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(വെള്ളിമൂങ്ങ(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ഒരു രാഷ്ട്രീയ ഹാസ്യചിത്രമാണ് വെള്ളിമൂങ്ങ. ഉള്ളാട്ടിൽ ഫിലിംസിന്റെ ബാനറിൽ ഉള്ളാട്ടിൽ ശശിധരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിക്കി ഗൽറാണി, അജു വർഗ്ഗീസ്, ടിനി ടോം, കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 60 കേന്ദ്രങ്ങളിൽ ചിത്രം റിലീസ് ചെയ്തു. അധികം പ്രതീക്ഷയൊന്നും ഇല്ലാതെ എത്തിയ ചിത്രം വൻവിജയം നേടി.
വെള്ളിമൂങ്ങ | |
---|---|
സംവിധാനം | ജിബു ജേക്കബ് |
നിർമ്മാണം | ശശിധരൻ ഉള്ളാട്ടിൽ |
രചന | ജോജി തോമസ് |
അഭിനേതാക്കൾ | ബിജു മേനോൻ അജു വർഗീസ് നിക്കി ഗൽറാണി കെ.പി.എ.സി.ലളിത ടിനി ടോം |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | വിഷ്ണു നാരായൺ |
ചിത്രസംയോജനം | ഇ.എസ്. സൂരജ് |
വിതരണം | ഉള്ളാട്ടിൽ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹2.75 കോടി |
സമയദൈർഘ്യം | 129 മിനിറ്റ്സ് |
ആകെ | ₹18.35 കോടി |
കഥാസാരം
തിരുത്തുകഒരു മധ്യവയസ്കനായ രാഷ്ട്രീയക്കാരൻ തന്റെ പകുതി പ്രായമുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു, അവൾ തന്റെ കുട്ടിക്കാലത്ത് സ്നേഹിച്ച സ്ത്രീയുടെ മകളാണെന്ന് പിന്നീട് കണ്ടെത്തുന്നു.
അഭിനേതാക്കൾ
തിരുത്തുക- ̇ ബിജു മേനോൻ - മാമച്ചൻ
- അജു വർഗ്ഗീസ് - പാച്ചൻ
- നിക്കി ഗൽറാണി - ലിസ
- കെ.പി.എ.സി. ലളിത
- ടിനി ടോം - ജോസ്
- ലെന - മോളി
- സിദ്ദിഖ് - വറീത്
- ആസിഫ് അലി - ജോസുകുട്ടി
- സുനിൽ സുഖദ
- ശശി കലിംഗ
- കലാഭവൻ ഷാജോൺ
- ചെമ്പിൽ അശോകൻ
- ശിവജി ഗുരുവായൂർ
- അനു തോമസ്
- സാജു നവോദയ
- വീണ നായർ
ഹോംമീഡിയ
തിരുത്തുകമനോരമ മ്യൂസിക് 2014 ഡിസംബർ മാസം വെള്ളിമൂങ്ങയുടെ ഹോം റിലീസിംഗ് നടത്തും. വി.സി.ഡി,ഡി.വി.ഡി & ബ്ലൂ റേ ഫോർമാറ്റുകളിൽ പുറത്ത് ഇറക്കും
ഗാനങ്ങൾ
തിരുത്തുകനമ്പർ | ഗാനം | സംഗിതം | പാടിയവർ |
---|---|---|---|
1 | വെള്ളിമൂങ്ങ | സന്തോഷ്‌വർമ | ലോല,ദയ,തമ്മന്ന,സ്വാതി,ദേവ് |
2 | പുഞ്ചിരികണ്ണുള്ള | രാജിവ്‌നായർ | ഗണേഷ്സുന്ദരം |
3 | മാവേലിക്ക്ശേഷം | നജിംഅർഷാദ് | നജിംഅർഷാദ് |
4 | പുഞ്ചിരികണ്ണുള്ള | സന്തോഷ്‌വർമ | വിജയ് യേശുദാസ് |