വെളുത്തേരി കേശവൻ വൈദ്യർ
മലയാളകവിയും ആയുർവേദ വൈദ്യരുമായിരുന്നു വെളുത്തേരി കേശവൻ വൈദ്യർ. ഇദ്ദേഹം 1839ൽ തിരുവനന്തപുരത്തെ മണക്കാട്ട് ജനിച്ചു. തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരം വൈദ്യനായി നിയമിതനാവുകയും കുവലയാനന്ദ തർജമയുടെ പേരിൽ രാജാവിന്റെ കൈയിൽനിന്നും വീരശൃംഖല നേടുകയും ചെയ്തിട്ടുണ്ട്.[1] ഇദ്ദേഹം കേരളത്തിലെ പലഭാഗളിലുമുള്ള ആയുർവേദ പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. കൊല്ലവർഷം 1053-ൽ, ശ്രീനാരായണഗുരു സംസ്കൃതം പഠിക്കാനായി, കരുനാഗപ്പള്ളി താലൂക്കിൽ പുതുപ്പള്ളി കുമ്മംപള്ളിൽ രാമൻപിള്ള ആശാന്റെ അടുക്കലേക്കു പോയപ്പോൾ തിരുവനന്തപുരം പെരുനെല്ലി കൃഷ്ണൻവൈദ്യർ, വെളുത്തേരി കേശവൻ വൈദ്യർ തുടങ്ങിയവർ സഹാധ്യായികളായിരുന്നു എന്ന് കുമാരനാശാൻ സൂചിപ്പിച്ചിട്ടുണ്ട്.[2] 1887ൽ സരസകവി മൂലൂർ എഴുതിയ 'കവിരാമായണം' എന്ന കൃതിയിൽ വെളുത്തേരിയെ പരാമർശിക്കുന്നുണ്ട്.(35-ാം ശ്ലോകം).[3] 1896ൽ ഇദ്ദേഹം അന്തരിച്ചു.
കൃതികൾ
തിരുത്തുക- വിശാഖവിലാസം കാവ്യം (സംസ്കൃതം)
- പ്രസന്നരാഘവം നാടകം
- ബാലിസുഗ്രീവസംഭവം വഞ്ചിപ്പാട്ട്
- അർത്ഥാലങ്കാരം (കുവലയാനന്ദത്തിന്റെ വിവർത്തനം)
- ശ്രീബുദ്ധചരിതം ( വിവർത്തനം)
അവലംബം
തിരുത്തുക- ↑ ചെങ്ങാരപ്പള്ളി നാരായണൻ പോറ്റി (1987). മലയാളസാഹിത്യസർവ്വവസ്വം. കേരള സാഹിത്യ അക്കാദമി.
- ↑ എൻ കുമാരനാശാൻ (കൊ.വ 1090). ശ്രീനാരായണഗുരു, അധ്യായം 2. വിവേകോദയം.
{{cite book}}
: Check date values in:|date=
(help); External link in
(help)|title=
- ↑ സാഹിത്യനിപുണൻ ടി.എം.ചുമ്മാർ (1980). കവി രാമായണ യുദ്ധം. നാഷണൽ ബുക്ക് സ്റ്റാൾ.