വെബ്‌എം പദ്ധതി
സ്വതന്ത്രവും ഉയർന്ന ഗുണനിലവാരമുള്ളതുമായ വീഡിയ കംപ്രഷൻ ഫോർമാറ്റ് നിർമ്മിക്കുന്നതിനുവേണ്ടി ഗൂഗിൾ നേതൃത്വം നല്കുന്ന ഒരു പദ്ധതിയാണ് വെബ്‌എം. എച്ച്.ടി.എം.എൽ. 5-നോടൊപ്പം ഉപയോഗപ്പെടുത്തുന്നതിനുള്ള സ്വതന്ത്രവും റോയൽറ്റി മുക്തവുമായ വീഡിയോ ഫോർമാറ്റാണിത്.
എക്സ്റ്റൻഷൻ | .webm |
---|---|
ഇന്റർനെറ്റ് മീഡിയ തരം | video/webm |
വികസിപ്പിച്ചത് | ഗൂഗിൾ |
ഫോർമാറ്റ് തരം | Media container |
Container for | VP8 (video) Vorbis (audio) |
Open format? | Yes. BSD-style license |
ബി.എസ്.ഡി. രീതിയിലുള്ള അനുവാദപ്രകാരം പുറത്തിറക്കിയിട്ടുള്ള ഒരു ഓപ്പൺ സോഴ്സ് പദ്ധതിയാണിത്. ഓൺ2 വികസിപ്പിച്ച വിപി8 വീഡിയോ കോഡെക്കും, വോർബിസ് ഓഡിയോ കോഡെക്കും ഉപയോഗപ്പെടുത്തുന്ന ഇത് കണ്ടെനർ ഫോർമാറ്റായി മട്രോസ്കയുടെ ഭാഗങ്ങൾ ഉപയോഗപ്പെടുത്തുന്നു.[1][2]
പ്രഖ്യാപനം
തിരുത്തുക2010-ലെ ഗൂഗ്‌ൾ ഐ/ഒ (Google I/O) സമ്മേളനത്തിലാണ് വെബ്‌എം പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. മോസില്ല, ഓപ്പറ, ഗൂഗ്‌ൾ എന്നീ കമ്പനികൾ ഈ പദ്ധതിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച അന്നു തന്നെ അറിയിച്ചു[3]. വിപി8 എന്ന കോഡക് ഇൻസ്റ്റാൾ ചെയ്താൽ ഇന്റർനെറ്റ് എക്സ്പ്ലോറർ 9-ലും ഇത് പ്രവർത്തിക്കും.
അതുപോലെ അഡോബി പുതിയ ഫോർമാറ്റിനെ പിന്തുണക്കുന്ന രീതിയിലേക്ക് തങ്ങളുടെ ഫ്ലാഷ് പ്ലേയറിനെ മാറ്റുമെന്ന് അറിയിച്ചു[4].
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Introducing WebM, an open web media project". 2010-05-19. Retrieved 2010-05-19.
- ↑ "WebM FAQ". 2010-05-19.
- ↑ Hachamovitch, Dean (2010-05-19), Another Follow-up on HTML5 Video in IE9, Microsoft
- ↑ Patel, Nilay (2010-05-19), Google launches open WebM web video format based on VP8, Engadget