ഐക്കുന്ന് പാണ്ഡവഗിരി ദേവീക്ഷേത്രം, വെങ്ങിണിശ്ശേരി

(വെങ്ങിണിശ്ശേരി പാണ്ഡവഗിരിക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരശുരാമൻ പ്രതിഷ്ഠിച്ച നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലൊന്നാണിത് ദ്വാപരയുഗത്തിൽ പാണ്ഡവന്മാർ

വനവാസക്കാലത്ത് ഇവിടെ പ്രദേശത്ത് വരികയും കുറേനാൾ വസിക്കുകയും ചെയ്തു . തുടർന്ന് പാഞ്ചാലി ഇവിടെ  കുരുക്ഷേത്രയുദ്ധത്തിൽ ഭർത്തൃവിജയത്തിനുവേണ്ടി നെടുംമാംഗല്ല്യം നേടാൻ വേണ്ടി ഇവിടെ കുറേനാൾ ഇവിടെ തപസ്സനുഷ്ടിക്കുകയും ചെയ്തു 
ഏറെ നാളത്തെ തപസ്സിനൊടുവിൽ    പാഞ്ചാലിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട ദുർഗ്ഗ ദേവി  പാഞ്ചാലിക്കും പഞ്ചപാണ്ഡവർക്കും ദർശനം നൽകി

കുരുക്ഷേത്രയുദ്ധത്തിൽ നെടുംമാംഗല്ല്യം നേടാനുള്ള അനുഗ്രഹങ്ങളും നൽകി. തുടർന്ന് ദേവി പാണ്ഡവർക്ക് ചതുർബാഹുവായ ദേവി വിഗ്രഹം കൊടുക്കുകയും തുടർന്ന് അവിടെ പാണ്ഡവർ ക്ഷേത്രം നിർമ്മിക്കുകയും ഭീമസേനൻ ദേവിവിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. പാണ്ഡവർക്ക് ദർശനം നൽകിയ ദുർഗ്ഗാ ദേവിയാണ് ഇവിടെയുള്ളതെന്ന് പറയപ്പെടുന്നു.

ഇവിടെ വെച്ചാണ് ഭീമസേനൻ ബകനെയും  , കീചകനെയും വധിച്ചതെന്ന് പറയപ്പെടുന്നു. അങ്ങനെ പാണ്ഡവർ  വനവാസക്കാലത്ത് വസിച്ച പർവ്വതമാണ് പിന്നീട്  ഐക്കുന്ന് പാണ്ഡവഗിരി എന്നറിയപ്പെട്ടത്. പാഞ്ചാലി തപസ്സനുഷ്ടിച്ചുവെന്ന് പറയപ്പെടുന്ന ദ്രൗപദി ശില

ഇപ്പോഴും അവിടെ ക്ഷേത്ര കമ്മിറ്റി സംരക്ഷിക്കുന്നുണ്ട്. തൃശ്ശൂർ ജില്ലയിലെ വെങ്ങിണിശ്ശേരി ഗ്രാമപഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.