വുഹു
കിഴക്കൻ ചൈനയിലെ ഒരു പ്രധാന നഗരമാണ് വുഹു. കിഴക്കൻ ചൈനയിലെ അൻഹുയ് പ്രവിശ്യയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണിത്.[1]. യാംഗ്‌സ്റ്റേ നദിയുടെ കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ക്സുവാഞ്ചെങ്, ഹെഫ്ഫെ , ടൊങ്ലിങ്, ചിഷൗ എന്നീ നഗരങ്ങളുമായി വുഹു നഗരം അതിർത്തി പങ്കിടുന്നു. 2010ലെ ചൈനീസ് ജനസംഖ്യാ കണക്കുകൾ പ്രകാരം 35 ലക്ഷത്തോളം ആളുകളാണ് വുഹു മെട്രോ പ്രദേശത്ത് താമസിക്കുന്നത്.
വുഹു 芜湖市 | |
---|---|
നഗരം | |
Location of Wuhu City jurisdiction in Anhui | |
Country | ചൈന |
പ്രവിശ്യ | അൻഹുയ് |
County-level divisions | 8 |
മുൻസിപ്പൽ സീറ്റ് | ജുജിയാങ് (31°22′12″N 118°23′33″E / 31.37000°N 118.39250°E) |
• CPC Secretary | Chen Shulong (陈树隆) |
• Mayor | Yang Jiongnong (杨静农) |
• Deputy Mayor | Shi Dini |
• നഗരം | 5,988 ച.കി.മീ.(2,312 ച മൈ) |
• നഗരം | 1,292 ച.കി.മീ.(499 ച മൈ) |
• മെട്രോ | 972 ച.കി.മീ.(375 ച മൈ) |
ഉയരം | 7.9 മീ(26 അടി) |
(2010 census) | |
• നഗരം | 35,45,067 |
• ജനസാന്ദ്രത | 590/ച.കി.മീ.(1,500/ച മൈ) |
• നഗരപ്രദേശം | 14,98,917 |
• നഗര സാന്ദ്രത | 1,200/ച.കി.മീ.(3,000/ച മൈ) |
• മെട്രോപ്രദേശം | 12,64,539 |
• മെട്രോ സാന്ദ്രത | 1,300/ച.കി.മീ.(3,400/ച മൈ) |
സമയമേഖല | UTC+8 (China Standard) |
ഏരിയ കോഡ് | 0553 |
GDP (2011) | ¥165,8 billion |
GDP per capita | ¥47,028 |
License Plate Prefix | 皖B |
വെബ്സൈറ്റ് | http://www.wuhu.gov.cn/ |
ചരിത്രം
തിരുത്തുകബി.സി.770ൽ സ്ഥാപിതമായതാണ് വുഹു നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മിങ് രാജവംശത്തിനു കീഴിലായിരുന്ന വുഹു നഗരത്തിന്റെ അന്നത്തെ പേർ ജിയുസി എന്നായിരുന്നു. ആ കാലഘട്ടത്തിൽ കിഴക്കൻ ചൈനയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രവും പുഴയോര തുറമുഖവുമായിരുന്നു വുഹു. 1644ൽ മിങ് വംശത്തിലെ അവസാന രാജാവായ ഹോങ്ങുവാങ് ചക്രവർത്തിയെ ക്വിങ് രാജവംശത്തിലെ രാജാവ് വുഹുവിൽ വെച്ച് യുദ്ധത്തിൽ പരാജയപ്പെടുത്തി. ക്വിങ് വശത്തിന്റെ ഭരണകാലത്ത് വുഹുവിന്റെ കച്ചവടപരമായ പ്രാധാന്യം വീണ്ടും ഉയർന്നു. ഈ മേഖലയിലെ ആദ്യ ക്രിസ്തീയ ദേവാലയമായ സെന്റ് ജോസഫ്സ് കത്തീഡ്രൽ 1876 ലാണ് സ്ഥാപിതമായത്. 1937 ലെ രണ്ടാം ചൈന- ജപ്പാൻ യുദ്ധത്തിൽ ജപ്പാൻ സൈന്യം വുഹു കൈയ്യേറിയിരുന്നു[2][3][4].ജപ്പാന്റെ ഈ കയ്യേറ്റത്തിനു ശേഷമുണ്ടായ നാഞ്ജിങ് യുദ്ധത്തിലും തുടർന്നു നടന്ന കൂട്ടക്കൊലയിലും , ഇവിടെ മൂന്ന് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പ്രശസ്ത ചൈനീസ് കവിയായ ലീ ബായ് തന്റെ അവസാന നാളുകളിൽ താമസിച്ചിരുനത് വുഹുവിൽ ആയിരുന്നു[5].
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വുഹുവിലെ വാണിജ്യ ഉല്പാദനത്തിന്റെ തോത് ക്രമാതീതമായി വർദ്ധിച്ചു. കപ്പൽ നിർമ്മാണശാലകളും പേപ്പർ മില്ലുകളും വുഹു നഗരത്തിന്റെ മുഖഛായ മാറ്റിമറിച്ചു. ഇന്ന് സമീപ നഗരങ്ങളായ മാൻഷാനും ടോങ്ലിങിനുമൊപ്പം അൻഹുയ് പ്രവിശ്യയിലെ ഒരു പ്രധാന വ്യാവസായിക കേന്ദ്രമായി വുഹു മാറിക്കഴിഞ്ഞു.
ഭൂമിശാസ്ത്രം
തിരുത്തുകസമുദ്രനിരപ്പിൽ നിന്നും 19 മീറ്റർ മാത്രം ഉയരത്തിലാണ് വുഹു നഗരം സ്ഥിതി ചെയ്യുന്നത്. യങ്റ്റ്സീ നദിയുടെ കരയിലെ സമതലത്തിൽ സ്ഥിതി ചെയ്യുന്ന വുഹു നഗരം ഇവിടുത്തെ മൽസ്യകൃഷിക്ക് പ്രശസ്തമാണ്. മിറർ തടാകം, യാങ്റ്റ്സി നദിയുടെ കരയിലുള്ള പാർക്ക്, ശ്ഷേ മലനിരകൾ എന്നിവയാണ് വുഹു നഗരത്തിനു സമീപത്തായി നിലകൊള്ളുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ.
സമ്പദ്ഘടന
തിരുത്തുകതെക്കുകിഴക്കൻ ചൈനയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നാണിന്ന് വുഹു. 2011ലെ കണക്കുകൾ പ്രകാരം വുഹുവിലെ ആഭ്യന്തര ഉത്പാദനം 165.8 ബില്യൺ റെനിൻബിയിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 16 % വർദ്ധനവാണ് ഈ കാലയളവിൽ ആഭ്യന്തര ഉല്പാദനത്തിൽ സംഭവിച്ചത്[6][7]. രാജ്യത്തെ ഏറ്റവും വലിയ ഉൾനാടൻ തുരമുഖങ്ങളിലൊന്നാണ് വുഹു തുറമുഖം.
ഗതാഗതം
തിരുത്തുകഅനുയി പ്രവിശ്യയിലെ പ്രധാന നഗരങ്ങളുമായെല്ലാം റോഡ്, റെയിൽ മാർഗ്ഗം വുഹു ബന്ധപ്പെട്ടുകിടക്കുന്നു. യാങ്റ്റ്സി നദിക്ക് കുറുകെയായി ഇവിടെ ഒരു പാലം ഉണ്ട്. ചൈനീസ് കരസേനയുടെ കീഴിലുള്ള ഒരു എയർബേസും വുഹുവിൽ ഉണ്ട്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2011 സെൻസസ് പ്രകാരം 35 ലക്ഷത്തോളം ആളുകളാണ് ഈ നഗരത്തിൽ താമസിക്കുന്നത്. ഇതിൽ 14 ലക്ഷം പേർ പൂർണമായും നഗരത്തിലും ബാക്കിയുള്ളവർ നഗരത്തോട് ചേർന്നുകിടക്കുന്ന മുൻസിപ്പൽ കൗൺസിലിന്റെ ഭാഗമായ പ്രാന്തപ്രദേശങ്ങളിലുമാണ് താമസിക്കുന്നത്. ഹാൻ ചൈനീസ് വംശജർ കൂടുതലായുള്ള ഇവിടെ ഇസ്ലാം വിശ്വാസികളായ ഹുയി വംശജരാണ് ന്യൂനപക്ഷം. മാൻഡാരിൻ, വൂ എന്നിവയാണ് ഇവിടുത്തെ പ്രധാന സംസാരഭാഷ.
സഹോദരനഗരങ്ങൾ
തിരുത്തുകതാഴെപ്പറയുന്ന നഗരങ്ങളുമായി വുഹു നഗരസഭ കൗൺസിൽ ബന്ധം സ്ഥാപിക്കുന്നു.
അവലംബം
തിരുത്തുക- ↑ (in Chinese) Origin of the Names of China's Provinces Archived 2016-04-27 at the Wayback Machine., People's Daily Online.
- ↑ O'Connell, John F. (2007). The Effectiveness of Airpower in the 20th Century. 2021 Pine Lake Rd. Suite 100 Lincoln, NE 68512: iUniverse. ISBN 978-0-595-43082-6.
{{cite book}}
: CS1 maint: location (link) - ↑ "-Brief history of military airplanes". mnd.gov.tw. September 19, 2006. Archived from the original on 2016-08-26. Retrieved August 13, 2016.
- ↑ "War hero's son seeks to establish museum in Taiwan". Taipei Times. Retrieved August 13, 2016.
- ↑ "黃大仙靈簽11至20簽新解". Archived from the original on 2015-07-20. Retrieved 2016-11-12.
- ↑ "Wuhu ( Anhui ) City Information". hktdc.com. 2010-09-16. Retrieved 2011-09-06.
- ↑ "芜湖经济技术开发区". Weda.gov.cn. Archived from the original on 2011-09-04. Retrieved 2011-09-06.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചൈനീസ് ഗവണ്മെന്റ് വെബ്സൈറ്റിൽ നിന്നും -വുഹു (in Chinese) (in English) (in Japanese)
- Wuhu.Me - English Community of City Wuhu, Anhui. China