വി. അബ്ദുല്ല
കേരളത്തിലെ പ്രമുഖനായ ഒരു വിവർത്തകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു വി. അബ്ദുല്ല. ചൈന്നൈലെ ഓറിയന്റ് ലോംഗ്മ്നാന്റെ ഡിവിഷനൽ ഡയറക്ടറായിരുന്നു. പ്രമുഖ പാർലമ്നെന്റേറിയനും കോൺസ്റ്റ്യുന്റ് അസംബ്ലി അംഗവുമായിരുന്ന ബി.പോക്കർ സാഹിബ് ആണ് പിതാവ്. വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റക്കാട്, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങിയവരുടെ പല പ്രശസ്തനോവലുകളും അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[1][2] ഒരു ചലച്ചിത്ര നിർമ്മാതാവുകൂടിയായിരുന്നു അദ്ദേഹം. വിദ്യാർഥിയായിരിക്കേ ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കെടുത്തു.[3]
വി. അബ്ദുല്ല | |
---|---|
![]() വി. അബ്ദുല്ല | |
ജനനം | 1921 |
മരണം | 2003 മെയ് 16 |
ജീവിതരേഖതിരുത്തുക
1921 ൽ കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് വി. അബ്ദുള്ളയുടെ ജനനം. പിതാവ് മുസ്ലിം ലീഗിന്റെ സമുന്നത നേതാവും പ്രമുഖ പാർലമെന്റേറിയനും ഇന്ത്യയുടെ കോൺസ്റ്റ്യുവെന്റെ അസംബ്ലി അംഗവുമായിരുന്ന ബി. പോക്കർ സാഹിബ്. മാതാവ് റാവിയ ഉമ്മ.[3] എം.എയും ബി.എലും കരസ്ഥമാക്കിയ അബ്ദുള്ള ചെന്നൈയിലെ ഓറിയന്റെ ലോംഗ്മാനിൽ ചേർന്നു. 1981 ൽ ഓറിയന്റെ ലോംഗ്മാൻ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഡിവഷണൽ ഡയറക്ടറായിട്ടാണ് അദ്ദേഹം വിരമിച്ചത്. "അമ്മയെ കാണാൻ", "ആദ്യ കിരണങ്ങൾ" എന്നീ ചലച്ചിത്രങ്ങൾ നിർമ്മിച്ചു .[4].[5]. 1957 മുതൽ 1959 വാരെ കേരള സംഗീത നാടക അക്കാദമിയുടെ എക്സികുട്ടീവ് അംഗമായിരുന്നു.[6] കോഴിക്കോട്ടെ ജെ.ഡി.റ്റി ഇസ്ലാമിന്റെ അധ്യക്ഷ്നായിരുന്നിട്ടുണ്ട്. എം.ഇ.എസിന്റെ മദിരാശി ഘടകം പ്രസിഡന്റായും പ്രവർത്തിച്ചു.[3] സാഹിത്യകാരി ബി.എം സുഹറയുടെ സഹോദരിയും പാചക എഴുത്തുകാരിയുമായ ഉമ്മി അബ്ദുള്ളയാണ് വി.അബ്ദുള്ളയുടെ ഭാര്യ. രണ്ട് പെണ്മക്കളും ഒരു മകനുമുണ്ട് ഇവർക്ക്. 2003 മെയ് 16 ന് കണ്ണൂരിൽ വെച്ച് മരണമടഞ്ഞു.[7]
പുരസ്കാരങ്ങൾതിരുത്തുക
- ഡൽഹിയിലെ എൻ.ഡി മെഹ്റ മെമ്മോറിയൽ ഫൗണ്ടേഷന്റെ യാത്ര അവാർഡ് (1995).[3]
- സേവരത്ന അവാർഡ് (1996)
അവലംബംതിരുത്തുക
- ↑ http://www.abebooks.com/servlet/SearchResults?an=Abdulla%2C+V.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-11.
- ↑ 3.0 3.1 3.2 3.3 ഇസ്ലാമിക വിജ്ഞാനകോശം ഒന്നാം വാല്യം, പ്രസാധകർ:ഐ.പി.എച്ച്. കോഴിക്കോട്
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-11-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-11.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-11.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-02-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-11.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-11.