പി. ബാലൻ
ഇന്ത്യയിലെ കേരളത്തിലെ ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയക്കാരനായിരുന്നു പി. ബാലൻ (20 സെപ്റ്റംബർ 1930 - 8 ജൂൺ 2004). 5 ആം കേരള നിയമസഭയിൽ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തെയും 8, 9 നിയമസഭകളിൽ ശ്രീകൃഷ്ണപുരം നിയമസഭാ മണ്ഡലത്തെയും അദ്ദേഹം പ്രതിനിധീകരിച്ചു.
പി. ബാലൻ | |
---|---|
കേരള നിയമസഭാംഗം | |
ഓഫീസിൽ 1987–1996 | |
മുൻഗാമി | ഇ. പത്മനാഭൻ |
പിൻഗാമി | ഗിരിജാ സുരേന്ദ്രൻ |
മണ്ഡലം | ശ്രീകൃഷ്ണപുരം |
കേരള നിയമസഭാംഗം | |
ഓഫീസിൽ 1977–1979 | |
മുൻഗാമി | പി. പി. കൃഷ്ണൻ |
പിൻഗാമി | വി. സി. കബീർ |
മണ്ഡലം | ഒറ്റപ്പാലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബ്രിട്ടീഷ് ഇന്ത്യ | 20 സെപ്റ്റംബർ 1930
മരണം | 6 ഓഗസ്റ്റ് 2004 കോയമ്പത്തൂർ, തമിഴ്നാട് | (പ്രായം 73)
പങ്കാളി | എ.വി. ഭാരതി |
കുട്ടികൾ | 3 |
ജീവചരിത്രം
തിരുത്തുകഎൻ.ശങ്കരൻ നായരുടെ മകനായി 1930 സെപ്റ്റംബർ 20-നാണ് പി.ബാലൻ ജനിച്ചത്. [1] കുട്ടിക്കാലത്ത്, ദാരിദ്ര്യം കാരണം കുടുംബം അദ്ദേഹത്തെ ഒരു മരം മുറിക്കുന്ന കമ്പനിയിൽ ജോലിക്ക് അയച്ചു. [2] എന്നാൽ അതിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹം പിന്നീട് തയ്യൽ തൊഴിലാളിയായി ജോലി തുടങ്ങി.[2]
ബാലനും ഭാര്യ എ വി ഭാരതിക്കും രണ്ട് പെൺമക്കളുണ്ട്.[1] 2004 ജൂൺ 8-ന് കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[1]
രാഷ്ട്രീയ ജീവിതം
തിരുത്തുകഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമെന്ന നിലയിൽ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും സെക്രട്ടറിയായും ബാലൻ പ്രവർത്തിച്ചു.[1] ഇന്ത്യൻ കോഫി ബോർഡ് അംഗം, ഐഎൻടിയുസി പ്രസിഡന്റ്, ദേശിയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.[1]
അഞ്ചാം കേരള നിയമസഭയിൽ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തെയും 8, 9 കേരള നിയമസഭകളിൽ ശ്രീകൃഷ്ണപുരം നിയമസഭാ മണ്ഡലത്തെയും ബാലൻ പ്രതിനിധീകരിച്ചു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 "Members - Kerala Legislature". www.niyamasabha.org.
- ↑ 2.0 2.1 ബാബു, എസ് ജഗദീഷ് (2020-06-10). "കാലത്തെ തോൽപ്പിച്ച പി.ബാലൻ". exclusivedaily news (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-05-12.