വിഷ്ണു വാമൻ ഷിർവാഡ്കർ
ഇന്ത്യന്‍ രചയിതാവ്
(വിഷ്ണു വമൻ ഷിർവാദ്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിഷ്ണു വാമൻ ഷിർവാഡ്കർ (മറാത്തി: विष्णु वामन शिरवाडकर) (ഫെബ്രുവരി 27, 1912 - മാർച്ച് 10, 1999),ഒരു പ്രശസ്ത മറാത്തി കവിയും എഴുത്തുകാരനുമായിരുന്നു. മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലാണ് ഇദ്ദേഹം ജനിച്ചതും ജീവിതത്തിലെ ഭൂരിഭാഗവും ചിലവഴിച്ചതും. ജീവിതത്തിലുടനീളം ഇദ്ദേഹം ജാതി സമ്പ്രദായത്തിനെതിരെ പൊരുതി. കുസുമാഗ്രജ് എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം കൃതികൾ രചിച്ചിരുന്നത്. 1987-ൽ ഇദ്ദേഹം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠത്തിന് അർഹനായി. വിശാഖ, കിനാര, (കവിതാസമാഹാരങ്ങൾ) ഫുൽവാലി, ഏകാകി താര, (കഥാസമാഹാരങ്ങൾ) വൈജയന്തി, നടസാമ്രാട്ട് (നാടകങ്ങൾ), വൈഷ്ണവ (നോവൽ) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്.
| |||
---|---|---|---|
ജനനം | പൂനെ, മഹാരാഷ്ട്ര | ഫെബ്രുവരി 27, 1912||
മരണം | മാർച്ച് 10, 1999 നാസിക്, മഹാരാഷ്ട്ര | (പ്രായം 87)||
തൂലികാ നാമം | കുസുമഗ്രാജ് | ||
തൊഴിൽ | കവി, നാടകകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, മനുസ്യസ്നേഹി | ||
ഭാഷ | മറാത്തി | ||
ദേശീയത | ഇന്ത്യൻ | ||
ശ്രദ്ധേയമായ രചന(കൾ) | വിശാഖ (1942) നട് സമ്രാട്ട് | ||
അവാർഡുകൾ | 1974 സാഹിത്യ അക്കാദമി പുരസ്കാരം മറാത്തിയിൽ 1988 ജ്ഞാനപീഠം പുരസ്കാരം | ||
വെബ്സൈറ്റ് | |||
http://www.kusumagraj.org |